കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യന്‍കാളി സ്മരണയില്‍ ജലോത്സവം... ചിത്രങ്ങള്‍ കാണാം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മഹാത്മ അയ്യന്‍കാളിയുടെ ജന്മവാര്‍ഷികം കെപിഎംഎസ്സുകാര്‍ മോദിക്കൊപ്പം ആഘോഷിച്ചപ്പോള്‍ കേരളത്തില്‍ ജലോത്സവം നടത്തിയാണ് കൊണ്ടാടിയത്. അയ്യന്‍കാളി ജലോത്സവ ട്രസ്റ്റിന്റേയും ടൂറിസം വകുപ്പിന്റേയും സ്‌പോര്‍ട്‌സ് യുവജന ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിലായിരുന്നു പരിപാടി.

നേമം വെള്ളായണി കായലിലായിരുന്നു ജലോത്സവം. ചുണ്ടന്‍ വള്ളങ്ങള്‍ മാത്രമായിരുന്നില്ല മത്സരത്തിന്. ഒന്ന്, രണ്ട്, മൂന്ന് തരം വള്ളങ്ങളും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം വള്ളംകളി മത്സരവും അരങ്ങേറി.

ദില്ലിയില്‍ നരേന്ദ്ര മോദിയാണ് പരിപാടിയില്‍ പങ്കെടുത്തതെങ്കില്‍ , കേരളത്തില്‍ ഒ രാജഗോപാലും മത്സരം കാണാന്‍ എത്തിയിരുന്നു. അയ്യന്‍കാളി ജലോത്സവം ഉദ്ഘാടനം ചെയ്തത് മന്ത്രി എപി അനില്‍കുമാര്‍ ആയിരുന്നു. ജലോത്സവത്തിന്റെ കാഴ്ചകള്‍ കാണാം...

വെള്ളം കളിയല്ല, വള്ളം കളി

വെള്ളം കളിയല്ല, വള്ളം കളി

നേമത്തിനടുത്ത് വെള്ളായണി കായലില്‍ നടന്ന അയ്യന്‍കാളി സ്മാരക ജലോത്സവത്തില്‍ നിന്ന്.

42-ാം വര്‍ഷം

42-ാം വര്‍ഷം

തുടര്‍ച്ചയായി 42 -ാമത്തെ വര്‍ഷമാണ് വെള്ളായണി കായലില്‍ അയന്‍കാളി സ്മാരക ജലോത്സവം നടത്തുന്നത്.

ആവേശത്തുഴച്ചില്‍

ആവേശത്തുഴച്ചില്‍

തുഴച്ചിലികാരേയും കാഴ്ചക്കാരേയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു ജലോത്സവം.

വിജയാഹ്ലാദം

വിജയാഹ്ലാദം

വിജയാഹ്ലാദത്തില്‍ തുഴച്ചിലുകാര്‍ കായലിലേക്ക് ചാടുന്നു.

ചുണ്ടന്‍ വള്ളങ്ങളും ഉണ്ടായിരുന്നു.

ചുണ്ടന്‍ വള്ളങ്ങളും ഉണ്ടായിരുന്നു.

വലിയ ചുണ്ടന്‍ വള്ളങ്ങള്‍ ലോറികളിലും മറ്റുമായാണ് വെള്ളായണി കായലില്‍ എത്തിച്ചത്.

രാജഗോപാലെത്തി

രാജഗോപാലെത്തി

ദില്ലിയില്‍ അയ്യന്‍കാളി അനുസ്മരണത്തില്‍ പങ്കെടുത്തത് നരേന്ദ്ര മോദിയാണ്. കേരളത്തില്‍ നടത്തിയ ജലോത്സവത്തില്‍ ഒ രാജഗോപാലും.

English summary
Ayyankali memorial Boat Race held at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X