Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം നല്‍കിയത് കേരളത്തോടുള്ള വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം നല്‍കിയ എല്‍ഡിഎഫ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗേപാലകൃഷ്ണന്‍ രംഗത്ത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ 27 വര്‍ഷം പടിക്ക് പുറത്ത് നിര്‍ത്തിയ ഐഎഎല്ലിനെ പച്ച പരവതാനി വിരിച്ചു, വെള്ളി തളികയില്‍ മന്ത്രി സ്ഥാനം കൊടുത്ത് സ്വീകരിച്ച പിണറായി വിജയന്‍ ചെയ്യുന്നത് മതേതര കേരളത്തോടുള്ള വഞ്ചനയും, ഇരട്ട താപ്പുമാണെന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

kerala

പിണറായിയുടെ രണ്ടാം വരവിനു പോപ്പുലര്‍ ഫ്രണ്ടിനുള്ള പാരിതോഷികമാണോ മന്ത്രി അഹമ്മദ് ദേവര്‍കോവിലെന്നും ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിണറായിയുടെ രണ്ടാം വരവിനു പോപ്പുലര്‍ ഫ്രണ്ടിനുള്ള പാരിതോഷികമാണോ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍?
സി.പി.എം നിലപാട് വ്യക്തമാക്കണം.

INL ന്റെ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ഭാരവാഹിയാണ്, സിമിയില്‍ നിന്ന് വേഷം മാറി
തീവ്രവാദ കേസ്സില്‍ കാണ്‍പൂര്‍ ജയിലില്‍ കഴിഞ്ഞ വ്യക്തി. അഹമ്മദ് ദേവര്‍കോവില്‍ ആണെങ്കില്‍ INL ന്റെ ജന സെകട്ടറിയും, പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ സാന്നിദ്ധ്യവുമാണ്.

പോപ്പുലര്‍ ഫ്രണ്ടും SDPI യും അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമില്ലന്ന് ആണയിടുമ്പോഴും, മുന്‍ മുഖ്യമന്ത്രി വി.സ്. അച്യുതാനന്ദന്‍ കഴിഞ്ഞ 27 വര്‍ഷം പടിക്ക് പുറത്ത് നിര്‍ത്തിയ INL ന പച്ച പരവതാനി വിരിച്ചു, വെള്ളി തളികയില്‍ മന്ത്രി സ്ഥാനം കൊടുത്ത് സ്വീകരിച്ച പിണറായി വിജയന്‍ ചെയ്യുന്നത് മതേതര കേരളത്തോടുള്ള വഞ്ചനയും, ഇരട്ട താപ്പുമാണ്.

ഒപ്പം ഇന്ന് കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ ഭരിക്കുമ്പോള്‍, മതാടിസ്ഥാനത്തില്‍ വില പേശലുകള്‍ നടത്തി അധികാരത്തിന്റെ ഭാഗമാവുന്നതിലെ അപകടത്തെപ്പറ്റി എ.കെ. ആന്റണിയും, വി.സ്. അച്യുതാനന്ദനും തുറന്നു പറഞ്ഞതും ഇവിടെ പ്രസക്തമാവുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രേയാംസ്‌കുമാര്‍ തോല്‍പ്പിക്കപ്പെട്ടതും, 'അസ്ത്രം' ഗഫൂറിന്റെ, പ്രാദേശിക പാര്‍ട്ടികള്‍ കൈ കോര്‍ത്ത് ദേശീയ പാര്‍ട്ടികളെ പുറന്തള്ളാനുള്ള ആഹ്വാനവുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, ഒരു പക്ഷെ കേരളവും നാളെ ഒരു കാശ്മീരോ, ബംഗാളോ ആയി മാറിയാലും അത്ഭുതപ്പെടാനൊന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+