• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും, ഇമ്മാതിരി തോന്നിവാസങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല..!

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നു. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിന്റെ സംവിധായകനായ ബേസില്‍ ജോസഫ്, നായകന്‍ ടോവിനോ തോമസ്, നിര്‍മ്മാതാവ് സോഫിയ പോള്‍ എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നാലെ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകരായ ബി ഉണ്ണിക്കൃഷ്ണനും ഡോ ബിജുവും. പ്രതികരണങ്ങളിലേക്ക്..

കേരളത്തില്‍ ആണ്

കേരളത്തില്‍ ആണ്

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു . കേരളത്തില്‍ ആണ് .. ഇനിയും നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷര്‍ ഉറക്കം ഉണരുന്നത് നന്ന്. ത് ക്രിമിനല്‍ പ്രവര്‍ത്തനം ആണ് . അതില്‍ കുറഞ്ഞ മറ്റൊന്നുമല്ല .ഈ അക്രമികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നത് .

യഥാര്‍ത്ഥ പള്ളികള്‍ക്ക് നേരെയും

യഥാര്‍ത്ഥ പള്ളികള്‍ക്ക് നേരെയും

സിനിമയുടെ പ്രവര്‍ത്തകരില്‍ നിന്നും ഫോര്‍മല്‍ കംപ്ലയിന്റ് കിട്ടാന്‍ പോലും കാത്തിരിക്കരുത് . തങ്ങള്‍ എന്ത് ചെയ്താലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തങ്ങളെ ഒന്നും ചെയ്യില്ല എന്ന ഈ ക്രിമിനലുകളുടെ ബോധ്യവും ഹുങ്കും ആണ് ഇത്ര പരസ്യമായി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിക്ക് അവര്‍ മുതിര്‍ന്നത് . കടുത്ത നടപടികള്‍ തന്നെ എടുത്തില്ലെങ്കില്‍ നാളെ അവര്‍ യഥാര്‍ത്ഥ പള്ളികള്‍ക്ക് നേരെയും തിരിയും .

കാര്യങ്ങള്‍ എളുപ്പമാണല്ലോ

കാര്യങ്ങള്‍ എളുപ്പമാണല്ലോ

ഇമ്മാതിരി തോന്നിവാസങ്ങള്‍ മതത്തിന്റെ പേരില്‍ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന കര്‍ശന നിലപാട് അടുത്ത മണിക്കൂറുകളില്‍ തന്നെ സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം . ഭാവിയില്‍ പൊളിക്കപ്പെടാനിടയുള്ള ക്രിസ്ത്യന്‍ , മുസ്ലിം പള്ളികളെ സംരക്ഷിക്കണമെങ്കില്‍ നടപടികള്‍ തുടക്കത്തിലേ ഉണ്ടാകണം ..ഏതായാലും അക്രമികള്‍ തന്നെ തങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു അക്രമം സമ്മതിച്ചത് കൊണ്ടും കൂട്ട് പ്രതികളുടെ പേരുകള്‍ പറഞ്ഞിട്ടുള്ളത് കൊണ്ടും പോലീസിന് കാര്യങ്ങള്‍ എളുപ്പമാണല്ലോ .

ഇത് അവരുടെ ആത്മ വിശ്വാസമാണ്

ഇത് അവരുടെ ആത്മ വിശ്വാസമാണ്

ഇത് അവരുടെ മണ്ടത്തരമാണ് എന്ന് വിലയിരുത്തുന്നവര്‍ക്ക് തെറ്റി . ഇത് അവരുടെ ആത്മ വിശ്വാസമാണ് . കേരളത്തിലെ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുക ആണ് . ഇവിടുത്തെ നിയമ സംവിധാനത്തിന് തങ്ങളെ തൊടാന്‍ പറ്റില്ല എന്ന പ്രഖ്യാപനം ആണ് . ഇതിനെയാണ് നമ്മള്‍ അഡ്രസ്സ് ചെയ്യേണ്ടത് . ഈ തോന്നലിനെയാണ് സര്‍ക്കാര്‍ പ്രാഥമികമായി നിലയ്ക്ക് നിര്‍ത്തേണ്ടത് .നിര്‍മാതാവ് സോഫിയ പോളിനും , സംവിധായകന്‍ ബേസില്‍ ജോസഫിനും ഒപ്പം ..നിങ്ങളുടെ സെറ്റ് മാത്രമേ ഈ ക്രിമിനല്‍ കൂട്ടത്തിനു തകര്‍ക്കാന്‍ പറ്റൂ .. നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഒന്ന് തൊടാന്‍ പോലും ഇമ്മാതിരി വിവരംകെട്ട കൂട്ടത്തിനു സാധിക്കില്ല ...

എത്ര മാരകമാണ്

എത്ര മാരകമാണ്

വാങ്ങിക്കേണ്ട മുഴുവന്‍ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മിന്നല്‍മുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. ലോകം മുഴുവനും, വര്‍ഗ്ഗ- വര്‍ണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോള്‍, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണ്?! ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നല്‍ മുരളി ടീമിനും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
B Unnikrishnan and Dr Biju Response over minnal murali set destroyed issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X