മുഖ്യൻ പുറത്തിറക്കിയത് പ്രോഗ്രസ്സ് റിപ്പോർട്ട് അല്ല പോസ്റ്റ് മാർട്ടം റിപ്പോർട്ട്, വിമർശിച്ച് ബിജെപി!
തിരുവനന്തപുരം: നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റ പ്രോഗ്രസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുറത്തിറക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ടിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. പിണറായി വിജയന്‍ പുറത്ത് ഇറക്കിയത് പ്രോഗ്രസ് റിപ്പോര്‍ട്ട് അല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് എന്നാണ് ഗോപാലകൃഷ്ണന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

''പിണറായി മുഖ്യൻ പുറത്തിറക്കിയത് പ്രോഗ്രസ്സ് റിപ്പോർട്ട് അല്ല പോസ്റ്റ് മാർട്ടം റിപ്പോർട്ടാണ്. കേരളത്തിന്റെ സമസ്ത മേഖലകളേയും കൊന്നതിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ട്. അമ്മയുടെ മുൻപിൽ വെച്ച് മക്കളെ കൊന്നതിന്റെ റിപ്പോർട്ട്. 18 കർഷകരെ കൊന്നതിന്റെ റിപ്പോർട്ട്. സ്വൈര്യ ജീവിതം തകർത്തതിന്റെ റിപ്പോർട്ട്. പൊതുമേഖല സ്ഥാപനങ്ങൾ പ്രത്യേകിച്ച് KSRTC അടക്കം കൊന്നതിന്റെ റിപ്പോർട്ട്. തൊഴിൽ കൊടുക്കാതെ യുവാക്കളെ പെരുവഴിയിലാക്കിയതിന്റെ റിപ്പോർട്ട്.
ഡാറ്റാബാങ്ക് അടക്കം നടപ്പാക്കാതെ തണ്ണീർ തട നിർതട നിയമങ്ങൾ തകർത്ത് പ്രകൃതിയെ കൊന്നതിന്റെ റിപ്പോർട്ട്. പാട്ട കരാർ കൊടുക്കാത ഭുമി തട്ടിപ്പ് നടത്തിയ കുത്തകകളെ സഹായിച്ച് ഭൂമിയെ കൊന്നതിന്റെ റിപ്പോർട്ട്. അങ്ങിനെ നിരവധി.. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് വന്ന് എല്ലാം ശരിപ്പെടുത്തിയ, എല്ലാവരേയും ശരിപ്പെടുത്തിയ, കേരളത്തെ കൊന്നതിന്റെ കേരളത്തെ വികസന മുരടിപ്പിലെത്തിച്ചതിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടാണ് പിണറായി ഇന്നലെ പുറത്തിറക്കിയത്''.












Click it and Unblock the Notifications