കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല; നിലപാടില്‍ ഉറച്ച് രാജകുടുംബം, അമിക്കസ് ക്യൂറി ചര്‍ച്ച നടത്തും

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനിവില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം. വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് തന്നെ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

നിലവറ തുറക്കാന്‍ തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളില്‍ നിന്ന് രാജകുടുംബം വിട്ടു നില്‍ക്കുമെന്നും അസ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മി ഭായ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് കവടിയാര്‍ കൊട്ടാരത്തിലെത്തി സമവായ ചര്‍ച്ച നടത്താനാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ തീരുമാനം. രാവിലെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി സതീശന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

Sree Padmanabhaswami Temple

ക്ഷേത്രം തന്ത്രിയോ കോടതിയോ നിലവറ തുറക്കാന്‍ തീരുമാനിച്ചാല്‍ ആ നടപടികളുമായി സഹകരിക്കില്ലെന്നാണ് രാജകുടുംബം വ്യക്തമാക്കുന്നത്. ബി നിലവറ തുറക്കണമെന്നും ബി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ബി.നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്. ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

English summary
B valut in Sree Padmanabha temple can't be open royal family stubborn on its decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X