കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഫ് തോമസ് സാറിനെ തോല്പിച്ച് എംഎൽഎ ആവണമെന്ന് വ്യക്തിപരമായി ആഗ്രഹിച്ചിരുന്നില്ല; ബി ഇഖ്ബാല്‍

Google Oneindia Malayalam News

കോട്ടയം: സിഎഫ് തോമസ് എംഎല്‍എയുടെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമാവുന്നത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായകരില്‍ ഒരാളെ കൂടിയാണ്. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് എറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എക്കാലത്തും കെഎം മാണിയുടെ അടിയുറച്ച പിന്തുണക്കാരനായിരുന്നു സിഎഫ് തോമസ് എന്ന ചെന്നിക്കര ഫ്രാന്‍സിസ് തോമസ്. എന്നാല്‍ മാണിയുടെ നിര്യാണത്തിന് പിന്നാലെ ജോസഫ് പക്ഷത്തിനോടൊപ്പം നിന്ന് ജോസ് പക്ഷത്തെ ഞെട്ടിക്കുകയായിരുന്നു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ സിഎഫ് തോമസ്.

 ഗുരുവായി കരുതി ബഹുമാനിച്ചിരുന്നു

ഗുരുവായി കരുതി ബഹുമാനിച്ചിരുന്നു

ഞാൻ ഗുരുതുല്യനായി കരുതുന്ന ചങ്ങനാശേരിക്കാരുടെ പ്രിയങ്കരനായ എം എൽ എ സി എഫ് തോമസ് സാർ അന്തരിച്ചു. 1963ൽ ഞാൻ എസ് ബി ഹൈസ്കൂളിൽ എസ് എസ് എൽ സി പാസ്സായി പോകുന്ന അവസരത്തിലാണ് സാർ എസ് ബി യിൽ അധ്യാപകനായി ചേരുന്നത്. എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എസ് ബി യിലെ അധ്യാപകനെന്ന നിലയിൽ ഞാൻ സാറിനെ എപ്പോഴും ഗുരുവായി കരുതി ബഹുമാനിച്ചിരുന്നു.

ഇടത് മുന്നണി സ്ഥാനാർത്ഥി

ഇടത് മുന്നണി സ്ഥാനാർത്ഥി

2011 ലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി സാറിനെതിരെ വലിയ മാനസിക സംഘർഷത്തോടെയാണു ഞാൻ മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സാറിനെതിരെ ഒരു വാക്കുപോലും പറയാതിരിക്കാൻ ഞാൻ പ്രതേകം ശ്രദ്ധിച്ചിരുന്നു. ഇടത് മുന്നണി നയങ്ങളിൽ മാത്രം ഊന്നിയാണ് പ്രസംഗമെല്ലാം നടത്തിയിരുന്നത്.

വ്യക്തിപരമായി

വ്യക്തിപരമായി

ചങ്ങനാശേരിയിൽ നിന്നും സി പി എം ന്റെ സ്ഥാനാർത്ഥി ജയിക്കേണ്ടത് ചരിത്രപരമായ ഒരു ആവശ്യമായി ഞാൻ കരുതിയിരുന്നു. എന്നാൽ വ്യക്തിപരമായി സി എഫ് സാറിനെ തോല്പിച്ച് എം എൽ എ ആവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല വ്യക്തിജീവിതത്തിൽ പുലർത്തിയിരുന്ന ലാളിത്യവും അഴിമതിയുടെ കറപുരളാത്ത പൊതു പ്രവർത്തന പാരമ്പര്യവും മതേതര സമീപനങ്ങളും സാറിനെ ചങ്ങനാശേരിയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാക്കി മാറ്റി.

1980 ൽ

1980 ൽ

1980 ൽ കേരള കോൺഗ്രസ്സ് (എം) ഇടത് മുന്നണിയിലായിരുന്നത് കൊണ്ട് സാർ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചാണ് ആദ്യമായി ചങ്ങനാശേരി എം എൽ എ ആവുന്നത്. പിന്നീട് ഇതുവരെ 40 വർഷം സാർ ചങ്ങനാശേരിയുടെ അനിഷേധ്യ ജനപ്രതിനിധിയായി തുടർന്നു. കൂപ്പു കൈകളോടെ എന്റെ പ്രിയപ്പെട്ട ഗുരുവിന് ആദരാഞ്ജലികൾ അർപ്പിക്കട്ടെ.

3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍

English summary
B Iqbal's note in memory of the late CF Thomas MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X