കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് കുമാറിനെതിരെ വ്യാജ പ്രചരണം; കെ എം ഷാജിയുടെ പി എ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ യുഡിഎഫിന് തിരിച്ചടിയായി കെ എം ഷാജിയുടെ പിഎ പോലീസ് പിടിയിലായി. അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം വി നികേഷ് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

കെ എം ഷാജിയുടെ പി എ അറഫാത്ത്, ഫൈസല്‍, മന്‍സൂര്‍ എന്നിവരെയാണ് വളപട്ടണം പൊലീസ് കീരിയാട് നിന്ന് പിടികൂടിയത്. തെരഞ്ഞെടുപ്പ് കുറ്റകൃത്യമായതിനാല്‍ ജനപ്രാധിനിത്യ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. തനിക്കെതിരെ വ്യാപകമായ ലഘുലേഖകള്‍ പ്രചരിക്കുന്നതായി നികേഷ് കുമാര്‍ പരാതി നല്‍കിയിരുന്നു.

km-shaji

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. ഇവിടെ കഴിഞ്ഞ കുറേ ദിവസങ്ങളായി നികേഷ് കുമാറിനെതിരെ വ്യാജപ്രചരണം നടക്കുന്നുണ്ട്. നികേഷിന്റെ കേസുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള വ്യാജ പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്നും ആയിരക്കണക്കിന് ലഘുലേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം പ്രകാശനും സ്ഥാനാര്‍ഥി എം വി നികേഷ് കുമാറും കളക്ടര്‍ക്ക് പരാതി നല്‍കിയിയതിനെ തുടര്‍ന്ന് കെ എം ഷാജിക്ക് കണ്ണൂര്‍ കളക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് നടന്ന അറസ്റ്റ് യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുന്നതാണ്. ഷാജിയുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഒരാള്‍ പിടിയിലായത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായ പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തു.

English summary
Azhikode assembly election; KM Shaji's PA arrested in Azhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X