ബി ഉണ്ണിക്കൃഷ്ണന്‍ ഫെഫ്കാ ജനറല്‍സെക്രട്ടറി സ്ഥാനം രാജിവക്കണമെന്ന് മാക്ട
കൊച്ചി : സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ ഫെഫ്കാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവക്കണമെന്ന് മാക്ട ഫെഡറേഷന്‍. പ്രേമം സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കണം എന്നാണ് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെട്ടത്.

അന്വേഷണം വിസ്മയ മാക്‌സിലും
ബി ഉണ്ണികൃഷ്ണന്‍ മേല്‍നോട്ടം നടത്തുന്ന സ്ഥാപനമായ വിസ്മയ മാക്‌സും അന്വേഷണത്തിന്റെ നിഴലിലാണ്.

പണം ഉണ്ടാക്കാന്‍
ഫെഫ്ക ജനറല്‍ സെക്രട്ടറിയായി ഇരുന്നുകൊണ്ട് വിസ്മയ മാക്‌സ് പോലൊരു സ്ഥാപനം നടത്തുന്നത് സ്വന്തമായി പണം ഉണ്ടാക്കാന്‍ വേണ്ടിയാണെന്നും മാക്ട

സ്ഥാനം ദുരുപയോഗംചെയ്യുന്നു
ഫെഫ്ക ജനറല്‍ സെക്രട്ടറിയായി ഇരുന്നുകൊണ്ട് തൊഴിലാളിനേതാവിന്റെ സ്ഥാനം ദുരുപയോഗംചെയ്യുകയാണ് ഉണ്ണികൃഷ്ണന്‍

തെളിവ് നശിപ്പിക്കന്നു
ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും പൈറസി പോലുള്ള പ്രശ്‌നങ്ങളില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നയാളാണ് ബി ഉണ്ണികൃഷ്ണന്‍

പിന്തുണ
ചലച്ചിത്ര മേഖലക്കുള്ളില്‍ നടക്കുന്ന ഗൂഢാലോചനകളെ ചെറുക്കാന്‍ അന്‍വര്‍ റഷീദിനും അല്‍ഫോണ്‍സ് പുത്രനും എല്ലാവിധ പിന്തുണയും നല്കുമെന്നും മാക്ട പറഞ്ഞു












Click it and Unblock the Notifications