• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കര്‍ ഇന്ത്യന്‍ പോരാളിയും ദേശാഭിമാനിയും; എന്ത് തെറ്റാണ് ചെയ്തതെന്ന് ബി ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

തൃശൂര്‍ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി ഡി സവര്‍ക്കറുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയില്‍ അടക്കം നടക്കുന്നത്. മഹാത്മാഗാന്ധിയെയും സവര്‍ക്കറെയും ബന്ധപ്പെടുത്തി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് . തടവില്‍ കഴിയുകയായിരുന്നു വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പ് എഴുത്തിക്കൊടുത്തത് ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

സംഘ പരിവാര്‍ ചരിത്രത്തെ തിരുത്തി എഴുതുകയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത് . കൂടാതെ ഭഗത് സിംഗ് അടക്കമുള്ള ധീര രക്ത സാക്ഷികളുടെ സ്ഥാനത്തേക്ക് സവര്‍ക്കറിനെ പ്രതിഷ്ഠിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ സവര്‍ക്കറുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരളത്തിലെ ഒരു വിഭാഗം സവര്‍ക്കറെ വല്ലാതെ അപമാനിക്കുന്നത് കണ്ടു . എന്ത് തെറ്റാണ് സവര്‍ക്കര്‍ ചെയ്തതതെന്ന് ബി ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു .

1

സവര്‍ക്കറോട് എന്തിന് ഈ നന്ദികേട് എന്ന് തുടങ്ങുന്ന കുറിപ്പിലായിരുന്നു ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ബ്രിട്ടനിലെ ബാരിസ്റ്റര്‍ ബിരുദം നിഷേധിക്കപ്പെട്ട ഇന്‍ഡ്യന്‍ പോരാളിയാണ് സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ നടത്തിയ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചതിന് ആദ്യമായി പുറത്താക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് സവര്‍ക്കറെന്നും ബി ഗോപാലകൃഷ്ണന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍ണരൂപം ഇങ്ങനെ.

2

ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ സായുധ സംഗ്രാമത്തിലെ മഹാരഥി, വിപ്‌ളവത്തിന്റെ രാജകുമാരന്‍ സവര്‍ക്കറെ അപമാനിക്കുന്നതിലും ഒരതിര് വേണ്ടേ ? കേരളത്തിലെ ഒരു വിഭാഗം സവര്‍ക്കറെ വല്ലാതെ അപമാനിക്കുന്നത് കണ്ടു. എന്ത് തെറ്റാണ് സവര്‍ക്കര്‍ ചെയ്തത് ? നിങ്ങള്‍ ഞങ്ങള്‍ക്ക് വെളിച്ചം തന്നില്ലെങ്കില്‍ ഞങ്ങള്‍ ഇരുട്ടില്‍ സമ്മേളിച്ച് മുന്നേറുമെന്ന് ബ്രിട്ടീഷ് നാട്ടില്‍ അവരുടെ മുഖത്ത് നോക്കി പറഞ്ഞ ദേശാഭിമാനിയാണ് സവര്‍ക്കര്‍.

3

ബ്രിട്ടീഷുകാര്‍ നടത്തിയ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചതിന് ആദ്യമായി പുറത്താക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് സവര്‍ക്കര്‍. ബ്രിട്ടനിലെ ബാരിസ്റ്റര്‍ ബിരുദം നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പോരാളിയാണ് സവര്‍ക്കര്‍. ഏതെങ്കിലുമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് നിഷേധിച്ചിട്ടുണ്ടോ ആ പുസ്തകത്തിന്റെ രചയിതാവാണ് സവര്‍ക്കര്‍. വിദേശ മണ്ണില്‍ വച്ച് ആദ്യമായി ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ തടവുകാരനാണ് സവര്‍ക്കര്‍.

4

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരുടെയെങ്കിലും അറസ്റ്റ് ആദ്യം അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടെങ്കില്‍ ആ പോരാളിയുടെ പേരാണ് സവര്‍ക്കര്‍ . വെളിച്ചം പോലും കടക്കാത്ത അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി എണ്ണയാട്ടുന്ന ചക്കില്‍ ദിവസങ്ങളോളം കാളക്ക് പകരം ബ്രിട്ടീഷുകാര്‍ പൂട്ടിയിട്ട് എണ്ണയാട്ടിച്ചിട്ടും തലകുനിക്കാതെ കയ്യില്‍ കിട്ടിയ തകിട് കഷണം കൊണ്ട് ഭാരതമാതാവിന്റെ സ്വാതന്ത്ര്യം ചുമരില്‍ രചിച്ച തടവ് പുള്ളിയാണ് സവര്‍ക്കര്‍ .

5

യൗവ്വന ജീവിതത്തിന്റെ സിംഹഭാഗവും കാരാഗ്രഹത്തില്‍ ക്രൂരമര്‍ദ്ദനം സഹിച്ച് കഴിഞ്ഞ ഒരേ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് സവര്‍ക്കര്‍. അന്തമാന്‍ ജയിലില്‍ നിന്ന് പുറത്ത് വന്നിട്ടും, ഇന്ത്യയിലെ ജയിലിലും പിന്നീട് 14 വര്‍ഷം വീട്ടുതടങ്കലിലും കഴിഞ്ഞ വീരസവര്‍ക്കോറോട് ചിലര്‍ കാണിക്കുന്ന നന്ദികേട് സ്വരാജ്യത്തോട് കാണിക്കുന്ന ക്രൂരതയാണ്. അവരുടെ ലക്ഷ്യം മറ്റൊന്നാണ്. അവര്‍ ആധുനിക ജയചന്ദ്രന്മാരാണ്. സവര്‍ക്കര്‍ മാപ്പെഴുതി ജയിലില്‍ നിന്ന് വെളിയില്‍ വന്നു എന്നാണ് ഈ കൂട്ടരുടെ വാദം. ഗാന്ധിജി തടവുകാരെ പുറത്ത് വിടാന്‍ മാപ്പെഴുതിയ സന്ദര്‍ഭം ഉണ്ടായിട്ടില്ലേ?

6

1921 ലെ നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് അലി സഹോദരന്മാരടക്കമുള്ളവരോട് മാപ്പെഴുതി കൊടുക്കാന്‍ ഗാന്ധിജി പറഞ്ഞിട്ടില്ലേ? ആദ്യമായി നെഹ്രു ജയില്‍ മോചിതനായത് മോട്ടിലാല്‍ നെഹ്രു മാപ്പ് എഴുതി നല്‍കിയിട്ടല്ലേ ? സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതു കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവിതം മുഴുവന്‍ ജയിലില്‍ കിടന്ന് ക്രൂരമായ മര്‍ദ്ദനമേറ്റ് നീറി നീറി ചാകണമെന്നാണോ ഇന്നത്തെ
അഭിനവ ജയചന്ദ്രന്‍ മാര്‍ അഗ്രഹിക്കുന്നത്.

7

വീട്ടിലെ സ്വന്തം കാര്യത്തിനല്ല അവര്‍ ജയിലില്‍ പോയതെന്നെങ്കിലും ഇവര്‍ ചിന്തിക്കേണ്ടേ? അവരും മനുഷ്യരല്ലേ ? വിവാഹം കഴിച്ച ശേഷം ഒരു ദിവസം പോലും ഭാര്യയുമായി ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ദീര്‍ഘനാള്‍ ജയിലില്‍ കഴിഞ്ഞ ഒരേ ഒരു സ്വാതന്ത്ര്യ സമരസേനാനിയാണ് സവര്‍ക്കര്‍. അന്തമാന്‍ ജയിലില്‍ നിന്ന് നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നാ- വശ്യപ്പെടുന്നത് തെറ്റാണോ? സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ദീര്‍ഘനാള്‍ ജയിലില്‍ കിടന്നവര്‍ പുറത്തിറങ്ങാന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് തന്നെയാണ് ഗാന്ധിജിയും സുബ്ബാഷ് ചന്ദ്ര ബോസും അടക്കം പറഞ്ഞിട്ടുള്ളത്.

8

ഇതിനെ വ്യാഖ്യാനിച്ച് അപമാനിക്കുന്നവര്‍ ക്രൂരരാണ്. അവരുടെ ഉള്ളില്‍ മറ്റെന്തോ ഹിഡന്‍ അജണ്ടയുണ്ട്. സ്വതന്ത്ര ഇന്ത്യ ആദരിച്ച സവര്‍ക്കറെയാണ് ഈ ക്രൂരര്‍ അപമാനിക്കുന്നത്. ഇത് നന്ദികേടാണ്. കേരളത്തിന് നാണക്കേടാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മാദ്ധ്യമം നടത്തിയ സവര്‍ക്കര്‍ വിചാരണയെ ഈ വരികളിലൂടെ ശക്തമായി അപലപിക്കുന്നു.

9

അഫ്ഗാനിസ്ഥാനില്‍ സ്വാതന്ത്ര്യത്തിന്റെ വസന്തം വന്നിരിക്കുന്നു എന്നെഴുതിയ മാദ്ധ്യമമാണ് ഈ വിചാരണക്ക് പിന്നില്‍ എന്നുള്ളത് കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിക്കാം , ഇവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. രാജ്യ വിരുദ്ധത കൂടപ്പിറപ്പായ ഇവരുടെ സവര്‍ക്കര്‍ വിചാരണയെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നെറികേട് എന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു- ബി ഗാപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
  മീനാക്ഷി സംഘികളെ ട്രോളിയതോ ? ഷൂവിന്റെ ഫോട്ടോയിട്ട് ഷൂ എന്നെഴുതിയാൽ
  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ
  English summary
  B Gopalakrishnan says VD Savarkar is an Indian fighter and patriot, Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X