India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് (ചാമക്കാലയുടെ )';ദേശാഭിമാനി റിപ്പോര്‍ട്ടിനതിരെ ചാമക്കാല

Google Oneindia Malayalam News

തിരുവനന്തപുരം: ബിഎഡ് കോളേജിനായി ഭൂമിയിടെ വ്യാജ രേഖ തയ്യാറാക്കിയെന്നതിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന ദേശാഭിമാനി വാര്‍ത്തക്ക് വിശദീകരണവുമായി ജ്യോതികുമാര്‍ ചാമക്കാല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ് പാര്‍ട്ടി സിപിഎം സ്വീകരിക്കുന്നതെന്ന് ചാമക്കാല പറഞ്ഞു. കൊല്ലത്ത് ചാമക്കാല ട്രസ്റ്റ് ആരംഭിച്ച സ്വാശ്രയ ബിഎഡ് കോളെജിന്റെ യൂണിവേഴ്‌സിറ്റി-എന്‍സിടിഇ അഫിലിയേഷനായാണ് വ്യാജരേഖ ചമച്ചതെന്നും സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി നിയമ പ്രകാരം ബിഎഡ് കോളെജ് തുടങ്ങാന്‍ നിലവില്‍ കുറഞ്ഞത് നാല് ഏക്കര്‍ ഭൂമി വേണം. എന്നാല്‍ ചാമക്കാല ട്രസ്റ്റിന്റെ പേരിലുള്ളത് 1.29 ഏക്കര്‍ ഭൂമി മാത്രമാണ്. മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ട്രസ്റ്റിന്റേതാണെന്ന് കാട്ടിയാണ് വ്യാജ രേഖ ചമച്ചതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതികുമാര്‍ ചാമക്കാല.

കഥ ചുരുക്കിപ്പറയാം

കഥ ചുരുക്കിപ്പറയാം

"അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ( ചാമക്കാലയുടെ ) !'ഭൂമിക്ക് വ്യാജരേഖ ചമച്ചു, ചാമക്കാലയുടെ കോളജ് പൂട്ടിക്കെട്ടും' എന്ന ദേശാഭിമാനി വാര്‍ത്തയുടെ വസ്തുതയന്വേഷിച്ച സുഹൃത്തുക്കളോട്....ഇത് തുടങ്ങിയിട്ട് കാലം കുറെയായി. കോളജ് ഇപ്പോഴും അവിടെത്തന്നെയുണ്ട്.കഥ ചുരുക്കിപ്പറയാം."

2004ല്‍

2004ല്‍

"2004ല്‍ സര്‍ക്കാര്‍ ബിഎഡ് കോളജുകള്‍ അനുവദിച്ചു തുടങ്ങിയപ്പോള്‍ ചാമക്കാല എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ പേരില്‍ അദ്ധ്യാപകനും ചെയര്‍മാനുമായിരുന്ന എന്റെ പിതാവും അപേക്ഷ നല്‍കി.ട്രസ്റ്റിലെ ട്രസ്റ്റികളില്‍ ഒരാളായ എന്റെ മാതാവ് സരസ്വതിയമ്മയുടെ പേരില്‍ ഒരു എയ്ഡഡ് സ്‌കൂളും ആ സ്‌കൂളിന്റെ പേരില്‍ 3 ഏക്കര്‍ കോംപൗണ്ടും ഉണ്ട്. ട്രസ്റ്റിന്റെ പേരിലേ കോളജ് നല്‍കൂ എന്ന് വ്യക്തമാക്കിയതിനാല്‍ ചാമക്കാല എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ പേരില്‍ 1.29 ഏക്കര്‍ സ്ഥലം കൂടി സ്‌ക്കൂളിനോട് ചേര്‍ന്ന് വാങ്ങിയ ശേഷം സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കി."

സരസ്വതിയമ്മയുടെ അനുമതിയോടെ

സരസ്വതിയമ്മയുടെ അനുമതിയോടെ

"സ്‌കൂളിന്റെ ട്രസ്റ്റിയായ സരസ്വതിയമ്മയുടെ അനുമതിയോടെയാണ് ഈ നടപടി.വസ്തുസംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലയ്ക്ക് നല്‍കുമ്പോള്‍ ആരുടെയൊക്കെ പേരില്‍ എത്രയൊക്കെ ഭൂമി എന്നതെല്ലാം സംബന്ധിച്ച കൃത്യമായ രേഖകളും നല്‍കിയിരുന്നു.ഈ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയത്.അതായത് ട്രസ്റ്റിയുടെ പേരിലുള്ള 3 ഏക്കര്‍ സ്ഥലവും സ്‌കൂളും അത് ഉപയോഗിക്കാന്‍ അവരുടെ അനുവാദവും ട്രസ്റ്റിന്റെ പേരിലുള്ള 1.29 ഏക്കര്‍ സ്ഥലവും ചേര്‍ത്താണ് അനുമതി തേടിയത്."

സിപിഎം

സിപിഎം

"രേഖകളൊന്നും വ്യാജമല്ലെന്ന് സര്‍വകലാശാലയ്ക്ക് അന്ന് ബോധ്യപ്പെട്ടതാണ് .2009ലാണ് ഞാന്‍ കോളജിന്റെ മാനേജരായത്. (ട്രസ്റ്റിന്റെ ചെയര്‍മാനല്ല; നിയമാനുസൃതം അനുമതി ലഭിച്ച കോളേജിന്റെ മാനേജര്‍)2010ല്‍ ഞാന്‍ കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായതോടെയാണ് സിപിഎം ഞങ്ങളുടെ ബിഎഡ് കോളജിനെതിരെ തിരിഞ്ഞത്.."

പ്രകോപനം

പ്രകോപനം

കേരള സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും സഖാക്കള്‍ കാട്ടിക്കൂട്ടിയ ക്രമക്കേടുകള്‍ ചോദ്യം ചെയ്തതതായിരുന്നു പ്രകോപനം.പ്രത്യേകിച്ചും
ലോ അക്കാദമി ലോ കോളജ് മാനേജ്മെന്റിനെതിരെ ഞാനെടുത്ത നിലപാടാണ് ( സ്വാഭാവികമായും) സിപിഎമ്മിനെ ചൊടിപ്പിച്ചത്.സിന്‍ഡിക്കറ്റില്‍ ബിഎഡ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയെങ്കിലും അത് നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചില്ല.അപ്പോള്‍ പിന്നെ വിജിലന്‍സിനെ വച്ചായി പ്രതികാരം.ഡിഐഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറിയായിരുന്ന എസ്.പി ദീപക് (മണ്ണുതിന്നല്‍ വിവാദത്തിലെ നായകന്‍) പരാതി കൊടുത്തു.

വിജിലന്‍സ് അന്വേഷിച്ചു

വിജിലന്‍സ് അന്വേഷിച്ചു

വിജിലന്‍സ് കൊല്ലം യൂണിറ്റ് വിശദമായി അന്വേഷിച്ചു, അപാകതകളൊന്നും ഇല്ലെന്നും രേഖകള്‍ കൃത്യമാണെന്നും റിപ്പോര്‍ട്ട് കൊടുത്തു.സിപിഎമ്മിനെതിരായ നിലപാട് ഞാന്‍ കടുപ്പിച്ചതോടെ വിജിലന്‍സിനോട് സര്‍ക്കാര്‍ പുനരന്വേഷണം നിര്‍ദേശിച്ചിരിക്കുകയാണ്.എത്ര തവണ അന്വേഷിച്ചാലും ഫലം ഒന്നുതന്നെയാവും.പക്ഷേ എന്റെ ചോദ്യങ്ങള്‍:1.വ്യാജരേഖ ചമച്ചുവെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് വിജിലന്‍സ് കേസ് ? എനിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഞാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു..2.കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയ നടപടി പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇത്രയും വര്‍ഷമായിട്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സിന്‍ഡിക്കേറ്റ് തയാറാവാത്തതെന്ത് ?

പിതൃശൂന്യത

പിതൃശൂന്യത

"യുജിസി റഗുലേഷന്‍സ് അട്ടിമറിച്ച് സ്വന്തം ഭാര്യക്ക് ജോലി കൊടുത്ത പി.രാജീവ് എഡിറ്ററായ പത്രത്തിലാണ് ഈ വാര്‍ത്ത വന്നതെന്നും ഓര്‍ക്കണം.തലശേരി എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം അനധികൃതമെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതൊന്നും രാജീവിന്റെ പത്രത്തില്‍ വാര്‍ത്തയാവില്ല കേട്ടോ..കുടുംബപുരാണങ്ങള്‍ കൂടുതല്‍ പറയിപ്പിക്കരുത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാന്‍ ആര്‍ജവമുള്ള ആരുണ്ട് സിപിഎമ്മില്‍ എന്നാണ് ചോദ്യം.അല്ലാതെ സ്വപ്നയോട് തോറ്റതിന് സരസ്വതിയമ്മയോട് തീര്‍ക്കാന്‍ ഇറങ്ങുന്നത് പിതൃശൂന്യതയാണ്."

English summary
B-ed college controversy: KPCC general secretary Jyoti Kumar Chamakala Against Deshabhimani report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X