കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി സോൺ കലോത്സവം കൊടിയിറങ്ങി; ഫാറൂഖിന്റെ കുത്തക തകർത്ത് ദേവഗിരി ജേതാക്കൾ

  • By Sreejith Kk
Google Oneindia Malayalam News

വടകര:കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മടപ്പള്ളി ഗവ കോളേജിൽ നടന്നു വരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവത്തിൽ ഫറൂഖ് കോളേജിന്റെ കുത്തക തകർത്ത് കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരി ജേതാക്കളായി.കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി ഫറൂക്ക് കോളേജായിരുന്നു ഓവർ ഓൾ ചാമ്പ്യൻ മാർ.

മുഖ്യമന്ത്രിക്ക് പുല്ലുവില; പ്രത്യേക മന്ത്രിസഭാ യോഗത്തിന് വെറും ആറുപേര്‍, പരിഹാസവുമായി ചെന്നിത്തലമുഖ്യമന്ത്രിക്ക് പുല്ലുവില; പ്രത്യേക മന്ത്രിസഭാ യോഗത്തിന് വെറും ആറുപേര്‍, പരിഹാസവുമായി ചെന്നിത്തല

261 പോയിന്റ് നേടിയാണ് ദേവഗിരി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.229 പോയിന്റ് നേടി ഫറൂഖ് കോളേജ് രണ്ടാം സ്ഥാനവും,106 പോയിന്റ് നേടി മലബാർ ക്രിസ്ത്യൻ കോളേജ് മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ കെ മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്തു.

deavagiri

അഞ്ചു ദിവസങ്ങളിലായി മടപ്പള്ളി ഗവ:കോളേജിൽ നടന്നു വന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവത്തിൽ ഫറൂഖ് കോളേജിലെ കെസി.വിവേക് കലാ പ്രതിഭയായും,കോഴിക്കോട് ദേവഗിരി കോളേജിലെ കീർത്തനാ പ്രദീപ് കലാ തിലകമായും തെരഞ്ഞെടുക്കപ്പെട്ടു.വിവേക് തുടർച്ചയായ രണ്ടാം തവണയാണ് കലാ പ്രതിഭയാകുന്നത്.

 kcvivekfarookcollege

തന്ത്രി വാദ്യം കഥകളി സംഗീതം,ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഒന്നാം സ്ഥാനവും,സെമി ക്ലാസിക് സംഗീതത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് പ്രതിഭാ പട്ടം നിലനിർത്തിയത്.16 പോയിന്റാണ് വിവേക് കരസ്ഥമാക്കിയത്.എംസി ജെ ഒന്നാം വർഷ വിദ്യാർത്ഥിയായ വിവേക് മലപ്പുറം മുറയൂർ സ്വാതിയിൽ മോഹനൻ നന്ദിനി ദമ്പതികളുടെ മകനാണ്.

keerthanapradeep

ഓട്ടം തുള്ളൽ ,കേരള നടനം,എന്നിവയിൽ ഒന്നാം സ്ഥാനവും,നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് കീർത്തന കലാതിലക പട്ടം നേടിയത്.ബിഎസ്സി കെമിസ്ട്രി ഒന്നാം വർഷ വിദ്യർത്ഥിനിയായ കീർത്തന 11 പോയന്റ് നേടിയാണ് കലാതിലകമായത് .കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടം തുള്ളലിലും,മോണോ ആക്റ്റിലും ഒന്നാം സ്ഥാനംനേടിയിരുന്നു.ചേളന്നൂർ സായിജ്യോതിയിൽ പ്രദീപ്കുമാർ,ഷീന ദമ്പതികളുടെ മകളാണ്

യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പി സുജ അധ്യക്ഷത വഹിച്ചു.പ്രൊ വൈസ് ചാൻസലർ ഡോ പി മോഹൻ സമ്മാനദാനം നിർവ്വഹിച്ചു.യൂണിവേഴ്സിറ്റി ഡീൻ ഡോ വത്സരാജ്,സിൻഡിക്കേറ്റ് മെമ്പർമാരായ കെകെ ഹനീഫ,ശ്യാമപ്രസാദ്,മടപ്പള്ളി കോളേജ് പ്രിൻസിപ്പാൾ

എം ചിത്രലേഖ ,ലിന്റോ ജോസഫ്,നജ്മുൽ സാക്കിം എന്നിവർ പ്രസംഗിച്ചു.

English summary
B zone fest ends,Devagiri college is the champion of the fest. Farooke college end with first runners up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X