India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി കേസ്: ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ട കോടതി വിധി നിർഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മതനിരപേക്ഷതയ്ക്കും നാടിന്ർറെ സംസ്കൃതിയ്ക്കും ഏറ്റ പ്രഹരം ആണ് ഈ വിധി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ജനാധിപത്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി അട്ടിമറിയ്ക്കുകയാണ് എന്നും മുല്ലപ്പള്ളി ആക്ഷേപിക്കുന്നു. ബാബറി മസ്‌ജീദിന്റെ തകര്‍ച്ചക്ക്‌ ഉത്തരവാദികള്‍ സംഘപരിവാര്‍ സംഘടനകളാണെന്ന്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും.അതുകൊണ്ട്‌ പ്രതികളെ രക്ഷിക്കാനുള്ള ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബറി മസ്‌ജിദ്‌ കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ ജുഡീഷറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ വിധി. മതനിരപേക്ഷതക്കും നമ്മുടെ നാടിന്‍റെ മഹാസംസ്കൃതിക്കുമേറ്റ കനത്ത പ്രഹരമാണ് കോടതി വിധി.

ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്‌കരിച്ചതിന്‍റെ ദുരന്തഫലമാണ്‌ നാം ഇപ്പോള്‍ അനുഭവിക്കുന്നത്‌. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്‌ മുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്‌. മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ പകരം അവയെ തകര്‍ക്കാനാണ്‌ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. നീതിന്യായ വ്യവസ്ഥയെ എന്നും ബഹുമാനിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഈ വിധിക്കെതിരെ നിയമാനുസൃതമായ പരിഹാരം കണ്ടെത്താന്‍ കോണ്‍ഗ്രസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും.

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബറി മസ്‌ജീദ്‌ കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍...

Posted by Mullappally Ramachandran on Wednesday, September 30, 2020

ബാബറി മസ്‌ജീദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പങ്ക്‌ വ്യക്തമാക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുഖവിലക്ക്‌ എടുക്കാന്‍ കോടതി തയ്യാറായില്ല. 'ജനാധിപത്യത്തില്‍ ഇതില്‍പ്പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ബി.ജെ.പി നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതില്‍ കമ്മീഷന്‌ ഒരു മടിയുമില്ലെ'ന്നാണ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്‌. ബാബറി മസ്‌ജീദിന്റെ തകര്‍ച്ചക്ക്‌ പ്രഥമ ഉത്തരവാദികള്‍ സംഘപരിവാര്‍ സംഘടനകളാണെന്ന്‌ കൃത്യമായി ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. അതുകൊണ്ട്‌ പ്രതികളെ രക്ഷിക്കാനുള്ള ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനമാണ്‌ ബാബറി മസ്‌ജീദ്‌ പൊളിക്കപ്പെട്ട ദിവസം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യമാണ്‌ ബാബറി മസ്‌ജീദിന്റെ മീനാരങ്ങള്‍ക്ക്‌ ഒപ്പം മണ്ണിലമര്‍ന്നത്‌. രാമക്ഷേത്രത്തിന്റെ പേരില്‍ ഹിന്ദുത്വ വികാരം ഉയര്‍ത്തിക്കൊണ്ടുവന്നു ബിജെപിയുടെ വളര്‍ച്ചക്കും അതുവഴി അധികാരത്തിലെത്താനും വഴിയൊരുക്കിയ സംഭവമായിട്ടാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍പോലും ഇതിനെ വിലയിരുത്തുന്നത്.

English summary
Babri Masjid Verdict is unfortunate, says Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X