കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ രേഖയുണ്ടാക്കി സ്കൂൾ ഫണ്ട് അപഹരിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര: വ്യാജ രേഖയുണ്ടായിക്കി സര്‍ക്കാര്‍ പണം അപഹരിച്ചതിന് അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍ .ദിവസ വേതനക്കാരുടെ പേരിലും അധ്യാപിക പണം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി .ധനകാര്യ പരിശോധനാ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ പ്രേമലതയ്‌ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ നടപടിയെടുത്തത്.

കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുക, വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുക, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാനുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതെ തിരിമറി നടത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിച്ചത്.

order

ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതെ ക്രമക്കേട് നടത്തിയ 8,808 രൂപയും ദിവസന വേതനക്കാര്‍ വിതരണം ചെയ്തതായി വ്യാജ രേഖയുണ്ടാക്കി തടിപ്പ് നടത്തിയ 16,650 രൂപയും 18 ശതമാനം പിഴ പലിശയടക്കം ഈടാക്കണമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നതോടെ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും . വന്‍ ക്രമക്കെടാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നിട്ടുള്ളത് . പാവപ്പെട്ട വിദ്ധ്യാര്‍ത്തി കളാണ് പണം നഷ്ട്ട പ്പെട്ടവരില്‍ ഏറെയും .

English summary
Azhiur higher secondary school principal got suspension for frauding money from school fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X