കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ആദ്യം ബ്രാഹ്മണനാരാണെന്ന് പഠിക്കണം; രാമായണം ആദ്യ ദളിത് കാവ്യമെന്ന് ബി ഗോപാലകൃഷ്ണൻ!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ആരാണ് ബ്രാഹ്മണൻ എന്ന് പഠിക്കണം. സംസ്കൃത കോളേജിൽ പോയി വിവരക്കേട് വിളിച്ച് പറയരുതെന്നും അദ്ദേഹം പറഞ്ഞു.

<strong>യൂണിവേഴ്സിറ്റി കോളേജ് ഉത്തരക്കടലാസ് ചോർച്ച; കൈക്കലാക്കിയത് 'ബ്ലാക്ക് മെയിലിങ്ങിലൂടെ'!</strong>യൂണിവേഴ്സിറ്റി കോളേജ് ഉത്തരക്കടലാസ് ചോർച്ച; കൈക്കലാക്കിയത് 'ബ്ലാക്ക് മെയിലിങ്ങിലൂടെ'!

സംസ്കൃതം ബ്രാഹ്മണന്റെ ഭാഷ അല്ലെന്നും രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹാമണരല്ലെന്നും മുഖ്യമന്ത്രി പണറായി വിജയൻ പറഞ്ഞിരുന്നു. തിരുവനന്തപുരം സംസ്കൃത കോളേജിന്റെ 130-ാം വാർഷികത്തിൽ സംസാരിക്കുമ്പോഴായിരുന്നു പിണറായിയുടെ പരാമർശം. ആധുനിക സാമൂഹിക വീക്ഷണത്തിൽ ദളിതരെന്ന് വിശേഷിപ്പിക്കാവുന്ന ആളുകളാണ് ഈ പുരാണ ഇതിഹാസങ്ങളുടെ സൃഷ്ടാക്കൾ എന്നും പിണറായി പറ‍ഞ്ഞിരുന്നു.

B Gopalakrishnan

ഇതിനെതിരെയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. ആദ്യത്തെ ദളിത് കാവ്യമാണ് രാമായണം. ഇത് പിണറായി വിജയന്റെ കണ്ടുപിടിത്തമല്ലെന്ന് ബി ഗോപാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ബ്രാഹ്മണൻ എന്നാൽ ബ്രഹ്മജ്ഞാനം നേടിയവൻ എന്നാണ്. കർമ്മമാണ്, അല്ലാതെ ജന്മമല്ല. ഇത് മനസ്സിലാക്കാതെ ബ്രാഹ്മണൻ ജാതിയത ഉയർത്തി പിണറായി ജാതിയമായി അപമാനിക്കുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്ററിൽ പഠിച്ചാൽ ബ്രഹ്മജ്ഞാനം കിട്ടില്ലന്നും പിണറായി അറിയണം. അതിന് ഭാരതിയ പൈതൃകം എന്തന്നും അറിയണം. സംസ്കൃത കോളേജിൽ പ്രഭാഷണത്തിന് പോകുമ്പോൾ ഏറ്റവും കുറവ് ഭാരതിയ പൈതൃക ത്തിന്റെ ആമുഖം എങ്കിലും അറിഞ്ഞിട്ട് പോകണം സംസ്കൃതം ജാതിയുടെ ഭാഷയാണന്ന് പറഞ്ഞ് വരുത്തുവനാണ് പിണറായി ശ്രമിച്ചതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

എന്തായാലും സംസ്കൃതത്തെ വരേണ്യ ഭാഷ എന്ന് അപമാനിച്ച സിപിഎം ഇന്ന് തിരിച്ച് പറയാൻ ശ്രമിക്കുന്നത് സ്വാഗതാർഹമാണ്. ഇത് പറയാൻ ജാതിയത ഉയർത്തുകയോ, ബ്രാഹ്മണൻ എന്ന് അർത്ഥം അറിയാതെ വിദ്യാർത്ഥികളോട് പറഞ്ഞ് സ്വയം വിവരക്കേട് കാണിക്കുകയുമല്ല വേണ്ടതെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
B Gopalakrishnan's facebok post about Pinarayi's speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X