Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ അറസ്റ്റ് ചെയ്യാൻ ആർക്കും സാധിക്കില്ല; വെല്ലുവിളിയുമായി ബാബാ രാംദേവ്

അധികൃതരെയും ഭരണ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന ഈ പ്രസ്താവനയ്ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്

ന്യൂഡൽഹി: അലോപ്പതിക്കെതിരെയും ഡോക്ടർമാർക്കെതിരെയും നടത്തിയ വിവിധ പരാമർശത്തിൽ ബാബാ രാംദേവിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹിക മാധ്യമങ്ങളിലടക്കം നടക്കുന്നത്. ഇതിനിടയിലാണ് തന്നെ ആർക്കും അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് ബാബാ രാംദേവ് പറയുന്ന വീഡിയോയും ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അധികൃതരെയും ഭരണ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന ഈ പ്രസ്താവനയ്ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

Baba Ramdev

"ആർക്കും..., ഒരാളുടെയും അച്ഛനുപോലും സ്വാമി ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. പക്ഷെ അവർ ശബ്ദമുണ്ടാക്കുന്നു...രാംദേവിനെ അറസ്റ്റ് ചെയ്യൂ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ്. അവർ ട്രെൻഡുകൾ പിന്തുടരുകയാണ്... അവരെ അനുവദിക്കുക," ബാബാ രാംദേവിന്റെതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോയിൽ പറയുന്നു.

അതേസമയം ബാബാ രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കോവിഡ് -19 രോഗത്തിനെതിരായ അലോപ്പതി മരുന്നുകളുടെയും വാക്സിനുകളുടെയും ഫലപ്രാപ്തിയെ ചോദ്യം ചെയ്ത ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് ഐഎംഎയുടെ ആവശ്യം. രാംദേവിനെതിരെ മാനനഷ്ട നോട്ടീസും ഐഎംഎ അയച്ച ഉത്തരാഖണ്ഡ് ഘടകം അയച്ചിട്ടുണ്ട്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ഘടകം സെക്രട്ടറി അജയ് ഖന്നയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ വക്കീൽ നീരജ് പാണ്ഡെ അയച്ചിരിക്കുന്ന ആറ് പേജ് നോട്ടീസിൽ രണ്ടായിരത്തോളം വരുന്ന അലോപ്പതി ഡോക്ടർമാരെ അപമാനിച്ചുവെന്നും അലോപ്പതിയെ തെറ്റായി ചിത്രീകരിച്ചുമെന്നുമാണ് ആരോപണം. പ്രസ്താവന പിന്‍വലിക്കുന്നതായി 15 ദിവസത്തിനുള്ളില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും രേഖാമൂലം ഖേദപ്രകടനം നടത്തുകയും ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    Baba Ramdev dares authorities amid row over allopathy remarks

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+