ബാബരി മസ്ജിദ്: കോണ്‍ഗ്രസിനൊപ്പം ചേർന്ന ലീഗ് പെറ്റ ഉമ്മയോടുപോലും കള്ളം പറഞ്ഞു; ഐഎൻഎല്‍
ബാബരി മസ്ജിദ് കൊണ്ട് നേടിയത് മുഴുവൻ ബിജെപിയായിരുന്നുണെങ്കിലും കളിച്ചത് മുഴവൻ നെഹ്റുവിന് ശേഷമുള്ള കോൺഗ്രസ് നേതാക്കളാണെന്ന് ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂർ. ആ കളിയിൽ ഇവിടുത്തെ മുസ്ലിം ലീഗുകാരും പങ്കാളികളായി എന്നതാണ് ലജ്ജാവഹമായ വശം. കോൺഗ്രസ് ചെയ്തുകൂട്ടിയ അപരാധങ്ങളെ അനുയായികളിൽനിന്ന് മറച്ചുപിടിക്കാൻ കേരളത്തിലെ ലീഗ് നേതാക്കൾ വൃത്തികെട്ട കളികൾ മുഴുവൻ പയറ്റി. അവർ സ്വന്തം മനസാക്ഷിയെ വഞ്ചിക്കുക മാത്രമല്ല, സമുദായത്തെ കബളിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. കാസിം ഇരിക്കൂർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബാബരി മസ്ജിദും മെഹ്ബൂബെ മില്ലത്തും; പിന്നെ മുസ്ലിം ലീഗും
31വർഷം കൊണ്ട് ബാബരി മസ്ജിദിെൻറ ഓർമകൾ മാഞ്ഞുമാഞ്ഞ് ഇല്ലാതാവുകയാണോ? പള്ളി തകർത്ത് രാമക്ഷേത്രനിർമാണത്തിലേർപ്പെട്ട ഹിന്ദുത്വശക്തികൾ മാത്രമല്ല, ശുദ്ധമതേതരത്വം അവകാശപ്പെടുന്നവരും മുസ്ലിം സമുഹത്തിെൻറ കുത്തക മുതലാളിമാരുമൊക്കെ മറവിയിൽ ആശ്വാസം കണ്ടെത്തുന്നവരുടെ കൂട്ടത്തിലുണ്ട് എന്നത് വിചിത്രമായി തോന്നാം . സരയൂ നദിക്കരയിലെ ആ ആരാധനാലയത്തിെൻറ ഓർമകൾ പാപപങ്കിലമായ ഇന്നലെകളിലെ തങ്ങളുടെ രാഷ്ട്രീയ കാപട്യത്തിെൻറ മുഖങ്ങൾ ഒരിക്കൽക്കൂടി തുറന്നുകാട്ടുമോയെന്ന ് അവർ ഭയപ്പെടുന്നുണ്ടാവണം. ഇവർക്കെതിരെയാണ് ഓർമകൾ കൊണ്ട് കലാപം കൂട്ടാൻ ചെക് ധൈഷണിക പ്രതിഭ മിലൻ കുന്ദേര ആഹ്വാനം ചെയ്തത്.

ആധുനിക ഇന്ത്യയുടെ സഞ്ചാരദിശ തിരുത്തിക്കുറിച്ച ബാബരീ ദുരന്തത്തിെൻറ ഓർമകൾ പ്രതിക്കൂട്ടിൽ കയറ്റിനിറുത്തുന്നത് മതേതരത്വത്തിെൻറ മുഖംമൂടി അണിഞ്ഞ കപടന്മാരുടെയും സമുദായത്തിെൻറ പേരിൽ കണ്ണീർ പൊഴിക്കുന്ന രാഷ്ട്രീയ വഞ്ചകരെയും വെള്ളം ചേർക്കാത്ത വർഗീയതയുമായി ഉറഞ്ഞുതുള്ളുന്ന കാപാലികരെയുമാണ്. ഒപ്പം, മതേതരത്വം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരായ, പൗരസമത്വവും തുല്യനീതിയും ഉദ്ഘോഷിക്കുന്ന ഭരണഘടനയുടെ കാവലാളുകളായ ജുഡീഷ്യറിയെയും. ബാബരിയെ മറവിക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയറാല്ല എന്ന ആർജവമുള്ള മുദ്രാവാക്യത്തിെൻറ പ്രസക്തി ഇവിടെയാണ്.
നമ്മുടെ രാജ്യത്തിെൻറ മനോഘടനയെ പോലും സമൂലം മാറ്റിയെഴുതിയ ആ ദുരന്ത നാടകത്തിലെ ഓരോ കഥാപത്രത്തെയും തുണിയഴിച്ച് പരിശോധിക്കാനുള്ള മുന്തിയ സന്ദർഭേ കൂടിയാണിത്. അയോധ്യയിലെ ആ മസ്ജിദിനെ ഇന്ത്യൻ മതേതരത്വത്തിെൻറ പ്രതീകമായി ഉയർത്തിക്കാട്ടി ഒരു ജനാധിപത്യവ്യവസ്ഥയെ ജാഗരൂകരാക്കാൻ ജീവിതസായാഹ്നത്തിൽ അതികഠിനമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മെഹബൂബെമില്ലത്ത് ഇബ്രാഹീം സുലൈമാൻ സേട്ടിനെ കുറിച്ചുള്ള ഓർമകൾ ചേർത്തുപറയാത്െ ബാബരിയുടെ ദുരന്തകഥ എങ്ങുമെത്തില്ലല്ലൊ..
വാർധക്യത്തിെൻറ അവശതകൾക്കിടയിലും അദ്ദേഹം ബാബരിയുടെ രക്ഷക്കായി പാർലമെൻറിനകത്തും പുറത്തും പോരാടിയത് കേവലം ഒരു പള്ളിയെ സംരക്ഷിക്കാനായിരുന്നില്ല. ലക്ഷക്കണക്കിന് മസ്ജിദുകൾ ആളൊഴിഞ്ഞുകിടക്കുന്ന ഉത്തരേന്ത്യൻ അവസ്ഥാവിശേഷത്തിൽ ഒരു പള്ളിക്കു വേണ്ടി ഇത്രമാത്രം സമയവും ഈർജവും ചെലവഴിക്കാൻ അദ്ദേഹം ജീവിതം മാറ്റിവെച്ചത് ഇന്ത്യാമഹാരാജ്യത്തിെൻറ ഭാവിഭാഗധേയം ഓർത്ത് മാത്രമാണ്. ഒരു പള്ളി തകർക്കപ്പെട്ടാൽ, പിന്നീടങ്ങോട്ട് തച്ചുതകർക്കലിെൻറ തുടർക്കഥയായിരിക്കുമെന്ന് അദ്ദേഹത്തിെൻ ദീർഘദൃഷ്ടി വിളിച്ചുപറഞ്ഞു.
വർഗീയ ഫാഷിസത്തോട് വിട്ടുവീഴ്ച ചെയ്താൽ കൊടും ദുരന്തങ്ങളാവും പരിണിതഫലമെന്ന സേട്ട് സാഹിബിെൻറ താക്കീത് എത്ര സത്യസ്നധമായാണ് പുലർന്നത്. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിെൻറയും മഥൂരയിലെ ഈദ്ഗാഹ് മസ്ജിദിെൻറയുമൊക്കെമേൽ സംഘ്പരിവാറിെൻറ നീരാളിപ്പിടുത്തം കണ്ട് വിശ്വാസികൾ ഞെട്ടി വിറക്കുമ്പോൾ സേട്ട് സാഹിബ് പ്രവചിച്ചത് എത്ര ശരി എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു.
പൗരസമത്വവും തുല്യനീതിയുമൊക്കെ കടലാസിൽ ഒതുങ്ങുന്ന തത്ത്വങ്ങളാണെന്ന് സമർഥിക്കുന്നതായിരുന്നു ബാബരിയുടെ അനുഭവങ്ങൾ. 1949 ഡിസംബറിലെ ഒരു കൊച്ചുപുലരാൻ കാലത്ത് ഏതാനും വർഗീയ കശ്മലന്മാർ പള്ളിക്കകത്ത് കൊണ്ടിട്ട രാംലാല വിഗ്രഹങ്ങൾ എടുത്തുമാറ്റാനും സരയൂനദിയിലേക്ക് വലിച്ചെറിയാനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നൽകിയ ആജ്ഞ പാലിക്കപ്പെട്ടിരുന്നുവെങ്കിൽ ബാബരി വിവാദം ഉയരുമായിരുന്നോ? കോൺഗ്രസിന് ആർ.എസ്.എസിനു മുന്നിൽ അടിയറവ് പറയേണ്ടിയും വരില്ലായിരുന്നു. പക്ഷേ, അന്നത്തെ യൂപി മുഖ്യമന്ത്രി ഗോവിന്ദ പാന്ത് നെഹ്റുവിെൻറ ആജ്ഞ അനുസരിക്കാൻ തയാറായിരുന്നില്ല.
അരനൂറ്റാണ്ടുകാലം ഒരു പള്ളി ഒരു രാജ്യത്തിെൻറ സ്വാസ്ഥ്യം കെടുത്തുന്ന തരത്തിലേക്ക് ആ വിവാദം കടുത്ത വർഗീയ കാലുഷ്യമായി വളർന്നപ്പോഴേക്കും കോൺഗ്രസിെൻറ തലപ്പത്ത് നേതാക്കൾ മാറി മാറി വന്നു എന്ന വ്യത്യാസമേയുളളൂ . ബാബരി മസ്ജിദ് കൊണ്ട് നേടിയത് മുഴുവൻ ബി.ജെ.പിയായിരുന്നുണെങ്കിലും കളിച്ചത് മുഴവൻ നെഹ്റുവിന് ശേഷമുള്ള കോൺഗ്രസ് നേതാക്കളാണെന്ന് ചരിത്രം ഓർമിപ്പിക്കുന്നു. ആ കളിയിൽ ഇവിടുത്തെ മുസ്ലിം ലീഗുകാരും പങ്കാളികളായി എന്നതാണ് ലജ്ജാവഹമായ വശം. കോൺഗ്രസ് ചെയ്തുകൂട്ടിയ അപരാധങ്ങളെ അനുയായികളിൽനിന്ന് മറച്ചുപിടിക്കാൻ കേരളത്തിലെ ലീഗ് നേതാക്കൾ വൃത്തികെട്ട കളികൾ മുഴുവൻ പയറ്റി. അവർ സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു. സമുദായത്തെ കബളിപ്പിച്ചു. പെറ്റ ഉമ്മയോടുപോലും കള്ളം പറഞ്ഞു.
തർക്കസ്ഥലത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയപ്പോൾ ലീഗും ''ചന്ദ്രിക'യും ശഠിച്ചു; തർക്കസ്ഥലത്തിന് പുറത്താണെന്ന്. പക്ഷേ, സത്യം പുറത്തുവന്നപ്പോൾ സുലൈമാൻ സേട്ടിനെ കൈകാര്യം ചെയ്യാൻ എന്താണ് പോംവഴി എന്നാണ് ആലോചിച്ചത്. അങ്ങനെയാണ് ഫൈസാബാദ് അങ്ങ് യു.പിയിലല്ലേ എന്ന് അന്നത്തെ ലീഗ് അധ്യക്ഷനെ കൊണ്ട് പറയിപ്പിച്ചത്. 1992 ഡിസംബർ ആറിന് പള്ളി നിശ്ശേഷം തകർത്തെറിയപ്പെട്ടപ്പോൾ സുലൈമാൻ സേട്ടിലെ പോരാളി തെരുവിലിറങ്ങി. അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിെൻറ മൗനാനുവാദത്തോടെയും ഒത്താശയോടെയുമാണ് ആർ.എസ്.എസ് നേതാക്കൾ പള്ളി പൊളിക്കാൻ' നേതൃത്വം കൊടുത്തത് എന്നറിഞ്ഞപ്പോൾ റാവുവിനെ നേരിൽ കണ്ട് ചിലത് ചോദിക്കാൻ അപ്പോയ്മെൻറ് എടുത്ത സുലൈമാൻ സേട്ടിെൻറ ആർജവം ഒന്ന് ചിന്തിച്ചുനോക്കൂ.
മുൻ രാജ്യസഭാ അംഗവും മജ്ലിസെ മുശാവറ നേതാവുമായ സയ്യിദ് ശഹാബുദ്ദീനും രണ്ടു പണ്ഡിതന്മാരും ഒപ്പമുണ്ടായിരുന്നു. മുഖാമുഖത്തിനുള്ള സമയമായിട്ടും പൂജാമുറിയിൽനിന്ന് ഇറങ്ങിവരാൻ വൈകിയ റാവുവിനെ കണ്ട മാത്രതിൽ സേട്ട് സാഹിബ് പൊട്ടിത്തെറിച്ചതിനെ കുറിച്ച് പിന്നീട് സംസാരിച്ചപ്പോൾ ശഹാബുദ്ദീൻ വിറക്കുന്നുണ്ടായിരുന്നു. 'സേട്ട് സാഹിബ് ്വപ്രധാനമന്ത്രിക്കു നേരെ കൈയോങ്ങുകയാണെന്ന് തോന്നിയ നിമിഷം. ഞാൻ പിറകോട്ട് കൈപിടിച്ചുനീക്കി. അപ്പോഴും അദ്ദേഹം ഗർജിച്ചു '' യൂ ചീറ്റഡ് ദി നാഷ'ൻ, യൂ ചീറ്റഡ് ദി മൈനോറിറ്റീസ്, യു. ചീറ്റഡ് ദി സെക്കുലറിസം' ( താങ്കൾ രാജ്യത്തെ വഞ്ചിച്ചു, ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു, മതേതരത്വത്തെ വഞ്ചിച്ചു). റാവു ഒന്നും മിണ്ടിയില്ലെത്ര.
പിന്നീടാണ് അശ്ലീലകരമായ പുതിയൊരു ഡ്രാമ കേരളത്തിൽ അരങ്ങേറുന്നത്. ലോകത്താകമാനം ബാബരി ധ്വംസനത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുകേട്ട സന്ദർഭം. 92 ഡിസംബർ 13ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ചേരുകയാണ്, മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ. യോഗത്തിലെ പ്രധാന തീരുമാനം, ബാബരി സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്ലാമിയെയും അബ്ദുന്നാസർ മഅ്ദനിയുടെ ഐ.എസ്.എസിനെയും നിരോധിച്ചതിനെ സ്വാഗതം ചെയ്യുകയാണ് ലീഗ്. യു.ഡി.എഫിൽ തുടരുമെന്ന് യോഗം ആവർത്തിച്ചു.
പ്രധാനമന്ത്രി റാവുവിനെ കാണാൻ' ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് പ്രതിനിധി സംഘത്തെ അയക്കാനും അന്നു തീരുമാനമായെത്ര. സേട്ട് സാഹിബ് റാവുവിനോട് കടുത്ത ഭാഷയിൽ സംസാരിച്ചതിന് ക്ഷമാപണം നടത്തുകയാണ് നേതാക്കളുടെ യാേത്രാദ്ദേശ്യമെന്ന് പത്രമോഫീസിൽ വിവരമെത്തിയിരുന്നു. പള്ളി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സ്ഥിതിക്ക് റാവു പ്രധാനമന്ത്രി പദം രാജിവെക്കണമെന്നും അദ്ദേഹമതിന് തയാറല്ലെങ്കിൽ രാഷ്ട്രപതി പിടിച്ചുപുറത്താക്കണമെന്നും സേട്ട് സാഹിബ് പരസ്യമായി പ്രസ്താവന ഇറക്കിയത് ലീഗ് കേരള നേതാക്കൾക്ക് ഹാലിളകാൻ കാരണമായി.
റാവുവിനെ കണ്ട് മടങ്ങിയതോടെ കോൺഗ്രസുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ച ലീഗ് നേതൃത്വം പിന്നീട് കരുക്കൽ നീക്കിയത് മുഴുവനും സേട്ട് സാഹിബിനെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽനിന്ന് താഴെ ഇറക്കാനാണ്. ഇതറിയാമായിരുന്നിട്ടും ആ ധീര നേതാവ് കുലുങ്ങിയില്ല. റാവുവിനോടും കോൺഗ്രസിനോടുമുള്ള രോഷം പതഞ്ഞുപൊങ്ങിയതേയുള്ളു. 93 ആഗസ്റ്റ് 7ന് ചേർന്ന സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് യോഗം സേട്ട് സാഹിബിനെ ശാസിച്ചു. 94ഫെബ്രുവരി 5.6 തീയതികളിൽ ദേശീയ എക്സിക്യൂട്ടീവ് ചേർന്ന് ഭാവികാര്യങ്ങൾ തീരുമാനിക്കാൻ ധാരണയായി. സുലൈമാൻ സേട്ടിനെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 93 സെപ്റ്റംബർ 9ന്കോഴിക്കോട് ചേർന്ന ഒരു കൂട്ടം മുസ്ലിംലീഗ് പ്രവർത്തകരുടെ യോഗത്തിൽ ഖാഇദെ മില്ലത്ത് കൾച്ചറൽ ഫോറം രൂപീകരിക്കപ്പെട്ടത് വഴിത്തിരിവായി. സേട്ട് സാഹിബിനെ പിന്തുണക്കുന്നവരുടെ വേദിയായിരുന്നു അത്. ഫെബ്രുവരി 5.6 തീയതികളിൽ ഡൽഹി റാഫി മാർഗിലുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ ഡെപ്യൂട്ടി സ്പീക്കർ ഹാളിലായിരുന്നു ലീഗ് എക്സിക്യൂട്ടീവ്യോഗം. മുസ്ലിം ലീഗ് കേരള ഘടകത്തിെൻറ മണിപവറും മസിൽപവറും ഇന്ദ്രപ്രസ്ഥത്തിൽ തുറന്നുകാട്ടപ്പെട്ട ദിനങ്ങളായിരുന്നു അത്. ഡൽഹിയിലെ അശോക, ഡി മെറിഡിയൻ,, കോറാമെൻറൽ, താജ് തുടങ്ങിയ മുന്തിയ പഞ്ചനക്ഷ്വത്ര ഹോട്ടലുകളിൽ മുറിയെടുത്ത് യോഗത്തിനുഎത്തുന്നവരെ അങ്ങോട്ടേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോകാൻ ആളെ നിയോഗിച്ചു. ബീഹാറിൽനിന്നുള്ള ഇഖ്ബാൽ സഫറിപ്പോലുള്ള നേതാക്കളെ കേരളത്തിൽനിന്നെത്തിയ ലീഗുകാർ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം സേട്ട്സാഹിബ് നേരിട്ടിടപെട്ട് പരാജയപ്പെടുത്തി. മുസ്ലിം ലീഗ് ഡൽഹി നേതാക്കളെയുടെയും കോൺഗ്രസ് നേതാവും കേന്ദ്ര സഹമന്ത്രിയുമായ പി.എം സഈദിെൻറ നിസ്സീമമായ സഹായം ഈ ഗൂഢപദ്ധതിക്കുണ്ടായിരുന്നു.
ഈസ്റ്റ്വെസ്റ്റ് വിമാനം ചാർട്ടർ ചെയ്താണ് കേരളത്തിൽനിന്നുള്ള ലീഗ് എം.എൽ.എമാരെ ഡൽഹിയിൽ കൊണ്ടിറക്കിയതെങ്കിലും അവരെ നാഷണൽ എക്സിക്യൂട്ടീവിൽ പങ്കെടുപ്പിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമങ്ങൾ വിജയിച്ചില്ല. അതേസമയം, 6ന് രാത്രി സേട്ട് സാഹിബിെൻറ വസതിയിലെത്തിയ ജി.എം ബനാത്ത്വാല നെയ്ത വഞ്ചനയുടെ കെണിയിൽ വീണുപോയ മെഹബൂബെമില്ലത്തിൽനിന്ന് പ്രസിഡൻറ് സ്ഥാനം പിടിച്ചെടുത്ത് ബനാത്ത്വാലയെ അവിടെ പ്രതിഷ്ഠിക്കുന്നതിൽ കേരള ഗൂഢാലോചനാസംഘം വിജയിച്ചു.സുലൈമാൻ നിഷ്ക്കളങ്കനായ രാഷ്ട്രീയ സൂഫിവര്യൻ അപ്പോഴും പതറിയില്ല.
ഇത്രയും പറഞ്ഞത് ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടം സേട്ട് സാഹിബിന് എത്രമാത്രം കഷ്ടനഷ്ടങ്ങൾ വരുത്തിവെച്ചുവെന്നതിെൻറ നഖചിത്രം വരച്ചുകാട്ടാനാണ്. ചെറിയൊരു വിട്ടുവീഴ്ചക്ക് അല്ലെങ്കിൽ ഒത്തുതീർപ്പിന് തയാറായിരുന്നുവെങ്കിൽ ജീവിതാന്ത്യം വരെ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷപദവിയിൽ അദ്ദേഹത്തിന് കടിച്ചുതൂങ്ങാമായിരുന്നു. എം.പി സ്ഥാനത്തിരുന്നു മരിക്കാമായിരുന്നു.
പക്ഷേ, നംറൂദിെൻറ അഗ്നികുണ്ഠത്തിലെ പരീക്ഷണങ്ങളിൽ വിജയിച്ച ഇബ്രാഹീമിെൻറ പാതയിൽ ഉറച്ചുനിന്ന ഇബ്രാഹീം എന്ന സുലൈമാൻ സേട്ടിന് മുന്നിൽ കാലഘട്ടം പണിതുവെച്ച രാഷ്ട്രീയ പ്രതിസന്ധികളെ സത്യസന്ധത കൊണ്ടും ജീവാർപ്പണം കൊണ്ടും നേരിടുക എന്നതായിരുന്നു ജീവിത ദൗത്യം. കാലം എല്ലാറ്റിനും സാക്ഷിയാണ്. ആ മനീഷിയുടെ പേരുംപെരുമയും കാലം കടന്നുപോകുന്തോറും കൂടുതൽ തിളക്കത്തോടെ പുതുതലമുറക്ക് ആവേശം പകരുമ്പോൾ വഞ്ചനയുടെ മാർഗം തെരഞ്ഞെടുത്തവർ അജ്ഞാതനാമക്കളായി മറവികളിൽ വിലയം പ്രാപിക്കുന്നതും നമ്മുടെ കാഴ്ചവട്ടത്തുണ്ട്. ഓരോ ബാബരി ദിനത്തിലും ഓർമിപ്പിക്കപ്പെടുന്ന ഒരുപേര് മാത്രമേയുള്ളൂ; അത് മെഹബൂബെമില്ലത്തിേൻറത് മാത്രമാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications