കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി' | Oneindia Malayalam

വയനാടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായത് മുതല്‍ തുടങ്ങിയതാണ് ബിജെപിയുടെ വര്‍ഗീയത കലര്‍ത്തിയുള്ള പ്രചരണങ്ങള്‍. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ആദ്യ പ്രചരണം. രാഹുലിന് വേണ്ടി ആഘോഷിക്കുന്നത് പാകിസ്താന്‍കാരാണെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്. അവസാനമായി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ ഈ കുപ്രചരണം ആവര്‍ത്തിച്ചു.

<strong>മോദിയെ ട്രോളി വീണ്ടും രാഹുല്‍! ചോദ്യം പേടിയാണെങ്കില്‍ എളുപ്പമാക്കി തരാം! പരിഹാസം</strong>മോദിയെ ട്രോളി വീണ്ടും രാഹുല്‍! ചോദ്യം പേടിയാണെങ്കില്‍ എളുപ്പമാക്കി തരാം! പരിഹാസം

ഇപ്പോള്‍ ദാ ചാനല്‍ ചര്‍ച്ചയില്‍ മുസ്ലീം ലീഗിനെതിരെ വീണ്ടും വിദ്വേഷ പ്രചരണവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍. മുസ്ലീം ലീഗ് കേരളത്തില്‍ മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

വര്‍ഗീയ പ്രചാരണം

വര്‍ഗീയ പ്രചാരണം

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പുറമെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് മുതലാണ് ബിജെപി വര്‍ഗീയ പ്രചരണങ്ങള്‍ തുടങ്ങിയത്. ഉത്തരേന്ത്യയിലെ ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ദക്ഷിണേന്ത്യയില്‍ എത്തിയതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇത് പിന്നീട് വിവാദമായിരുന്നു.

 കൊഴുപ്പിച്ച് നേതാക്കള്‍

കൊഴുപ്പിച്ച് നേതാക്കള്‍

രാഹുല്‍ ഗാന്ധിക്കായി ജയ് വിളിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പാകിസ്താനികളാക്കിയും ബിജെപിയുടെ വിദ്വേഷ പ്രചരണം കൊഴുപ്പിച്ചു. വയനാടോ പാകിസ്താനോ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ജയ് വിളിക്കുന്നവരുടെ കൊടി നോക്കൂവെന്ന കുറിപ്പോടെയാണ് ബിജെപി പ്രചരണം ശക്തമാക്കിയത്.

 പച്ചക്കൊടി പ്രചരണം

പച്ചക്കൊടി പ്രചരണം

സോഷ്യല്‍ മീഡിയയില്‍ തെളിവ് സഹിതം ഇത് പൊളിച്ചടുക്കിയെങ്കിലും ബിജെപി ഇതെല്ലാം ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു. മുസ്ലീം ലീഗ് വൈറസ് ആണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഇതിനെതിരെ മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

 അമിത് ഷായും

അമിത് ഷായും

ഇതിന് പിന്നാലെ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ തന്നെ മുസ്ലീം ലീഗിനെതിരെ രംഗത്തെത്തി. നാഗ്പൂരില്‍ വെച്ചാണ് അമിത് ഷാ മുസ്ലീം ലീഗിനെതിരെ പരാമര്‍ശം നടത്തിയത്. രാഹുല്‍ മത്സരിച്ചത് പാകിസ്താനിലാണോ ഇന്ത്യയിലാണോയെന്ന് നിങ്ങള്‍ക്ക് മനസിലാകില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മുസ്ലീം ലീഗിന്‍റെ പച്ചക്കൊടിയെ പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം.

 അല്‍ഫോണ്‍സ് കണ്ണന്താനവും

അല്‍ഫോണ്‍സ് കണ്ണന്താനവും

ദേശീയ നേതാക്കളുടെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കളും. രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ എങ്ങും കണ്ടത് പച്ചയല്ലേയെന്നാണ് എന്‍ഡിഎ എറണാകുളം സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്.

 പാക് ബന്ധം ആര്‍ക്ക്

പാക് ബന്ധം ആര്‍ക്ക്

ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ വര്‍ഗീയ ഏറ്റെടുത്തിരിക്കുകയാണ് ബിജെപി നേതാവായ ബി ഗോപാലകൃഷ്ണന്‍. പാകിസ്താന്‍ ബന്ധം ആര്‍ക്ക് എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമര്‍ശം നടത്തിയത്.

വര്‍ഗീയ കലാപങ്ങള്‍

വര്‍ഗീയ കലാപങ്ങള്‍

മലപ്പുറത്ത് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയത് മുസ്ലീം ലീഗാ ആണെന്നാണ് ഗോപാലകൃഷ്മന്‍ പറഞ്ഞത്. ബാബറി മസ്ജിദ് പൊളിഞ്ഞപ്പോ മലപ്പുറത്ത് ഉണ്ടായ കലാപത്തിന് പിന്നില്‍ മുസ്ലീം ലീഗ് ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പൊളിച്ചടുക്കി അവതാരകന്‍

പൊളിച്ചടുക്കി അവതാരകന്‍

എന്നാല്‍ അത്തരത്തില്‍ ഒരു കലാപം മലപ്പുറത്ത് ഉണ്ടായിട്ടേയില്ലോയെന്ന് അവതാരകന്‍ അഭിലാഷ് ചോദിച്ചു. മാറാട് കലാപത്തെ കുറിച്ചാണോയെന്ന് ചോദിച്ചപ്പോള്‍ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് തന്നെയാണെന്ന് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു.എന്നാല്‍ ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ലല്ലോ എവിടെയാണ് ഇതൊക്കെ നടന്നതെന്ന് ഗോപാലകൃഷ്ണനോട് അഭിലാഷ് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് അത് അറിയില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ മറുപടി.

നാദാപുരത്തെ സംഘര്‍ഷം

നാദാപുരത്തെ സംഘര്‍ഷം

പിന്നാലെ നാദാപുരത്ത് സിപിഎമ്മുമായി നടന്നത് വര്‍ഗീയ കലാപമല്ലേയെന്നായി ഗോപാലകൃഷ്മന്‍.സിപിഎമ്മും ലീഗും തമ്മിലുള്ള സംഘര്‍ഷം എങ്ങനെയാണ് വര്‍ഗീയ കലാപമാകുന്നതെന്ന് അവതാരകന്‍ ചോദിച്ചു. എന്നാല്‍ തന്‍റെ വാക്കുകളില്‍ നിന്ന് പിന്‍മാറാന്‍ ഗോപാലകൃഷഅണന്‍ തയ്യാറായില്ല.

വെള്ളപൂശുന്നത് കൊള്ളാം

വെള്ളപൂശുന്നത് കൊള്ളാം

രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമായി അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവതാരകന്‍ അഭിലാഷ് ആവര്‍ത്തിച്ചു. ഇതോടെ വെള്ളപൂശുന്നത് കൊള്ളാം എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
b gopalakrishnans comment against muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X