Get Updates
Get notified of breaking news, exclusive insights, and must-see stories!

കമൽ വർഗീയ വാദി, പിണറായിയെ ഡിറ്റൻഷൻ സെന്ററിലാക്കണം, വിവാദ പരാമർ‌ശവുമായി ബി ഗോപാലകൃഷ്ണൻ!

കോട്ടയം: വീണ്ടും വിവാദ പരമാർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷണൻ. കേരളത്തിൽ കാര്യങ്ങൾ കൈവിട്ട് പോയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ലീഗ് നേതാക്കൾ മതഭീകരവാദികളെ കയറൂരി വിടുകയാണെന്ന് പറഞ്ഞ ബി ഗോപാലകൃഷ്ണൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടി വരും എന്നതടക്കമുള്ള പരാമര്‍ശങ്ങളും നടത്തി.

സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്ന് വിളിക്കണമെന്നും ബിജപി നേതാവ് ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ സിനിമാക്കാർക്ക് നേതൃത്വം നൽകിയത് കമൽ എന്ന വർഗീയവാദിയാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണ് എന്ന താക്കീതും ബി ഗോപാലകൃഷ്ണൻ നടത്തി.

B Gopalakrishnan

ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന പിണറായി വിജയന്‍റെ നിലപാടിനോടും രൂക്ഷമായ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. . പിണറായിയെകൊണ്ട് എൻപിആര്‍ ബിജെപി നടപ്പാക്കും. ഇല്ലെങ്കിൽ റേഷൻ കിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും ചെന്നിത്തലയേയും ഡിറ്റക്ഷൻ സെന്ററിൽ ആക്കണമെന്നുള്ള രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പിണറായി വിജയൻ ഗൂഢാലോചന നടത്തിയെന്നും, വാഹനം നിർത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+