Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജാസിലെ പ്രിന്‍സിപ്പലിന് പോലീസിന്റെ ചുമതല കൂടി നല്‍കൂ... പ്രിന്‍സിപ്പലിനെതിരെ ബി ഉണ്ണികൃഷ്ണന്‍

തെറ്റു ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരാല്‍ തിരുത്തപ്പെടുന്ന ഒരു സ്ഥലമല്ല കലാലയമെന്നാണ് പ്രിന്‍ലിപ്പലിന്റെ കുറിപ്പിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൊച്ചി: മഹാരാജാസ് കോളേജ് പ്രിസിപ്പലിനെതിരെ സംവിധാകന്‍ ബി ഉണ്ണികൃഷ്ണന്റെ എഫ്ബി പോസ്റ്റ്. മഹാരാജാസ് പ്രിന്‍സിപ്പലിന് പോലീസിന്റെ ചുമതല കൂടി നല്‍കണമെന്നാണ് ഉണ്ണികൃഷ്ണന്റെ ആവശ്യം. പ്രിന്‍സിപ്പലിന്റെ ചോദ്യത്തിനുള്ള മറുപടിയായരുന്നു ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ നല്‍കിയത്.

താങ്കളുടെ അച്ഛന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ആ സ്വകാര്യ കോളേജിന്റെ ഭിത്തിയില്‍ ഇത്തരം എഴുത്തുകള്‍ വന്നാല്‍ അതി കണ്ടില്ല എന്ന് നടിക്കുമോ? അത് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ചോദ്യം. പ്രിന്‍സലിപ്പലിന്റെ കുറിപ്പില്‍ തനിക്ക് കുറച്ച് കാര്യങ്ങള്‍ പടിക്കാന്‍ കഴിഞ്ഞെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

 തിരുത്തപ്പെടുന്നില്ല

തിരുത്തപ്പെടുന്നില്ല

തെറ്റു ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരാല്‍ തിരുത്തപ്പെടുന്ന ഒരു സ്ഥലമല്ല കലാലയമെന്നാണ് പ്രിന്‍ലിപ്പലിന്റെ കുറിപ്പിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ധര്‍മ്മം

കുട്ടികളുടെ ഭാഗത്ത് നിന്ന് അരുതാത്തതെന്തെങ്കിലും ഉണ്ടായാല്‍ അതിനെ ഒരു കുറ്റകൃത്യവും ക്രമസമാധാന പ്രശ്‌നവുമായി കണ്ട്, പോലീസില്‍ അറിയിച്ച്, വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിടുതല്‍ ലഭിക്കാത്ത വകുപ്പുകള്‍ അവര്‍ക്കുമേല്‍ ചാര്‍ത്തി, അവരുടെ ജീവിതത്തെയാകെ ക്ഷുദ്രമാക്കുക എന്നതാണ് ഒരു പ്രധാന അദ്ധ്യാപികയുടെ ധര്‍മ്മമെന്നാണ് പ്രിന്‍സിപ്പലിന്റെ പോസ്റ്റിലൂടെ പഠിച്ചതെന്നും അദ്ദേഹം പറയുന്നു.

 എഫ്ബി പോസ്റ്റ്

എഫ്ബി പോസ്റ്റ്

മഹാരാജാസ് കോളേജിന്റെ ചുവരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളെ ചൊല്ലി ചോദ്യങ്ങള്‍ ഉന്നയിച്ച കോളേജ് പ്രിന്‍സിപ്പലിന് മറുപടിയുമായി സംവിധായകന്‍ ആഷിക് അബുവും കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു.

ജയിലറ കണ്ട് പേടിക്കില്ല

ജയിലറ കണ്ട് പേടിക്കില്ല

കുട്ടികളെ ജയിലില്‍ അടച്ച ടീച്ചറല്ല,തിരുത്തിയ കുട്ടികളാണ് ശരിയെന്നാണ് ആഷികിന്റെ പ്രതികരണം. മഹാരാജാസ് കോളേജ് എന്നും പ്രക്ഷുബ്ധമായിരുന്നുവെന്നും ജയിലറ കാണിച്ചു പേടിപ്പിച്ചാല്‍ പേടിക്കില്ലെന്നും ആഷിക് മറുപടിയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+