കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ്: കോടതിയ്ക്ക് തെളിവുകള്‍ കാണാന്‍ കഴിയാതെ പോകുന്നത് നിര്‍ഭാഗ്യകരം: ഷിബു ബേബിജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തത് തങ്ങളാണെന്ന് കുറ്റാരോപിതര്‍ തന്നെ രണ്ടര പതിറ്റാണ്ടായി പൊതുസമൂഹത്തില്‍ അഭിമാനമായി പറഞ്ഞു നടക്കുമ്പോള്‍ കോടതിയ്ക്ക് തെളിവുകള്‍ കാണാന്‍ കഴിയാതെ പോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഇടിയാന്‍ ഇടയാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഇത്തരം വിധികള്‍ രാജ്യത്തിന്റെ സമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും പോറലേല്‍പ്പിക്കാതിരിക്കട്ടെ എന്നുമാത്രം നമുക്ക് ആഗ്രഹിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.

shibu

അതേസമയം. ബാബറി മസ്ജിദ് വിധിക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ട കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ജനാധിപത്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അട്ടിമറിയ്ക്കുകയാണ് എന്നും മുല്ലപ്പള്ളി ആക്ഷേപിക്കുന്നു. കോണ്‍ഗ്ര, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനമാണ് വിധിക്കെതിരെ ഉന്നയിക്കുന്നത്.

ഷിബു ബേബി ജോണിന്റെ കുഫിപ്പിന്റെ പൂര്‍ണരൂപം.

നൂറ്റാണ്ടുകളായിട്ടൊന്നുമില്ല. വെറും 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാപ്പകല്‍ ലോകം കണ്ടു നില്‍ക്കെ ബാബറി മസ്ജിദ് തകര്‍ത്തതിന് തെളിവുകളൊന്നുമില്ലെന്ന്. ബാബറി മസ്ജിദ് തകര്‍ത്തത് തങ്ങളാണെന്ന് കുറ്റാരോപിതര്‍ തന്നെ രണ്ടര പതിറ്റാണ്ടായി പൊതുസമൂഹത്തില്‍ അഭിമാനമായി പറഞ്ഞു നടക്കുമ്പോള്‍ കോടതിയ്ക്ക് തെളിവുകള്‍ കാണാന്‍ കഴിയാതെ പോകുന്നത് നിര്‍ഭാഗ്യകരമാണ്.
ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഇടിയാന്‍ ഇടയാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഇത്തരം വിധികള്‍ രാജ്യത്തിന്റെ സമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും പോറലേല്‍പ്പിക്കാതിരിക്കട്ടെ എന്നുമാത്രം നമുക്ക് ആഗ്രഹിക്കാം.

English summary
babri masjid demolition case verdict; Shibu Baby John says court verdict is unfortunate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X