കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി, അപ്പീല്‍ പോകണമെന്ന് ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിധി ഇന്ന് പുറത്തുവന്നിരിക്കുകയാണ്. കേസില്‍ പ്രതികളായവര്‍ പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തിയതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി എല്ലാ പ്രതികളെയും വെറുതെവിടുകയാണ്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയില്‍ ജഡ്ജി എകെ യാദവാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, വിധിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെളിവില്ലെന്നു പറയുമ്പോള്‍

തെളിവില്ലെന്നു പറയുമ്പോള്‍

ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അന്ധത ബാധിച്ചിരിക്കുന്നു

അന്ധത ബാധിച്ചിരിക്കുന്നു

കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

കനത്ത പ്രഹരമേറ്റു

കനത്ത പ്രഹരമേറ്റു

മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങള്‍ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു. രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി.

കടുത്ത നിയമലംഘനം

കടുത്ത നിയമലംഘനം

ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്കു ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബാബ്റി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രത്തിനു വിട്ടുകൊടുത്ത കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി ഭരണഘടാ ബെഞ്ചിന്റെ വിധിയില്‍ അവിടെ നടന്ന കടുത്ത നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
K Surendran supports Babari Masjid Verdict
ഒരു ജനസമൂഹമുണ്ട്

ഒരു ജനസമൂഹമുണ്ട്

28 വര്‍ഷമായി നീതിക്കുവേണ്ടി കാത്തിരുന്ന ഒരു ജനസമൂഹമുണ്ട്. ഇത്രയും കാലം കാത്തിരുന്നശേഷം നീതി നിഷേധിക്കപ്പെടുമ്പോള്‍, അതു വേദനാജനകമാണ്. വിചാരണക്കോടതിയുടെ വിധിക്കെതിരേ അടിയന്തരമായി അപ്പീല്‍ പോകണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

ബാബറി മസ്ജിദ് കേസ്; വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്; സത്യത്തിന്റെ വിജയമെന്ന് യോഗി ബാബറി മസ്ജിദ് കേസ്; വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്; സത്യത്തിന്റെ വിജയമെന്ന് യോഗി

ബാബറി മസ്ജിദ് കേസ് വിധി: നീതി ലഭിച്ചുവെന്ന് മുരളീ മനോഹര്‍ ജോഷി; സത്യത്തെ പിന്തുണച്ചുബാബറി മസ്ജിദ് കേസ് വിധി: നീതി ലഭിച്ചുവെന്ന് മുരളീ മനോഹര്‍ ജോഷി; സത്യത്തെ പിന്തുണച്ചു

ബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളിബാബറി മസ്ജിദ് കേസ്: കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയം, സിബിഐ വാദങ്ങൾ കോടതി തള്ളി

English summary
Babri Masjid demolition verdict: Oommen Chandy demand an appeal against the verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X