കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോടികൾ ലോൺ കൊടുത്തത് കോൺഗ്രസ്സ്, ഇപ്പോൾ നടക്കുന്നത് മോദിയെ മോശക്കാരനാക്കാനുള്ള ശ്രമം'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; വന്‍തുക വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികളായ വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുടേതടക്കം 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോദി സര്‍ക്കാര്‍ എഴുതി തള്ളിയതായി വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ആക്ടിവിസ്റ്റ് സാകേത് ഗോഖലെയുടെ വിവരാവകാശ അപേക്ഷയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മോദിയെ മോശക്കാരനാക്കാൻ

മോദിയെ മോശക്കാരനാക്കാൻ

കോടികൾ ലോൺ കൊടുത്തത് കോൺഗ്രസ്സ്, പണം തിരിച്ച് പിടിക്കുന്നത് ബി.ജെ.പി സർക്കാർ, എന്നിട്ടും കടം എഴുതി തള്ളി എന്ന് കളവ് പറഞ്ഞ് പഴി പറയുന്നത് നരേന്ദ്ര മോദിയെ, ഇതിൻ്റെ പേരാണ് മര്യാദകേട് .
written off എന്ന് പറഞ്ഞാൽ waived off എന്നല്ല അതിൻ്റെ അർത്ഥം എന്ന് അറിയാത്തവരല്ല കുറ്റം പറയുന്ന ഈ കൂട്ടർ. ഇവരുടെ ലക്ഷ്യം സാധാരണക്കാരുടെ ഇടയിൽ മോദിയേയും ബിജെപിയേയും മോശക്കാരാക്കുക എന്നത് മാത്രമാണ് .

രഘുറാം രാജൻ പറഞ്ഞത്

രഘുറാം രാജൻ പറഞ്ഞത്

ഇന്ത്യയുടെ ചരിത്രത്തിൽ കള്ളലോണുകൾ ബാങ്കിൽ നിന്ന് കുത്തകകൾക്ക് കൊടുത്തത് 2006 - 2008 വർഷങ്ങളിലാണ്. കോൺഗ്രസ്സ് -
ഇടത് സഖ്യം ഇന്ത്യ ഭരിച്ച കാലഘട്ടത്തിലാണ്
കിട്ടാക്കടമായി മാറിയ ഏതാണ്ടെല്ലാ ലോണുകളും മല്ല്യ, നീരവ് , ചോക്സി അടക്കമുള്ള കുത്തെകൾക്ക് കൊടുത്തതെന്ന് മുൻ RBl ഗവർണർ രഘുരാം രാജ്
2018 സെപ്തംബർ 11 ന് ഇൻഡ്യാ ടുഡേ ചാനലിൽ പ്രസ്താവിച്ചിട്ടുള്ളതാണ്. നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ബാങ്കുകളിലെ കിട്ടാക്കടം NPA ആക്കി തിരിച്ച് പിടിക്കുന്നതിന് നിയമവും നടപടികളും കൊണ്ട് വന്നത്. വിജയ് മല്ല്യ, നീരവ് മോദി , ചോക്‌സി എന്നിവരുടെ കിട്ടാക്കടമാണ് ഏറ്റവും കൂടുതൽ . 2006 മുതൽ ഇവർക്കെതിരെ ഒരു നടപടിയും കോൺഗ്രസ്സ് സർക്കാർ കൈക്കൊണ്ടിട്ടില്ല. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചത് മോദി അധികാരത്തിൽ വന്നതിന് ശേഷമാണ്.

ഇടത് വലത് രാഷ്ട്രീയ തള്ള് വീരന്മാർ

ഇടത് വലത് രാഷ്ട്രീയ തള്ള് വീരന്മാർ

18332.7 കോടി രൂപക്കുള്ള ജപ്തി നടപടികൾ പൂർത്തികരിച്ച് നിയമയുദ്ധം ഇന്ന് നടക്കുന്നു. 9967 സിവിൽ കേസ്സുകളും
3557 ക്രിമിനൽ കേസ്സുകളും ഫയൽ ചെയ്ത് കിട്ടാക്കടവുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഇപ്പോൾ ഇന്ത്യയിലും വിദേശത്തും നടക്കുമ്പോഴാണ് കടങ്ങൾ മുഴുവൻ എഴുതി തള്ളി എന്ന് പറഞ്ഞ് ഇടത് വലത് രാഷ്ട്രീയ തള്ള് വീരന്മാർ
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത് .
വാസ്തവത്തിൽ written off എന്ന പദം ബാങ്ക് ഇടപാടുകളിൽ ഉപയോഗിക്കുന്നതിൻ്റെ അർത്ഥം കടം വേണ്ടന്ന് വച്ചു
എന്ന അർത്ഥത്തിലല്ല മറിച്ച് ബാങ്കിൻ്റെ
നിത്യ ഇടപാടുകളിലെ ലാഭം കണക്കാക്കുന്നതിന് വേണ്ടി നിഷ്ക്രിയ ആസ്തിയായി കണക്കാക്കുന്നതിന് വേണ്ടി മാത്രമാണ്. അതുപോലെ ലോൺ എടുത്ത് മൂന്ന് മാസം പലിശയും മുതലും അടച്ചില്ലെങ്കിൽ പ്രസ്തുത ലോൺ കിട്ടാക്കടമായി,
NPA ആയി കണക്കാക്കും , അതിൻ്റെ അർത്ഥം കിട്ടാക്കടം എഴുതി തള്ളിയെന്നൊ വേണ്ടന്ന് വച്ചു എന്നോ അല്ല. വിമർശിക്കാം.

ശുദ്ധ അസംബന്ധം

ശുദ്ധ അസംബന്ധം

അല്പ വിവരത്തോടെ വിമർശിക്കുന്നത് ആരോഗ്യകരമായ
പ്രതിപക്ഷ സമീപനമാണ്. പക്ഷെ കളവ് ചെയ്ത ശേഷം കളവ് പറഞ്ഞ് മറ്റുള്ളവരെ കുറ്റം പറയുന്നത് തരം താഴ്ന്ന സമീപനമാണ്. ഏന്നും
ചാനൽ ചർച്ചകളിൽ കേൾക്കുന്ന പല്ലവിയാണ് ബി.ജെ.പി. സർക്കാർ കോർപ്പറേറ്റുകളുടെ
68000 കോടി രൂപ എഴുതി തള്ളി അവരെ സംരക്ഷിച്ചു എന്നത് . ശുദ്ധ അസംബന്ധം എന്നല്ലാതെ എന്ത് പറയാൻ ?

കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി! മെയ് 17 വരെ രാജ്യം അടഞ്ഞ് തന്നെ! ഗ്രീൻ സോണുകളിൽ ഇളവ്!കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി! മെയ് 17 വരെ രാജ്യം അടഞ്ഞ് തന്നെ! ഗ്രീൻ സോണുകളിൽ ഇളവ്!

മന്‍മോഹന്‍സിംഗിന് പിന്‍ഗാമിയായി രഘുറാം രാജന്‍ കോണ്‍ഗ്രസിലേക്കെത്തുമോ?മന്‍മോഹന്‍സിംഗിന് പിന്‍ഗാമിയായി രഘുറാം രാജന്‍ കോണ്‍ഗ്രസിലേക്കെത്തുമോ?

English summary
b gopalakrishnan against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X