പിണറായി വന്നു ആരോപണ വിധേയരെ തെറിപ്പിച്ചു തുടങ്ങി
തിരുവനന്തപുരം: ബി സന്ധ്യയെ ദക്ഷിണ മേഖലാ എഡിജിപിയായി നിയമിച്ചു. പോലീസ് ആസ്ഥാനത്ത് സേനാ നവീകരണ ചുമതലയുള്ള എഡിജിപിയായിരുന്നു സന്ധ്യ. കെ പത്മകുമാറിനെ മാറ്റിയാണ് കേരളത്തിലെ ഏറ്റവും പ്രമുഖ വനിത പോലീസ് ഓഫീസറായ സന്ധ്യയെ നിയമിച്ചത്.
ജിഷ വധക്കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന പത്മകുമാര്‍ അനാവശ്യ പ്രസ്താവനകള്‍ ഇറക്കിയത് വിവാദമായിരുന്നു. സോളാര്‍കേസില്‍ സരിതാ നായരില്‍ നിന്ന് പിടിച്ചെടുത്ത ഏതാനും മൊബൈല്‍ ഫോണും ലാപ്‌ടോപും കാണാതായതിന് പിന്നിലും പത്മകുമാറായിരുന്നുവെന്നാണ് ആരോപണം.

ഏറെ കാലത്തിനു ശേഷമാണ് ബി സന്ധ്യയെ ക്രമസമാധാന പാലന ചുമതലയുള്ള പദവിയില്‍ നിയമിക്കുന്നത്. പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ആദ്യ മന്ത്രി സഭായോഗത്തില്‍ തന്നെ ബി സന്ധ്യയെ ഏല്‍പ്പിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി പിടിച്ച് വാങ്ങിയ പോസ്റ്റാണ് പിണറായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ തെറിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications