കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം കേരളത്തിൽ നിന്ന് കോവിഡ്‌ ഭീഷണി പാടേ ഒഴിഞ്ഞ്‌ പോയിരിക്കുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദം കേരളം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നുവെന്ന വിമര്‍ശനവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. 'കേരളത്തിൽ നിന്ന് കോവിഡ്‌ ഭീഷണി പാടേ ഒഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനിയങ്ങോട്ട്‌, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട.വിദേശത്ത്‌ അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾ, അവരുടെ തിരിച്ചു വരവ്‌, അതിജീവനം.. ഇതൊന്നും ഒരു പ്രശ്നമല്ല.'- ബി ഉണ്ണി കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഒരാളുടെ ആരോഗ്യസംബന്ധമായ ഡാറ്റക്ക്‌ അങ്ങ്‌ ബ്രിട്ടണില്‍ യിൽ 1000 പൗണ്ട്‌ വിലയുണ്ടെന്ന് നമ്മളോട്‌ പറയുന്നത്‌, നമ്മളെ ഭരിച്ച ഒരു മുൻമന്ത്രിയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ബി ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം

പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം

ഇന്നലത്തെ ദിവസം മലയാളത്തിലെ മുഴുവൻ വാർത്താചാനലുകളും കണ്ടു. ഇന്ന് പത്രങ്ങളും. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം. കേരളത്തിൽ നിന്ന് കോവിഡ്‌ ഭീഷണി പാടേ ഒഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനിയങ്ങോട്ട്‌, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട.വിദേശത്ത്‌ അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾ, അവരുടെ തിരിച്ചു വരവ്‌, അതിജീവനം.. ഇതൊന്നും ഒരു പ്രശ്നമല്ല.

സ്പ്രിങ്ക്ളർ

സ്പ്രിങ്ക്ളർ

കേരളം ഇനിയങ്ങോട്ട്‌ എങ്ങിനെ എന്ന ചോദ്യം പോലും പ്രസക്തമല്ല. Everything stands resolved. നമ്മുക്ക്‌ മുമ്പിൽ ഒരേയൊരു ഭീഷണി മാത്രം. സ്പ്രിങ്ക്ളർ എന്ന ഒരു അമേരിക്കൻ കമ്പനി നമ്മുടെ മുഴുവൻ വിവരങ്ങളും ചോർത്തി മരുന്നു കമ്പനികൾക്ക്‌ വിറ്റുകൊണ്ടിരിക്കുന്നു. പ്രതിരോധിച്ചേ പറ്റൂ.

ഒരു മുൻമന്ത്രിയാണ്‌

ഒരു മുൻമന്ത്രിയാണ്‌

നമ്മുടെ പ്രൈവറ്റ്‌ ഡാറ്റ നമ്മുടേത്‌ മാത്രമാണ്‌. നമ്മൾ അത്‌ ഒറ്റയൊരുത്തനും വിട്ടു കൊടുക്കില്ല. ഒരാളുടെ ആരോഗ്യസംബന്ധമായ ഡാറ്റക്ക്‌ അങ്ങ്‌ ബ്രിട്ടണില്‍ 1000 പൗണ്ട്‌ വിലയുണ്ടെന്ന് നമ്മളോട്‌ പറയുന്നത്‌, നമ്മളെ ഭരിച്ച ഒരു മുൻമന്ത്രിയാണ്‌.

കിറു കൃത്യമായി

കിറു കൃത്യമായി

അദ്ദേഹം ഇപ്പോൾ ഭരണത്തിലുള്ളവരെ പോലെ ചുമ്മാ അഞ്ഞാപിഞ്ഞാ കണക്കൊന്നും പറയില്ല. ഒരു വ്യക്തിയുടെ മൂല്യം നല്ല കിറുകൃത്യമായി അളന്ന് തൂക്കിനിശ്‌ചയിക്കുന്ന ഏണസ്റ്റ്‌ ആന്റ്‌ യങ്ങ്‌ എന്ന ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിംഗ്‌ കമ്പനികളിലൊന്നിൽ നിന്ന് കിട്ടിയ ആധികാരിക വിവരമാ അദ്ദേഹം പങ്കുവെയ്ക്കുന്നത്‌.

വ്യക്തിപരം

വ്യക്തിപരം

ഇനിയുള്ളത്‌ തികച്ചും വ്യക്തിപരം. എന്റെ സ്വകാര്യ ഡാറ്റ എനിക്ക്‌ കൈമോശം വന്നിട്ടുണ്ട്‌. എനിക്ക്‌ ഫെസ്ബുക്ക്‌, റ്റ്വിറ്റർ, ഇൻസ്റ്റാഗ്രാം, വാറ്റ്സപ്പ്‌, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ നിരവധി അക്കൗണ്ടുകൾ ഉണ്ട്‌. എയർറ്റെൽ, ജിയൊ, ഏഷ്യാനെറ്റ്‌ തുടങ്ങിയ കണക്റ്റിവിറ്റികളുമുണ്ട്‌. പതിവായി പോവുന്ന കിംസ്‌, ആസ്റ്റർ തുടങ്ങിയ ആശുപത്രികളിലും, ഡിസിസി ലാബിലും എന്റെ ഹെല്‍ത്ത് ഉണ്ട്‌.

ആധാറും പാൻ കാർഡും

ആധാറും പാൻ കാർഡും

എനിക്ക്‌ ആധാറും പാൻ കാർഡും സിബിൽ സ്കോർ ബെയ്സ്ട്‌ ക്രെഡിറ്റ്‌ റേറ്റിങ്ങുമുണ്ട്‌. എന്റെ പ്രൈവറ്റ്‌ ഡാറ്റയുടെ കാര്യം കട്ട പൊക. ഇപ്പൊഴാണേ ഷൂട്ടിങ്ങുമില്ല, തീയറ്ററുമില്ല. അപ്പൊഴാണീ ചിന്ത. എന്നോ കൈമോശം വന്ന എന്റെ സ്വകാര്യ ഡാറ്റ ഈ സ്പ്രിങ്ക്ലർ അടിച്ചു മാറ്റി വിൽക്കുന്നതിനു മുമ്പ്‌ എനിക്ക്‌ വിൽക്കണം. ഞാൻ തയ്യാർ. 999 പൗണ്ട്‌ തന്നാൽമതി. ബാറ്റാ ചെരുപ്പു കമ്പനിയുടെ പ്രൈസിങ്ങ്‌ രീതിയോടാ എന്റെയൊരു affinity. MNCs, the bid is open.

 മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തുറന്ന് പറഞ്ഞ് പ്രശാന്ത് കിഷോര്‍; ഒപ്പം കരുത്തും, ഇനി ഒന്നിക്കില്ല മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തുറന്ന് പറഞ്ഞ് പ്രശാന്ത് കിഷോര്‍; ഒപ്പം കരുത്തും, ഇനി ഒന്നിക്കില്ല

 മധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാം മധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാം

English summary
Unnikrishnan B talks about sprinklr issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X