'കാലാൾ പടയില്ലാതെ കടിഞ്ഞാൺ കിട്ടിയിട്ടെന്തു കാര്യം?സുധാകരന്റെ കയ്യിൽ ചത്തകുതിരയുടെ കടിഞ്ഞാൺ';ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം; ചത്ത കുതിരയുടെ കടിഞ്ഞാണാണ് സുധാകരന്റെ കയ്യിലെന്ന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ. ഇടത്പക്ഷത്തിന്റെ ബി ടീം ആയി പ്രവർത്തി ക്കുന്ന കോൺഗ്രസ്സിന്റെ തലപ്പത്ത് ആര് വന്നിട്ടും കാര്യമില്ലെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു. ദേശീയ തലത്തിൽ ഇടത് പക്ഷത്തിന്റെ നയത്തെ എതിർക്കാൻ സുധാകരന് കഴിയുമൊ? മുഖ്യശത്രു ബിജെപിയാണെന്ന് വിഡിസതീശനും, കെ മുരളീധരനും പറയുന്നതിന്റെ പിന്നിൽ മത ഭീകര ജീഹാദികളുമായി സഖ്യത്തിന് തയ്യാറാണെന്ന ഹിഡൻ അജണ്ടയാണെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.

കാലാൾ പടയില്ലാതെ കടിഞ്ഞാൺ കിട്ടിയിട്ടെന്തു കാര്യം? ചത്ത കുതിരയുടെ കടിഞ്ഞാണാണ് സുധാകരന്റെ കയ്യിൽ, സുധാകരനല്ല സാക്ഷാൽ ദേവേന്ദ്രൻ വന്നാലും, കാലാൾപ്പടയില്ലാതെ, ചത്ത കുതിരയിൽ സവാരി ചെയ്യാൻ കഴിയില്ല.
അടിത്തട്ടിൽ അഴിച്ച് പണിയും എന്നാണ് സുധാകരൻ പറയുന്നത് പക്ഷെ അടിത്തട്ടുണ്ടെങ്കിലല്ലേ അഴിച്ചു പണിയാൻ പറ്റൂ? ഇടത്പക്ഷത്തിന്റെ ബി ടീം ആയി പ്രവർത്തി ക്കുന്ന കോൺഗ്രസ്സിന്റെ തലപ്പത്ത് ആര് വന്നിട്ട് എന്ത് കാര്യം? ദേശീയ തലത്തിൽ ഇടത് പക്ഷത്തിന്റെ നയത്തെ എതിർക്കാൻ സുധാകരന് കഴിയുമൊ? മുഖ്യശത്രു ബി.ജെ.പിയാണെന്ന് വി.ഡി.സതീശനും, കെ.മുരളീധരനും പറയുന്നതിന്റെ പിന്നിൽ മത ഭീകര ജീഹാദികളുമായി സഖ്യത്തിന് തയ്യാറാണെന്ന ഹിഡൻ അജണ്ടയാണ്.
ജിഹാദി രാഷ്ട്രീയത്തിന്റെ തുപ്പൽ കോളാമ്പിയായി മാറാനുള്ള വ്യഗ്രതയാണ് കോൺഗ്രസ്സ് കാണിക്കുന്നത്. ഈ കാര്യത്തിൽ സുധാകരൻ നിലപാട് വ്യക്തമാക്കണം. ജിഹാദി രാഷ്ട്രീയത്തിനെ ഭയപ്പെടുന്ന ക്രൈസ്തവ സഭ അടക്കമുള കേരള ജനതക്ക് സുധാകരന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
കമ്മ്യൂണിസ്ററ് ഫാസിസത്തിനെതിരെയാണ് സുധാകരന്റെ പോരാട്ടമെങ്കിൽ കമ്മ്യൂണിസ്ററ് പാർട്ടിക്ക് രണ്ട് ഫാസിസമുണ്ടൊ? കേരളത്തിൽ ഒരു ഫാസിസവും ഡൽഹിയിൽ വേറെ ഒരു ഫാസിസവുമാണൊ? കമ്മൂണിസമെന്ന് പറഞ്ഞാൽ തന്നെ ഫാസിസമാണ്. അത് ഇന്ത്യയിലും, റഷ്യയിലും, ചൈനയിലും എല്ലാം ഒരു പോലെയാണ്.
കോൺഗ്രസ്സിനോട് ഒരു മൃദുസമീപനവും ബി.ജെ.പിക്ക് ഇല്ല. അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോലെയാണ് കോൺഗ്രസ്സിലെയും സി.പി.എം ലേയും ചർച്ച. ബി.ജെ.പിയോട് സഖ്യം എന്നാണ് രണ്ട് മുന്നണികളും പറയുന്നത്. ഇത് തന്നെ ബി.ജെ.പിയുടെ പ്രസക്തിയെയാണ് കാണിക്കുന്നത്. എന്തായാലും കാലാൾ പട ഇല്ലാത്ത സൈന്യാധിപനായ സുധാകരന് ആശംസകൾ അർപ്പിക്കുന്നു. ഇനി രാഷ്ട്രീയ യുദ്ധഭൂമിയിൽ കാണാം. നമോവാകം.
Recommended Video
ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം












Click it and Unblock the Notifications