ഇടത്-വലത് മുന്നണികളുടെ ഹിന്ദു അജണ്ട അടവ് നയം; ഹിന്ദുക്കൾ ഗൗരവമായി കാണണമെന്ന് ഗോപാലകൃഷ്ണൻ
തൃശ്ശൂർ; എൽഡിഎഫിനേയും യുഡിഎഫിനേയും പരിഹസിച്ച് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ.കേരള രാഷ്ട്രീയം ഹിന്ദു അജണ്ഡയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹമാണെന്നും കേരളത്തിലെ ഇടത് വലത് മുന്നണികൾ ഹിന്ദു അജണ്ഡയുമായി ഇറങ്ങിയിരിക്കുന്നത് അവരുടെ അടവ് നയമാണന്ന് ഹിന്ദുക്കൾ ഗൗരവമായി കാണണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ബി.ജെ.പിയുടെ അജണ്ഡ ഇടത് വലത് മുന്നണികൾ ഏറ്റ് പിടിച്ചതോടെ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രസക്തി കേരളത്തിൽ കൂടുതൽ ശക്തമായിരിക്കുന്നു. മുസ്ലിം ലീഗ് മതാതിഷ്ഠിതമായി പ്രവർത്തിക്കുന്നതു കൊണ്ടാണ് ലീഗ് നേതാക്കൾ വിളക്ക് കൊളുത്താതും, ഗംഗ എന്ന പേരിനോട് അലർജി കാണിച്ചതെന്നും ബി.ജെ.പി ചൂണ്ടി കാണിച്ചിട്ടുണ്ട്.. അന്ന് ബിജെപിയെ കുറ്റപ്പെടുത്തിയ സിപിഎം ഇന്ന് പാണക്കാട് സന്ദർശനത്തെ പോലും ലീഗിൻ്റെ വർഗ്ഗീയത ഉയർത്തി വിമർശിക്കുന്നു.
യുഡിഎഫ് ആകട്ടെ ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് . ഈ മാറ്റത്തിൻ്റെ പിന്നിൽ കേരളത്തിൽ വർദ്ധിച്ച് വരുന്ന ഹിന്ദു വികാരം ചൂഷണം ചെയ്യാനുള്ള ശ്രമമാണ്. ശബരിമല വിഷയത്തിൽ ഹിന്ദുമുന്നേറ്റത്തേയും ബിജെപി യേയും പരിഹസിച്ചിരുന്ന കോൺഗ്രസ്സ് ശബരിമല യുവതി പ്രശ്നം രാഷ്ട്രീയമായി ഉയർത്തുന്നു. കേരളത്തിൽ വർദ്ധിച്ച് വരുന്ന ഹിന്ദു ഉണർവിനെ കൈപ്പിടിയിലാക്കാനുള്ള ഇടത് വലത് മുന്നണികളുടെ ശ്രമം മറ്റൊരു തട്ടിപ്പാണ്. കേരളം ഹിന്ദു അജണ്ടയിലക്ക് വഴിമാറുന്നതിൻ്റെ സൂചന കണ്ടു കൊണ്ടാണ് നൂന പക്ഷ പ്രീണനം നടത്തി ന്യൂനപക്ഷങ്ങളെ വഞ്ചിച്ച ഇടത് വലത് മുന്നണികൾ ഹിന്ദു ഭൂരിപക്ഷത്തെ ഇപ്പോൾ ലക്ഷ്യമിടുന്നത്.
കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി നേടുന്ന സ്വീകാര്യതയാണ് ഇതിന് കാരണം. ഹിന്ദുക്കളെ പറ്റിക്കാൻ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന ഇടത് വലത് മുന്നണികൾക്ക് ആത്മാർത്ഥതയുണ്ടങ്കിൽ ലീഗ് ഉന്നയിച്ച മലപ്പുറം ജില്ല രൂപീകരണമടക്കം ലീഗുമായി കൂട്ട് ചേർന്നത് തങ്ങൾക്ക് പറ്റിയ തെറ്റാണെന്ന് തുറന്ന്പറയാൻ തയ്യാറാവണം. ഹിന്ദു വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശ്യാശ്വത പരിഹാരം കാണാൻ തയ്യാറണന്ന് തുറന്ന് പറയണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.












Click it and Unblock the Notifications