കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീമതി നായര്‍... കോടതിയിലെ ജയമൊന്നുമൊരു ജയമല്ല മാഡം', ലക്ഷ്മി നായര്‍ക്കെതിരെ പ്രമുഖ സംവിധായകന്‍

കോളേജിന്റെ വാതിലുകള്‍ തുറന്നിടാം എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അഗ്നികെടുത്താന്‍ നിയമത്തിലൊരു വകുപ്പില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിരപ്പല്‍ സ്ഥാനം മാറില്ലെന്ന ലക്ഷ്മി നായരുടെ ധാര്‍ഷ്യത്തിന് കുമിളയുടെ ആയുസ്സേയുള്ളൂവെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം 'ഒന്ന് മാറി നില്‍ക്കൂ' എന്ന് പറയുമ്പോള്‍ ശാന്തതയോടെ മാറി നിന്നുകൊണ്ട് 'നിങ്ങളുെട ഇഷ്ടം നടക്കട്ടെ' എന്ന് പറയുന്ന ഒരു അധ്യാപികയെ അദരവോടെ മാത്രമേ പൊതു സമൂഹം കാണൂ. അല്ലാതെ നിങ്ങളെന്തു പറഞ്ഞാലും ഞാന്‍ ഒഴിഞ്ഞു പോകില്ലെന്നും, നിങ്ങളെയെല്ലാം ഭരിച്ച് ഞാനൊരു വഴിക്കാക്കും എന്ന് ശഠിക്കുന്ന ധാര്‍ഷ്യത്തിന് കുമിളയുടെ ആയുസ്സേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

B Unnikrishnan

കോടതികളില്‍ നിന്നും ഉത്തരവ് വാങ്ങി നിങ്ങള്‍ക്ക് സമരപന്തലുകള്‍ പൊളിക്കാം. കോളേജിന്റെ വാതിലുകള്‍ തുറന്നിടാം എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അഗ്നികെടുത്താന്‍ നിയമത്തിലൊരു വകുപ്പില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോടതിയിലെ ജയമൊന്നും ഒരു ജയമല്ല. ധര്‍മ്മ സമരത്തില്‍ നിങ്ങള്‍ മുന്നേ തൊറ്റുപോയെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ തന്റെ എഫ്ബി പേജ് അവസാനിപ്പിക്കുന്നത്.

English summary
Director B Unnikrishnan's FB post against Lakshmi Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X