കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; രക്തസമ്മര്‍ദം സാധാരണ നിലയില്‍; വെന്റിലേറ്ററില്‍ തന്നെ

  • By Anupama
Google Oneindia Malayalam News

കൊച്ചി: സംവിധായകനും തിരകഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായം ഒരുക്കിയിട്ടുണ്ട്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. ആശുപത്രിയില്‍ എത്തിച്ച ശേഷം ആരോഗ്യ നില മോശമായിട്ടില്ല. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനമാണ് വീണ്ടെടുക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

sachi

നേരത്തെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
ആദ്യത്തെ ശസ്ത്രക്രിയ പ്രശ്നങ്ങളൊന്നും കൂടാതെ വിജയകരമായി തന്നെ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയാണ് സച്ചിയുടെ ആരോഗ്യനില വഷളാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയില്‍ | Oneindia Malayalam

രണ്ടാമത്തെ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ സച്ചിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളാവുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ആദ്യം വരുന്ന റിപ്പോര്‍ട്ട്.

ഇനിയും മികച്ച ചികിത്സാ സാധ്യതകള്‍ ബന്ധുക്കള്‍ തേടുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണണുള്ളതിനാല്‍ ഉറ്റവര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശനം.

മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ തിരക്കഥാ കൂട്ടുകെട്ടുകളിലൊന്നാണ് സച്ചി-സേതു. ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. 2011ല്‍ സേതുവുമായി സച്ചി വേര്‍പിരിഞ്ഞു. റണ്‍ ബേബി റണ്‍, രാംലീല പോലുളള ചിത്രങ്ങള്‍ സച്ചിക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ചു. അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രണ്ടാമത് സംവിധാനം നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വന്‍ ബോക്സ് ഓഫീസ് വിജയം ആയിരുന്നു.

കൊറോണ ബാധിച്ച് കണ്ണൂരിൽ എക്സൈസ് ഡ്രൈവർ മരിച്ചു! 28 വയസ്സ്, വൈറസിന്റെ ഉറവിടം കണ്ടെത്തിയില്ലകൊറോണ ബാധിച്ച് കണ്ണൂരിൽ എക്സൈസ് ഡ്രൈവർ മരിച്ചു! 28 വയസ്സ്, വൈറസിന്റെ ഉറവിടം കണ്ടെത്തിയില്ല

English summary
Ayyappanum Koshiyum Director Sachy's Health Update, He Remains Critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X