കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പ ജ്യോതിയില്‍ ഡിജിപി ഋഷിരാജ് സിങ്!!! ഫോട്ടോ ഷെയര്‍ ചെയ്തവര്‍ കുടുങ്ങും... പരാതി നല്‍കി

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞദിവസം ആയിരുന്നു അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ അയ്യപ്പ ജ്യോതി എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ആചാര സംരക്ഷണം മുന്‍നിര്‍ത്തിയായിരുന്നു പരിപാടി.

എന്തായാലും ഇതിന്റെ ചിത്രങ്ങള്‍ സംഘപരിവാര്‍ അനുകൂലികളും എതിരാളികളും വലിയ തോതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എക്‌സൈസ് കമ്മീഷണര്‍ ആയ ഡിജിപി ഋഷിരാജ് സിങും അയ്യപ്പ ജ്യോതി പരിപാടിയില്‍ പങ്കെടുത്തു എന്ന രീതിയില്‍ ആയിരുന്നു ഒരു വിഭാഗത്തിന്റെ പ്രചാരണം.

Rishiraj Singh

ഒരു ചിത്രവും ഇതോടൊപ്പം പ്രചരിപ്പിച്ചിരുന്നു. കണ്ടാല്‍ ഋഷിരാജ് സിങ് എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം ആയിരുന്നു ഇത്. മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഋഷിരാജ് സിങിന്റെ കാര്യവും പലരും വിശ്വസിച്ചു.

എന്നാല്‍ അതൊരു വ്യാജ പ്രചാരണം ആയിരുന്നു. തന്റെ രൂപസാദൃശ്യം ഉള്ള ആളിന്റെ ഫോട്ടോ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണം ദുരുദ്ദേശപരം ആണെന്നാണ് ഋഷിരാജ് സിങ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

English summary
Ayyappa Jyothi: Excise Commissioner Rishiraj Singh files complaint on Fake photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X