കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിയൂർമാഹി ദേശിയ പാത ബൈപാസ്സ് സ്ഥലമെടുപ്പ്-ലാൻഡ് അക്വസിഷൻ ഓഫീസിൽ സംഘർഷം

  • By Desk
Google Oneindia Malayalam News

വടകര:അഴിയൂർ ബൈപാസ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വടകര ലാൻഡ് അക്വിസിഷൻ തഹസിൽദാർ എൻഎച്ച് വിഭാഗം ഓഫീസിൽ മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷാവസ്ഥ.

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; കാശ് വാങ്ങി, അധ്യാപികയുടെ ആത്മഹത്യയിൽ സഹപ്രവർത്തകൻ അറസ്റ്റിൽ!വിവാഹം കഴിക്കാൻ വിസമ്മതിച്ചു; കാശ് വാങ്ങി, അധ്യാപികയുടെ ആത്മഹത്യയിൽ സഹപ്രവർത്തകൻ അറസ്റ്റിൽ!

നിർദിഷ്ട തലശ്ശേരി മാഹി ബൈപാസിലെ അഴിയൂർ ഭാഗത്തെ എൺപത്തിൽ പരം ഭൂവുടമകളാണ് നഷ്ടപരിഹാരം ലഭിക്കുന്നതിന്റെ
ഭാഗമായുള്ള രേഖ സമർപ്പണം ബഹിഷ്കരണ പ്രഖ്യാപനത്തിനായി ശനിയാഴ്ച രാവിലെ പത്തു മണിയോടെ എത്തിയത്.എന്നാൽ ഈ സമയം തഹസിൽദാർ അടക്കമുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ ഓഫീസിൽ ഇല്ലായിരുന്നു.ഇതോടെ ഭൂവുടമകൾ ബഹളം വെച്ചു.ഭൂവുടമകൾ ഉന്നയിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാതായതോടെ ബഹളം തുടർന്നു.രണ്ട് മാസം മുൻപ് വില നിർണ്ണയവുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി ലാൻഡ് അക്വിസിഷൻ തഹസിൽദാർ നടത്തിയ ചർച്ചയിൽ ഓരോ വ്യക്തികൾക്കും ലഭിക്കുന്ന നഷ്ടപരിഹാരം ഇത്ര തുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

chombala

എന്നാൽ വാഗ്ദാനം നൽകിയ തുക അനുവദിക്കാൻ കഴിയില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയതോടെയാണ് രേഖാ
സമർപ്പണം ബഹിഷ്കരിച്ചത്.നേരത്തെ വ്യക്തമാക്കിയതിലും പകുതി തുക മാത്രമേ ലഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയതോടെയാണ് ബഹളം ആരംഭിച്ചത്.മാർക്കറ്റ് വിലയും,പുനരധിവാസവും മുൻ‌കൂർ പ്രഖ്യാപിച്ച് നടപ്പിലാക്കാതെ വീടും,സ്ഥലവും,കച്ചവട സ്ഥാപനങ്ങളും വിട്ടു തരികയുള്ളൂവെന്ന്
അഴിയൂർ ബൈപ്പാസ് കർമ്മസമിതി വ്യക്തമാക്കി.ഇതിനിടയിൽ ബഹളം വർദ്ധിച്ചതോടെ വടകര പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.ഇതിനിടയിൽ ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും നടന്നെങ്കിലും

കർമ്മസമിതി നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.രേഖ സമർപ്പണം ബഹിഷ്കരിച്ച ഭൂവുടമകൾ നഗരത്തിൽ പ്രകടനം നടത്തി.തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ കർമ്മസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ്,
ഏ.ടി.മഹേഷ്,മാഹി പള്ളി വികാരി ഫാദർ ജറോം ചിങ്ങാന്തര,ഷുഹൈബ് അഴിയൂർ,പി.കെ.കുഞ്ഞിരാമൻ,കെ.കുഞ്ഞിരാമൻ,ഉമ്മർ പറമ്പത്ത്,അയിഷാ ഉമ്മർ,സി.വി.ബാലഗോപാൽ, കെ.പി.എ.വഹാബ്,എന്നിവർ പ്രസംഗിച്ചു.

English summary
Azhiyur bypass road-conflict in land acquisition office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X