ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി മുഖ്യമന്ത്രി കച്ചവടം നടത്തുന്നു; രൂക്ഷ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം; സ്പ്രിംഗ്ളർ ഇടപാടിൽ ലാവ്ലിനിൽ നടന്ന പോലെ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി, മുഖ്യമന്ത്രി കച്ചവടം നടത്തുകയാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. കേരള സർക്കാരിന്റെ ഒരു ശമ്പളക്കാരന് ഓരോ മലയാളിയുടെയും വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ വിദേശ കമ്പനിക്ക് കൈമാറാൻ അധികാരമുണ്ടായെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് കോവിഡ് വിവരശേഖരണത്തിനായി സ്പ്രിംഗ്ലർ കമ്പനിയെ തിരഞ്ഞെടുത്തതെന്ന് ഐടി സെക്രട്ടറി എം ശിവശങ്കർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

ഐ ടി സെക്രട്ടറിയ്ക്ക് തോന്നിവാസം ചെയ്യാനുള്ളതാണോ, കേരള സർക്കാർ ?
മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാൻ ഐ. ടി സെക്രട്ടറിയെ ബലിയാടാക്കുകയാണ്.
ലാവ് ലിനിൽ നടന്ന പോലെ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി, കച്ചവടം നടത്തുകയാണ് മുഖ്യമന്ത്രി . രണ്ടാം ലാവ് ലിനായി ഈ വിവാദത്തിൽ നിന്നും മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നു.ഐ. ടി സെക്രട്ടറിയുടെ വെളിപ്പടുത്തലുകളിൽ സ്പ്രിംക്ലർ വിഷയത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഭരണപരമായി , മുഖ്യമന്ത്രി മറുപടി പറയേണ്ട ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത് . എന്ത് കൊണ്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ല എന്നത് തന്നെ ദുരൂഹതയുടെ ചുരുൾ വർദ്ധിക്കുന്നത് കൊണ്ടാണ് .
കേരള സർക്കാരിന്റെ ഒരു ശമ്പളക്കാരന് ഓരോ മലയാളിയുടെയും വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ വിദേശ കമ്പനിക്ക് കൈമാറാൻ അധികാരമുണ്ടാ?മാർച്ച് 22 ന് : വിദേശ - സ്വദേശ യാത്രികരുടെ വിവരങ്ങൾ ലഭിച്ച ശേഷം ഡാറ്റാ അനലൈസിങ്ങിന് പത്ത് ദിവസം വേണ്ടി വന്നുവെന്നും കൂടുതൽ ഡാറ്റാ വന്നാൽ വിശാംദംശങ്ങൾ ശേഖരിക്കാൻ കഴിയില്ല എന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നോ? സംസ്ഥാനത്തെ പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ, വിദേശ കമ്പനിക്ക് കൈമാറുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെ അറിയിച്ചിരുന്നോ ?
വിദേശ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിന് മുൻപ് എടുക്കേണ്ട മാനദണ്ഡങ്ങൾ എന്തുകൊണ്ട് സ്വീകരിച്ചില്ല.? ഈ വീഴ്ചയും നിയമ വിരുദ്ധതയും അറിഞ്ഞിട്ടും
ഐ. ടി സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് നിയമനടപടികൾ മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല ? തിരക്ക് പിടിച്ച് മാനദന്ധങ്ങൾ പാലിക്കാതെ വിദേശ കമ്പനിക്ക് ഡാറ്റാ കൈമാറിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ സ്വകാര്യ താൽപ്പര്യമാണന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോ? ഈ വിവാദം വന്നത് മുതൽ മുഖ്യമന്ത്രിയുടെ മകൾ നേതൃത്വം നൽകുന്ന കമ്പനിയുടെ വെബ്സൈറ്റ് അടഞ്ഞ് കിടക്കുന്നതിന്റെ കാരണം രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമാണന്ന ആരോപണത്തിന് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ട്?
ലാവലിനിൽ ഉദ്യോഗസ്ഥന്മാരെ പ്രതിയാക്കി രക്ഷപ്പെടാൻ ശ്രമിച്ച പിണറായിയുടെ രണ്ടാം ലാവലിന്റെ ആമുഖമാണ് ഐ. ടി സെക്രട്ടറിയുടെ വെളിപ്പടുത്തൽ .
നിയമ വിരുദ്ധതയും കുറ്റവും തെറ്റും നടന്നിട്ടുണ്ടെന്ന് തുറന്ന് പറയുന്നതാണ് ഐ.ടി. സെക്രട്ടറിയുടെ വെളിപ്പെടുത്തൽ .












Click it and Unblock the Notifications