• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴിത്തല ഫിഷിംഗ് ലാന്റ് സെന്റര്‍; ഉദ്ഘാടനവുമില്ല പ്രവൃത്തി പൂര്‍ത്തീകരണവുമില്ല

  • By Sreejith Kk

വടകര : ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ സ്വപ്‌നസാക്ഷാത്കാരമായ

അഴിത്തല ഫിഷിംഗ് ലാന്റ് സെന്ററിനായുള്ള കാത്തിരിപ്പിന് വിരാമമായില്ല.കടൽ ഭിത്തി നിർമ്മിച്ചത് കാരണം മത്സ്യബന്ധനം സുഖമമായി നടത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് 15 വര്‍ഷം മുമ്പ് അഴിത്തല സാന്റ്ബാങ്ക്‌സിന് കിഴക്കു ഭാഗത്തുള്ള 50 സെന്റ് ഭൂമി ഫിഷിംഗ് ലാന്റ് സെന്ററാക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്.എന്നാല്‍ സ്ഥലം വാങ്ങാനായി നഗരസഭ തുക നല്‍കിയെങ്കിലും പരിമിതമായതിനാല്‍ മത്സ്യതൊഴിലാളികളും കൂടി പിരിച്ചെടുത്ത പണം ഉപയോഗിച്ചായിരന്നു ഈ സ്ഥലം പദ്ധതിക്കായി കൈവശപ്പെടുത്തിയത്.

ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടി സിബിഡിടി, അവസാന തിയ്യതി ജൂണ്‍ 30!

ഇതിന് ശേഷം ചുറ്റുമതില്‍ നിര്‍മ്മിച്ചതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിരുന്നില്ല.ചുറ്റുമതില്‍ മാത്രം നിര്‍മ്മിച്ച്‌കൊണ്ട് വര്‍ഷങ്ങളോളം അനങ്ങാപ്പാറപോലെ പ്രവൃത്തി നിലച്ചു. 2005 മുതല്‍ 2017 വരെയുള്ളകാലയളവില്‍ ഒരു പ്രവൃത്തി നടത്താനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല മാറി മാറി വന്ന വാര്‍ഡ് കൗണ്‍സിലര്‍ മാരും ഇതേപ്പറ്റി തിരിഞ്ഞു നോക്കിയില്ല . ഈ കാലയളവിലെല്ലാംതന്നെ നഗരസഭയുടെ എല്ലാ ബജറ്റിലും പദ്ധതിയുടെ പ്രവൃത്തിക്കായി 5 ലക്ഷം രൂപകയിരുത്തിയിരുന്നു.ഈ തുക ഉപയോഗിക്കാന്‍ പോലുംകൗണ്‍സിലറും, നഗരസഭ അധികൃതരും തയ്യാറാവാത്ത സാഹചര്യം വന്നതോടെയാണ്മത്സ്യതൊഴിലാളികള്‍ തന്നെ മുന്‍കൈയെടുത്ത് ഫണ്ട് സ്വരൂപിക്കുകയും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചതും.

azhithala

ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലുകള്‍ കൊണ്ട് ബണ്ട് നിര്‍മ്മിച്ച് താത്കാലികമത്സ്യബന്ധനം നടത്തി. കൂടാതെ മണ്ണടിച്ച് സ്ഥലം ഉയര്‍ത്തുകയും ചെയ്തു. 3ലക്ഷം രൂപയാണ് മത്സ്യതൊഴിലാളികള്‍ പിരിച്ചെടുത്തത്. ഏകദേശം 3.5 ലക്ഷം രൂപപ്രവൃത്തികള്‍ക്കായി ചിലവായെന്നും അമ്പതിനായിരം രൂപ കടത്തിലാണെന്നുംതൊഴിലാളികള്‍ പറയുന്നു തുടര്‍ന്നുള്ള പ്രവൃത്തികള്‍ ചെയ്ത് സെന്റര്‍ പൂര്‍ത്തീകരിക്കാനുള്ളസമയത്താണ് നഗരസഭ ഇടപെട്ട് പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചത്.

ഇക്കാരണത്താല്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ മുന്‍കൈയെടുത്ത പലരും ഒഴിഞ്ഞു മാറി. മറ്റുള്ള നിര്‍മ്മാണ പ്രവൃത്തികളും നടത്തി ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു നഗരസഭ പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നടപടി സ്വീകരിച്ചത്. നഗരസഭയുടെ നടപടി മത്സ്യതൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് പ്രദേശത്തെ വിവിധ പാര്‍ട്ടി നേതാക്കളും തൊഴിലാളി സംഘടനനേതാക്കളും നഗരസഭ ചെയര്‍മാനുമായി ചര്‍ച്ച ചെയ്ത് പ്രവൃത്തി ആരംഭിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും, നിര്‍മ്മാണ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം 5 ലക്ഷം രൂപ ചിലവില്‍ മത്സ്യബന്ധനത്തിനുള്ള ബോട്ടുകള്‍ തീരത്തേക്ക് അടുക്കാനുള്ള പ്ലാറ്റ് ഫോമിന്റെ നിര്‍മ്മാണമാണ് ആദ്യഘട്ടമെന്ന നിലയില്‍ നടത്തിയത്.

എന്നാല്‍ രണ്ട് ഘട്ടമായുള്ള ഈ പ്രവൃത്തി മാത്രമായി വീണ്ടും ഒതുങ്ങിപ്പോവുകയാണ് ചെയ്തിരിക്കുന്നത്.നിര്‍ദ്ദിഷ്ട പദ്ധതിക്കായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ 1.70 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിലും ഇതേ തുക റീവൈസ് ചെയ്ത് അനുവദിച്ചു.എന്നാല്‍ തുടര്‍ന്നുള്ള ബജറ്റില്‍ പദ്ധതിയെ കുറിച്ചുള്ള ഒരു പരാമര്‍ശവും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് പ്രദേശത്തെ തൊഴിലാളി സംഘടന നേതാക്കള്‍ വിവരാവകാശ കമ്മീഷന്‍ മുഖേന പദ്ധതിക്ക് അനുവദിച്ച ഫണ്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഫിഷ് ലാന്റിംഗ് സെന്ററുകള്‍ ഉണ്ടെന്നും, വീണ്ടും ഇത്തരമൊരു സെന്ററിന്റെ ആവശ്യമെന്താണെന്നതിനെ കുറിച്ച് ഫിഷറീസ് ഡയറക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചത്.

മാത്രമല്ല യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്, പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിനും ടെക്‌നിക്കല്‍ അനുമതി വാങ്ങാന്‍ പോലും സ്ഥലം എംഎല്‍എ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. നിലവില്‍ വിവരാവകാശ പ്രകാരം ലഭിച്ച മറുപടിക്കും സ്ഥലം എംഎല്‍എയുടെ ഭാഗത്ത് നിന്നും ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.ചോമ്പാല്‍ ഹാര്‍ബര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന പ്രദേശമാണ് താഴെഅങ്ങാടി. എന്നാല്‍ ഇവിടെ വള്ളം അടുപ്പിക്കാനും മത്സ്യ കച്ചവടം നടത്താനും പ്രത്യേക സ്ഥലമില്ലെന്നതാണ് പ്രധാനം പ്രശ്‌നം. ഈ ആവശ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികള്‍ വര്‍ഷങ്ങളായി സെന്റര്‍പ്രാവര്‍ത്തികമാക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് തൊഴിലാളികള്‍ തന്നെ രംഗത്ത് വന്നപ്പോള്‍ അധികൃതരുടെ ഇടപെടല്‍ മൂലമാണ് പ്രവൃത്തി നിലച്ചത്.

തുടര്‍ന്ന് നടത്തിയ പ്രവൃത്തിയും നിലവില്‍ നിലച്ചിരിക്കുകയാണ്.താത്കാലികമായുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്. മത്സ്യതൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ഈ സ്വപ്‌നസാക്ഷാത്കാരത്തിന് ഇനിയുമെങ്കിലും കരുണ കാണിക്കണമെന്നും,അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന ആവശ്യമാണ് മൽസ്യതൊഴിലാളികള്‍ക്കുള്ളത്.

ജസ്റ്റിസ് ദീപക് മിശ്ര പുറത്തായേക്കും... ഇംപീച്ച്മെന്‍റിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ചെന്ന്

English summary
azhithala fishing land center; municipality lagging for center construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more