കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്ന് ചെന്നിത്തല; സുപ്രീം കോടതി തള്ളിയ വാദം

Google Oneindia Malayalam News

തിരുവനന്തപുരം: അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല കേസ് വാദത്തിനിടെ സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞ ഒരു വാദമാണിത്.

അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്. കന്റോണ്‍മെന്റ് ഹൗസില്‍ യുഡിഎഫ് യോഗത്തിന് ശേഷം ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Chennithala

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം എന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസക്കണം എന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ട് വയ്ക്കുന്നുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. അതേ സമയം, പ്രാദേശികമായ വിഷയമെന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടിയ്ക്ക് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാം എന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.

English summary
Ayyapap devotees should be considered ad separate sect, says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X