കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍റെ വാലാകാനുള്ള ശ്രമമാണ് പി ജയരാജന്‍റേത്; ബി ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരായ വിമര്‍ശനത്തില്‍ സിപിഎം നേതാവ് പി ജയരാജന് മറുപടിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. പിണറായിയുടെ വാലാകാനാണ് പി ജയരാന്‍റെ വിമര്‍ശനം എന്നാണ് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ശത്രുവിൽ നിന്ന് രക്ഷപെടാൻ വാല് മുറിച്ചിടുന്ന ഗൗളി തന്ത്രത്തിലെ വാലിന്റെ ഗതികേടാണ് പി. ജയരാജന് വന്നിട്ടുള്ളത്. വാല് പിടച്ചത് കൊണ്ട് ഗൗളി ഗൗനിക്കില്ല. ഗൗളിക്ക് പിന്നേയും വാല് വരും. ജീവൻ നഷ്ടപ്പെടുമ്പോൾ വാല് ഉറുമ്പരിക്കും. ഈ ഗതികേടാണ് പി. ജയരാജന് വന്നിട്ടുള്ളതെന്നും ഗോപാലകൃഷ്ണന്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പിണറായിയുടെ വാലാകാൻ പി ജയരാജൻ ശ്രമം.

ശത്രുവിൽ നിന്ന് രക്ഷപെടാൻ വാല് മുറിച്ചിടുന്ന ഗൗളി തന്ത്രത്തിലെ വാലിന്റെ ഗതികേടാണ് പി. ജയരാജന് വന്നിട്ടുള്ളത്. വാല് പിടച്ചത് കൊണ്ട് ഗൗളി ഗൗനിക്കില്ല. ഗൗളിക്ക് പിന്നേയും വാല് വരും. ജീവൻ നഷ്ടപ്പെടുമ്പോൾ വാല് ഉറുമ്പരിക്കും. ഈ ഗതികേടാണ് പി. ജയരാജന് വന്നിട്ടുള്ളത്. വി. മുരളീധരനെ തെറി പറഞ്ഞ് പിണറായിയുടെ പ്രീതി പിടിച്ച് പറ്റാനാണ് പി. ജയരാജൻ ശ്രമിക്കുന്നത്.

 jayarajan

കമ്മിയല്ല അന്തംകമ്മിയായി തീർന്ന ജയരാജനെ ഇനി പിണറായി ഗൗനിക്കുകയോ പാർട്ടിയുടെ ചുക്കാൻ കൊടുക്കുകയോ ചെയ്യില്ലെന്ന് മനസ്സിലായതോടെ മാനസിക വിഭ്രാന്തിയിലായ ജയരാജൻ ഗൗളിയുടെ വാല് പോലെ പിടഞ്ഞ് വായിൽ തോന്നുന്നത് പറഞ്ഞ് പിണറായിയുടെ ശ്രദ്ധ നേടാൻ ശ്രമിക്കുകയാണ്. വി. മുരളീധരനെ കുറ്റം പറയാനും അധിക്ഷേപിക്കാനും എന്ത് യോഗ്യതയാണ് ജയരാജനുള്ളത് ? പിച്ചാത്തിയുടെ തിളക്കത്തിൽ എതിരാളികളുടെ തലവെട്ടി പാർട്ടിയിൽ സ്വാധീനം ഉറപ്പിച്ച നേതാവല്ല മുരളീധരൻ .

മുരളീധരന്റെ പേരിൽ ഒരു പെറ്റിക്കേസ്സ് പോലും ഇല്ല . ജനങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞ് സ്വന്തം സ്വാധീനത്തിന് അണികളെ ജയിലിലാക്കി എതിരാളികളെ കൊന്നൊടുക്കുന്നതല്ല രാഷ്ട്രീയം. ഇത്തരം രാഷ്ട്രീയവും
ജനസേവനവുമാണ് ജയരാജിന്റെ രാഷ്ട്രീയമെന്ന് കേരളക്കരയിലെ ജനങ്ങൾക്ക് മാത്രമല്ല, സിപിഎം പാർട്ടിക്കാർക്കും അറിയുന്നത് കൊണ്ടാണ് പിണറായിയുടെ വാലാകേണ്ട അവസ്ഥ ജയരാജന് വന്നിരിക്കുന്നത്. ഈ അവസ്ഥ മുരളീധരനില്ലെന്ന് മാത്രമല്ല ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടേയും ഗവൺമെന്റിന്റേയും ഭാഗമാണ് മുരളീധരൻ .

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

ജയരാജനും പാർട്ടിയും ഇന്ത്യയില്‍ എടുക്കാത്ത നാണയത്തിന്റെ മാത്രം അവകാശികളാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്. മുരളീധരന്റെ മാന്യതയും യോഗ്യതയും അളക്കാൻ ജയരാജൻ വളർന്നിട്ടില്ല. കൊലക്കത്തിയുടെ അളവ് എടുത്ത് പരിചയമുള്ള ജയരാജൻ, മുരളീരനെ അളക്കാൻ ആയിട്ടില്ലെന്ന് മനസ്സിലാക്കിയാൽ സ്വയം നന്നാകാൻ ഇത് വഴി തുറക്കും.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

English summary
B Gopalakrishnan responds to P Jayarajan's criticism of V Muraleedheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X