കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ്‌റി ദിനം: ശബരിമലയില്‍ കനത്ത സുരക്ഷ

  • By Athul
Google Oneindia Malayalam News

ശബരിമല: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികമായ ഡിസംബര്‍ 5 മുതല്‍ 7 വരെ ദര്‍ശനകാര്യത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അയ്യപ്പമ്മാരേയും ജീവനക്കാരെയും ദേഹപരിശോധന നടത്തിയശേഷമേ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.

അഞ്ചാം തീയതി ഹരിവരാസനത്തിന് ശേഷം നടയടച്ചാല്‍ ആറിന് നട തുറന്നതിനുശേഷമേ ഭക്തരെ പതിനെട്ടാം പടിചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. ഇരുമുടിക്കെട്ടാല്ലാതെ യാതൊരുതരം സാധനങ്ങളും പതിനെട്ടാം പടികയറുന്ന സമയത്ത് അനുവദിക്കില്ല എന്നും സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു.

SBARIMALA

ഇരുമുടിക്കെട്ട് സോപാനത്തോ മറ്റ് പരിസരങ്ങളിലോ തുറക്കാന്‍ അനുവദിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ ജോലിക്ക് നിര്‍ത്തിയാല്‍ കട ഉടമകളാവും ഉത്തരവാദികള്‍. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് സന്നിധാനത്തും പരിസരത്തും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നെയ്‌ത്തോണിയില്‍ നെയ്‌ത്തേങ്ങ ഉടയ്ക്കാന്‍ അനുവദിക്കില്ല. പകരം ഫ്‌ലൈഓവറില്‍ അതിനായി പ്രത്യേക സംവിധാനം ഒരുക്കും. സോപാനത്തിനുള്ളിലേക്ക് പണം വലിച്ചെറിയാന്‍ സമ്മതിക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
Babri Day High Security in Shabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X