Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ പുകഴ്ത്തിയ ബി ഉണ്ണികൃഷണന് ഫേസ്ബുക്കില്‍ പണി കിട്ടി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനിന്നും ഒഴിഞ്ഞ പിണറായി വിജയനെ പുകഴ്ത്തി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വിഎസ് അനുകൂലികളുടെ 'പൊങ്കാല'. പിണറായിയുമായി ബന്ധപ്പെട്ട് ഉണ്ടായ മുന്‍ അനുഭവങ്ങള്‍ പകര്‍ത്തിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

കൃത്യമായി വിഭാവനം ചെയ്ത്, ആസൂത്രിതമായി നടപ്പാക്കപ്പെട്ട വേട്ടയാടലുകളുടെ നീണ്ട പതിനേഴു വര്‍ഷങ്ങളാണ് പിണറായി വിജയന്‍ അതിജീവിച്ചതെന്ന് തന്റെ കുറിപ്പില്‍ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു. രണ്ടു നേതാക്കളുടെ പ്രതിഛായ നിര്‍മ്മിതികള്‍ തമ്മിലുള്ള ഇടച്ചിലുകളിലൂടെയാണ് ഒരുപതിറ്റാണ്ടായി കേരളത്തിലെ ഇടുതുപക്ഷ രാഷ്ട്രീയത്തെ മാധ്യമങ്ങള്‍ സമീപിച്ചതെന്നും ഉണ്ണികൃഷ്ണന്‍ നിരീക്ഷിക്കുന്നു.

b-unnikrishana

പിണറായി വിജയനെ മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നു. ഇത്രത്തോളം വേട്ടയാടപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടായിരിക്കില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പുറമെ പരുക്കനാണെങ്കിലും ഏതാവശ്യത്തിനും ഏതു രാത്രിയും സമീപിക്കാവുന്ന ജനകീയനായ നേതാവാണ് പിണറായിയെന്നും ഉണ്ണികൃഷ്ണന്‍ സ്മരിക്കുന്നുണ്ട്.

കുറിപ്പിന് താഴെ വിഎസ് അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ ഉണ്ണികൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ചു. ചലചിത്ര അക്കാദമി ലക്ഷ്യം വെച്ചാണ് ഉണ്ണികൃഷ്ണന്റെ പോസ്‌റ്റെന്നും ഇത്തരത്തില്‍ തരംതാണ പോസ്റ്റുകള്‍ ഇടരുതെന്നും ചിലര്‍ അദ്ദേഹത്തെ ഉപദേശിക്കുന്നുണ്ടായിരുന്നു. വിഎസ് അച്യുതാനന്ദന്‍ പിണറായിയെക്കാള്‍ ഉപകാരം ചെയ്തിട്ടുള്ളയാളാണെന്നും ഒരു കൂട്ടര്‍ വാദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+