കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയിന്‍ നീങ്ങുന്നത് തന്നിഷ്ടപ്രകാരം; നടന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ബി ഉണ്ണികൃഷ്ണന്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ആഴ്ചകളായി തുടരുന്ന ഷെയ്ന്‍ വിവാദത്തില്‍ ഇന്നലെയാണ് സിനിമാ സംഘടനകള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. താരസംഘടനയായ അമ്മയും ഫെഫ്ക ഭാരവാഹികളും തമ്മിലായിരുന്നു ചര്‍ച്ച. നടന്‍ ഷെയിന്‍ നിഗമും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും ഷെയിന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയിനിന്‍റെ പ്രസ്താവനയാണ് നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. കടുത്ത നിലപാടാണ് ഷെയിനിനെതിരെ ഫെഫ്കയും സ്വീകരിച്ചിരിക്കുന്നത്.

 മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശം

മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശം

ഷെയിന്‍ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണേണ്ടതുണ്ടെന്ന നിലപാടായിരുന്നു അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നത്. വിലക്കിയ നടപടിയില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഷെയിനിന്‍റെ ഉമ്മ സുനില ഹുബൈബും മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

 ഷെയിനിനെ വിളിച്ചുവരുത്തി

ഷെയിനിനെ വിളിച്ചുവരുത്തി

ഇതേതുടര്‍ന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ തുടരുകയായിരുന്ന ഷെയിനിനെ സംഘടന കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ ആദ്യം സംഘടന ആവശ്യപ്പെട്ട ദിവസം നടന്‍ കൊച്ചിയില്‍ എത്താതിരുന്നതിനെതിരെ അമ്മയിലെ ഒരു വിഭാഗം രംഗത്തെത്തി. ഭാരവാഹികള്‍ വിഷയത്തില്‍ രണ്ട് തട്ടിലെത്തിയതോടെയാണ് ശനിയാഴ്ച രാത്രി നടന്‍ സിദ്ധിഖിന്‍റെ വസതിയില്‍ വെച്ച് ഷെയിനുമായി സംഘടന അനൗദ്യോഗിക ചര്‍ച്ച നടത്തിയത്.

 ഷെയിനിന്‍റെ ഉറപ്പ്

ഷെയിനിന്‍റെ ഉറപ്പ്

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കൂടുക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഷെയിനിന്‍റെ ആരോപണങ്ങളിലും ശരിയുണ്ടെന്നും അതേസമയം സംവിധായകന്‍റേയും നിര്‍മ്മാതാക്കളുടേയും ഭാഗം കേള്‍ക്കേണ്ടതുണ്ടെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടവേള ബാബു അറിയിച്ചത്. മൂന്ന് സിനിമകളിലും ഷെയിന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

 മോഹന്‍ലാലിനെ അറിയിച്ചെന്ന്

മോഹന്‍ലാലിനെ അറിയിച്ചെന്ന്

ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകപരുടെ സംഘടനയായ ഫെഫ്ക ഭാരവാഹികളുമായി അമ്മ കൂടിക്കാഴ്ച നടത്തിയത്. വെയില്‍ സിനിമാ സംവിധായകന്‍ ശരതും ഷെയിനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. യോഗ ശേഷം വിവരങ്ങള്‍ പ്രസിഡന്‍റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചു.

 എല്ലാവരേയും വിളിച്ച് വരുത്തും

എല്ലാവരേയും വിളിച്ച് വരുത്തും

മോഹന്‍ലാല്‍ വിദേശത്ത് ഷൂട്ടിങ്ങിലാണ്. അദ്ദേഹം മടങ്ങിയെത്തിയാല്‍ ഉടന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിക്കും. അതിന് മുന്‍പ് അവയ്ലെബില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് യോഗം ചര്‍ച്ച ചെയ്യും. അതില്‍ എല്ലാവരേയും വീണ്ടും വിളിച്ച് വരുത്തുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

 മനോരോഗമാണോ

മനോരോഗമാണോ

എന്നാല്‍ കൊച്ചിയില്‍ യോഗം കഴിഞ്ഞ് മടങ്ങിയ പിന്നാലെ ഷെയിന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തി. ഒത്ത് തീര്‍പ്പ് ചര്‍ച്ചക്ക് വിളിച്ച് വരുത്തിയാല്‍ നമ്മള്‍ പറയുന്നതൊന്നും അവര്‍ കേള്‍ക്കില്ല. അവര്‍ പറയുന്നത് നമ്മള്‍ റേഡിയോ പോലെ കേള്‍ക്കണം. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ മനോവിഷമമാണോ എന്നും ഷെയ്ന്‍ ചോദിച്ചു.

 തന്നിഷ്ട പ്രകാരം

തന്നിഷ്ട പ്രകാരം

ഇതിന് പിന്നാലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി മന്ത്രി ബാലനുമായും ഷെയിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് സംഘനടകളെ ചൊടിപ്പിച്ചത്. ഇനി അനുനയ ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ അമ്മ നേതൃത്വം. ഷെയിന്‍ നീങ്ങുന്നത് തന്നിഷ്ടപ്രകാരമാണെന്നും ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഫെഫ്കയില്ലെന്ന് ബി ഉണ്ണികൃഷ്ണനും വ്യക്തമാക്കി.

 എന്ത് ഉറപ്പ് നല്‍കും

എന്ത് ഉറപ്പ് നല്‍കും

അയാള്‍ സ്വന്തം വഴിക്ക് നീങ്ങുമ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്തുറപ്പാണ് ഞങ്ങള്‍ക്ക് നല്‍കാനാകുക. ഈ നിലപാട് തന്നെയാണ് തുടരുന്നതെങ്കില്‍ ഒത്തുതീര്‍പ്പിന് ഫെഫ്കയില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താരസംഘടനയ്ക്ക് ഫെഫ്കയുടെ അതേനിലപാടാണെന്നും ഉണ്ണികൃഷ്ണന്‍ പരഞ്ഞു.

 നിര്‍മ്മാതാക്കളും

നിര്‍മ്മാതാക്കളും

അതേസമയം ഞങ്ങള്‍ക്ക് മനോരോഗമാണെന്ന് പറയുമ്പോള്‍ ഇനി എന്ത് ചര്‍ച്ചയാണ് ഷെയിനുമായി നടത്തേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത്ത് ചോദിച്ചു. ഷെയിന്‍ കാണിക്കുന്നത് മര്യാദകേടാണെന്നും രഞ്ജിത്ത് പറഞ്ഞു.

 ഖേദം പ്രകടിപ്പിക്കണം

ഖേദം പ്രകടിപ്പിക്കണം

ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട അമ്മയും ഫെഫ്കയും പറഞ്ഞ എല്ലാ കാര്യങ്ങളും ഷെയിന്‍ ലംഘിക്കുകയാണ്. അയാളെ വെച്ച് സിനിമ ചെയ്യാന്‍ ഭയമാണെന്നും രഞ്ജിത്ത് മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

Recommended Video

cmsvideo
AK Balan Talks About Shane Nigam | Oneindia Malayalam
 ഈഗോയായി കാണേണ്ട

ഈഗോയായി കാണേണ്ട

അതിനിടെ ഷെയിന്‍ വിഷയത്തില്‍ സര്‍ക്കാര്‍ മോഹന്‍ലാലിന് കത്ത് നല്‍കുമെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി. ഷെയിന്‍ വിഷയം സംഘടന തലത്തിലാണ് പരിഹരിക്കേണ്ടത്. സര്‍ക്കാര്‍ ആരുടേയും പക്ഷം പിടിക്കില്ല. ഷെയിനിന്‍റേത് ഈഗോയായി കാണേണ്ട. മന്ത്രി വ്യക്തമാക്കിയിരുന്നു.

ഷെയിനിന്‍റേത് പ്രകോപനം; കൈവിട്ട് അമ്മയും ഫെഫ്കയും!! ഇനി ചര്‍ച്ചയ്ക്ക് ഇല്ലഷെയിനിന്‍റേത് പ്രകോപനം; കൈവിട്ട് അമ്മയും ഫെഫ്കയും!! ഇനി ചര്‍ച്ചയ്ക്ക് ഇല്ല

 സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്? സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്?

English summary
B Unnikrishnan against Shane Nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X