കേരളത്തിൽ ജയിച്ചത് ജാതിയും മതവും; മഞ്ചേശ്വരത്തെ യുഡിഎഫ് വിജയം പിണറായിയുടെ ഔദാര്യം: ബി ഗോപാലകൃഷ്ണൻ
കോഴിക്കോട്: കേരളത്തിൽ വിജയിച്ചത് ജാതിയും മതവുമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം ജാതിക്കെണിയിലാണ്. കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല,മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.
മഞ്ചേശ്വരത്തെ യുഡിഎഫ് വിജയം പിണറായി വിജയന്റെ ഔദാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസിസമൂഹം ബിജെപി വിരുദ്ധ നിലപാടിനോട് യോജിക്കുന്നില്ലെന്നതാണ് കോന്നിയിലെയും മഞ്ചേശ്വരത്തെയും വോട്ടുകള്‍ കാണിക്കുന്നത്. മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാതെ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിച്ച സിപിഎം വോട്ട് കച്ചവടം നടത്തിയാണ് മഞ്ചേശ്വരത്ത് ലീഗിനെ വിജയിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം അവിടെ ആദ്യം സ്ഥാനാര്‍ഥിയായി പറഞ്ഞിരുന്ന കുഞ്ഞമ്പുവിനെ എന്തിനാണ് മാറ്റിയതെന്നും ബിജെപി നേതാവ് ചോദിച്ചു. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ച കേരളത്തിലും ആരംഭിച്ചു., കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതുതന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ, പാർലമെന്‍റ് തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് ഏൽക്കേണ്ടി വന്നത്.












Click it and Unblock the Notifications