കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ മോഹം നടക്കില്ല!! രണ്ടാം എംഎല്‍എ മോഹം കൈവിട്ട് ബിജെപി? മത്സരിക്കാനില്ലെന്ന് നേതാക്കള്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല ആയുധമാക്കി ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ എംപിയെ കിട്ടുമെന്നായിരുന്നു ബിജെപി കണക്കാക്കിയിരുന്നത്. കുറഞ്ഞത് മൂന്ന് സീറ്റുകള്‍ വരെ സംസ്ഥാനത്ത് ബിജെപി പ്രതീക്ഷിച്ചു. ഫലം വന്നപ്പോള്‍ ഒരു സീറ്റില്‍ പോലും ബിജെപിക്ക് മുന്നേറാനായില്ല. എന്നാല്‍ എന്ത് വിധേനയും കേരളം പിടിക്കുമെന്ന വാശിയിലാണ് കേന്ദ്ര ബിജെപി നേതൃത്വം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് നേതൃത്വത്തിന്‍റെ നോട്ടം.

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി!! ത്രിപുര അധ്യക്ഷന്‍ രാജിവെച്ചു!! ബിജെപിയിലേക്കെന്ന് അഭ്യൂഹംകോണ്‍ഗ്രസില്‍ പൊട്ടിത്തെറി!! ത്രിപുര അധ്യക്ഷന്‍ രാജിവെച്ചു!! ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഇക്കുറി വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ രണ്ടാം സ്ഥാനവും കോന്നിയിലെ മുന്നേറ്റവുമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തിയത്. പ്രമുഖരെ ഇറക്കിയാല്‍ എംഎല്‍എമാരുടെ എണ്ണം ഉയര്‍ത്താമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. എന്നാല്‍ പ്രമുഖര്‍ ആരും തന്നെ മത്സരത്തിന് തയ്യാറുവുന്നില്ലെന്ന പ്രതിസന്ധിയാണ് ബിജെപി ഇപ്പോള്‍ നേരിടുന്നത്. വിശദാംശങ്ങളിലേക്ക്

 അടുക്കാതെ കുമ്മനം

അടുക്കാതെ കുമ്മനം

ബിജെപിക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 ല്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി യുഡിഎഫിന്‍റെ വി മുരളീധരന്‍ മണ്ഡലത്തില്‍ വിജയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന് മുന്നേറാനായിരുന്നു. മൂവായിരത്തോളം വോട്ടുകളുടെ വ്യത്യാസമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരും കുമ്മനവും തമ്മില്‍ ഉണ്ടായിരുന്നത്.

 ഇടപെട്ട് നേതൃത്വം

ഇടപെട്ട് നേതൃത്വം

അതിനാല്‍ ഇക്കുറിയും കുമ്മനത്തെ തന്നെ ഇറക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നാണ് ആദ്യം മുതലെ കുമ്മനത്തിന്‍റെ നിലപാട്. ഇക്കാര്യം നേതൃത്വത്തെ കുമ്മനം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ താന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിച്ചെന്നും ഇക്കുറിയും ഇരുകക്ഷികളും ഇത് ആവര്‍ത്തിക്കുമെന്നുമാണ് കുമ്മനം പറയുന്നത്.

 വെട്ടിലായി ബിജെപി

വെട്ടിലായി ബിജെപി

അതേസമയം കുമ്മനത്തെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു മണ്ഡലമായ മഞ്ചേശ്വരത്തും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിനോട് കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടത്. ഇക്കുറിയും സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാനായിരുന്നു ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്ന ആവശ്യം.

 വോട്ട് മറിക്കും

വോട്ട് മറിക്കും

എന്നാല്‍ മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന് സുരേന്ദ്രനും ആവര്‍ത്തിക്കുന്നു. ത്രികോണ മത്സരം വന്നാല്‍ ഇടത് വലത് മുന്നണികള്‍ ജയസാധ്യത ഉള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കെ സുരേന്ദ്രന്‍റെ വാദം. മഞ്ചേശ്വത്ത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം കൂടി കണക്കിലെട്ടുത്ത് വോട്ട് മറിക്കാനാള്ള സാധ്യത കൂടുതലാണെന്നും ബിജെപി കണക്ക് കൂട്ടുന്നു.

 പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

ഇതോടെ മഞ്ചേശ്വരത്ത് മുന്‍ പാര്‍ട്ടി അധ്യക്ഷനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായി പികെ കൃഷ്ണദാസിനെയോ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രിയെയോ ആണ് ബിജെപി പരിഗണിക്കുന്നത്.കൃഷ്ണദാസ് പിന്‍മാറിയാല്‍ രവീശ തന്ത്രിയുടെ പേരാകും പരിഗണിക്കുക.

 സാധ്യത ശോഭാ സുരേന്ദ്രന്

സാധ്യത ശോഭാ സുരേന്ദ്രന്

മഞ്ചേശ്വരത്ത് നിന്ന് സുരേന്ദ്രന്‍ പിന്‍മാറിയിരുന്നെങ്കിലും കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍റെ പേരിനൊപ്പം സുരേന്ദ്രന്‍റെ പേരും പരിഗണിക്കപ്പെട്ടിരുന്നു. കോന്നിയിലും മത്സരിക്കില്ലെന്നാണ് സുരേന്ദ്രന്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ഇതോടെ കോന്നിയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും സുരേന്ദ്രന്റെ പേര് ഒഴിവാക്കിയേക്കും. ശോഭാ സുരേന്ദ്രനെയാകും ഇവിടെ പരിഗണിക്കുക.

 പ്രാദേശിക നേതാക്കള്‍

പ്രാദേശിക നേതാക്കള്‍

എറണാകുളത്ത് ബി ഗോപാലകൃഷ്ണന്‍റെ പേരാണ് ചര്‍ച്ചയായത്. എന്നാല്‍ ഗോപാലകൃഷ്ണനും പിന്‍മാറിയിരിക്കുകയാണ്. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ പ്രാദേശിക നേതാക്കള്‍ക്കായിരിക്കും കൂടുതല്‍ പരിഗണന. സിജി രാജഗോപാല്‍, പത്മജ മേനോന്‍ തുടങ്ങിയവരെയാവും എറണാകുളത്ത് പരിഗണിക്കുക.

ചര്‍ച്ചകള്‍ പിസി വിഷ്ണുനാഥിലേക്ക്!! വട്ടിയൂര്‍ക്കാവും അരൂരും എ,ഐ ഗ്രൂപ്പുകള്‍ വെച്ച് മാറും

ഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെ

English summary
B Gopalakrishnan and k Surendran not ready to contest in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X