Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തിയെന്ന് പറയിപ്പിക്കില്ല!! വൈറലായി അരുന്ധതിയുടെ കുറിപ്പ്

ശബരിമലയില്‍ മോഡലും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമയും മാധ്യമപ്രവര്‍ത്തക കവിതയും എത്തിയത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനുറച്ചാണ് എത്തിയതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. എന്നാല്‍ വിശ്വാസികളല്ലാത്ത സ്ത്രീകളെ മലകയറ്റാന്‍ അനുവദിക്കില്ലെന്ന് സന്നിധാനത്ത് ഭക്തരുടെ നേതൃത്വത്തില്‍ പ്രതിഷേധം കനത്തതോടെ ഇരുവര്‍ക്കും മലയിറങ്ങേണ്ടി വന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആക്റ്റിവിസ്റ്റ് അരുന്ധതി.

 arundhathy-1539951391.jp

പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്‍റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.

ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്, അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+