അഴിയൂര്‍ ബൈപാസ്; നഷ്ടപരിഹാരതുക വിതരണത്തില്‍ ആളില്ല, പ്രക്ഷോഭം ശക്തമാക്കുമെന്ന് കര്‍മ്മസമിതി
വടകര : നിര്‍ദ്ദിഷ്ട അഴിയൂര്‍-മാഹി ബൈപാസിലെ സ്ഥലവും വീടും വീട്ടു നല്കുന്ന അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര തുക സികെ നാണു എംഎല്‍എ വിതരണം ചെയ്തു. കക്കടവ് മുതല്‍ അഴിയൂര്‍ വരെയുള്ള 2.4 കിലോ മീറ്റര്‍ ദൂരത്തിലുള്ള 150 കൈവശക്കാര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. എട്ട് പേര്‍ക്കായി 1 കോടി 29 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ നഷ്ടപരിഹാര തുക വിതരണത്തില്‍ പ്രതീക്ഷിച്ച ആളുകള്‍ പങ്കെടുക്കാതിരുന്നത് ഉദ്യോഗസ്ഥരെയും മറ്റും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വിപണി
വിലയും
പുനരധിവാസവും
നല്കാതെയുള്ള
നഷ്ടപരിഹാരത്തില്‍
പ്രതിഷേധിച്ച്
അഴിയൂര്‍
ബൈപാസ്
കര്‍മസമിതിയുടെ
നേതൃത്വത്തില്‍
ചടങ്ങ്
ബഹിഷ്കരിച്ചു.
2009ലാണ്
ഭൂമി
ഏറ്റെടുക്കല്‍
നടപടിക്കായി
വടകരയില്‍
പ്രത്യേക
ലാന്‍ഡ്
അക്വസിഷന്‍
ഓഫീസ്
പ്രവര്‍ത്തനം
ആരംഭിച്ചത്.
2011ല്‍
വിജ്ഞാപനം
ഇറക്കിയെങ്കിലും
എതിര്‍പ്പിനെ
തുടര്‍ന്ന്
പ്രാരംഭ
ജോലികള്‍
മുടങ്ങുകയായിരുന്നു.
2016ലാണ്
പിന്നീട്
ഭൂമി
സര്‍വ്വെ
നടപടികള്‍
പൂര്‍ത്തിയായത്.
ബഹിഷ്കരണ
ഭീഷണി
നിലനില്‍ക്കുന്നതിനാല്‍
ചടങ്ങ്
നടക്കുന്ന
കൊപ്രഭവന്
ചുറ്റും
വന്‍
പൊലീസ്
സന്നാഹം
നിലയുറപ്പിച്ചിരുന്നു.
ചടങ്ങില്‍
സ്പെഷ്യല്‍
ഡെപ്യൂട്ടി
കലക്ടര്‍
വിആര്‍
മോഹനന്‍പിള്ള
അധ്യക്ഷത
വഹിച്ചു.
തഹസില്‍ദാര്‍
പികെ
സതീഷ്കുമാര്‍,
സ്പെഷ്യല്‍
തഹസില്‍ദാര്‍
വിഎന്‍
ദിനേശ്കുമാര്‍,
ടികെ
ആനന്ദ്കുമാര്‍
എന്നിവര്‍
സംസാരിച്ചു.
ഏറെ
കൊട്ടിഘോഷിച്ച്
150
കൈവശക്കാരെ
പങ്കെടുപ്പിച്ച്
നഷ്ടപരിഹാര
തുക
വിതരണം
നടത്തുമെന്ന
റവന്യു
അധികൃതരുടെ
വാദം
പൊളിഞ്ഞതായി
കര്‍മ്മസമിതി
അഴിയൂര്‍
ബൈപാസ്
കമ്മിറ്റി
യോഗം
ആരോപിച്ചു.
വിരലിലെണ്ണാവുന്നവര്‍
മാത്രമാണ്
നഷ്ടപരിഹാര
തുക
വിതരണത്തില്‍
പങ്കെടുത്തത്.
പൊലീസിനെ
ഉപയോഗിച്ചും
ഇന്റര്‍വ്യു
നടത്തിയും
ആളുകളെ
കടത്തിവിട്ടാണ്
തുക
വിതരണം
നടത്തിയത്.
ബൈപാസിലെ
ഭൂവുടമകള്‍
ഭൂരിഭാഗവും
കര്മസമിതിക്കൊപ്പമാണെന്ന്
ഇതോടെ
തെളിഞ്ഞതായി
യോഗം
ചൂണ്ടിക്കാട്ടി.
വിപണി
വിലയും
പുനരധിവാസവും
ഉറപ്പാക്കുന്നത്
വരെ
പ്രക്ഷോഭം
ശക്തമാക്കാനും
യോഗം
തീരുമാനിച്ചു.
ചെയര്മാന്
ആയിഷ
ഉമ്മര്‍
അധ്യക്ഷത
വഹിച്ചു.
പ്രദീപ്
ചോമ്പാല,
രാജേഷ്
അഴിയൂര്‍,
എടി
മഹേഷ്,
ഷുഹൈബ്
അഴിയൂര്‍,
കെപി
ഫര്‍സല്‍,
എം
റാസിഖ്,
പികെ
കുഞ്ഞിരാമന്
എന്നിവര്‍
സംസാരിച്ചു
പുതുവര്‍ഷാഘോഷം മഞ്ഞപ്പടയുടേതാവുമോ? വീണ്ടും സ്വന്തം മടയില്‍... ഇത്തവണ ബെംഗളൂരു