Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാറാണെന്ന് കരുതി 2 വര്‍ഷത്തോളം അച്ഛന്‍ അയാളോട് സംസാരിച്ചു': ബാബു ആന്റണിയുടെ പേരില്‍ തട്ടിപ്പ്

തന്റെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ചു പറ്റിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി നടന്‍ ബാബു ആന്റണി. മിമിക്രി കലാകാരന്മാര്‍ അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തം ആണ് തന്റെ ശബ്ദമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ പേരില്‍ വിളിച്ച് ചിലര്‍ ഒരു കുടുംബത്തെ പറ്റിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബാബു ആന്റണിയുടെ പോസ്റ്റ് .അത്തരത്തില്‍ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ബാബു ആന്റണിയുടെ ആരാധകനായ തന്റെ അച്ഛന് ഫേസ്ബുക്കില്‍ നിന്നാണ് നമ്പര്‍ ലഭിച്ചത് എന്നാണ് താരത്തിന് വന്ന മെയിലില്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്. ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു. റിപ്ലേ ലഭിച്ചു. കാണാനുള്ള താല്‍പ്പര്യം പറഞ്ഞപ്പോള്‍ പൊന്‍കുന്നം വരാന്‍ പറഞ്ഞു. മണിക്കൂറുകളോളം അവിടെ കാത്തു നിന്നിട്ടും വരാതെയിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് താരത്തിന്റെ മെയില്‍ ഐഡി കണ്ടെത്തി ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.

BABU ANTONY

1

'ദയവായി വ്യാജന്മാരില്‍ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ജാക്സണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച ''നാടോടി'' എന്ന സിനിമയില്‍ നിന്നാണ് അവര്‍ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ജാക്‌സനെപ്പോലെ ഞാന്‍ ചിരിക്കുക പോലും ചെയ്യാറില്ല'' ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

2

''സര്‍ എന്റെ അച്ഛന്‍ സാറിന്റെ കടുത്ത ആരാധകനാണ്. ഫേസ്ബുക്കില്‍ നിന്ന് കിട്ടിയകതാണെന്ന് പറഞ്ഞ് ഒരു നമ്പറിലേക്ക് അച്ഛന്‍ വിളിച്ചു. കിട്ടുന്നില്ലായിരുന്നു. പിന്നീട് വാട്സാപ്പില്‍ മെസേജ് അയച്ചു. റിപ്ലൈ വന്നുതുടങ്ങു. കഴിഞ്ഞ രണ്ട് വര്‍ഷമായി സാര്‍ ആണെന്ന് കരുതി അച്ഛന്‍ ആ വ്യക്തിയോട് സംസാരിച്ചുവരുന്നു. ഇടക്ക് ഒരിക്കല്‍ വിളിക്കുകയും കാണാമെന്ന് പറഞ്ഞിരുന്നു.

3

കഴിഞ്ഞദിവസം സ്റ്റാര്‍മാജിക് പ്രോഗ്രാം കണ്ടുകൊണ്ടിരുന്നപ്പോള്‍ അച്ഛന്‍ ആ നമ്പറില്‍ വീണ്ടും വിളിച്ചു. കാണണം എന്ന് ആഗ്രഹം പറഞ്ഞു. ഇപ്പോള്‍ നാട്ടിലില്ല. കോഴിക്കോട് ഒരു സിനിമയില്‍ ആണ്. നാട്ടില്‍ വരുമ്പോള്‍ വിളിക്കാമെന്ന് പറഞ്ഞു. ഈ കഴിഞ്ഞ ശനിയാഴ്ച ഇങ്ങോട്ട് വിളിച്ച് സണ്‍ഡേ പൊന്‍കുന്നം വന്നാല്‍ കാണാം എന്ന് പറഞ്ഞു. ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലായിരുന്നു. ശനിയാഴ്ച രാത്രി ഒത്തിരി സന്തോഷത്തോടെ ഗിഫ്റ്റൊക്കെ ചെയ്തു. സണ്‍ഡേ ഉച്ചയ്ക്ക് 12 മണിയായിരുന്നു പറഞ്ഞത. ഞങ്ങള്‍ അവിടെ വന്ന് കാത്തുനിന്നുയ കുറേതവണ വിളിച്ചു കഴിഞ്ഞ് കോള്‍ എടുത്തിട്ടി സാറിന്റെ വൈഫിന് സുഖമില്ല ആളുപത്രിയില്‍ ആണെന്ന് പറഞ്ഞു...മെയിലില്‍ പറയുന്നു.

4

പവർ സ്റ്റാർ ആണ് ബാബു ആന്റണിയുടെ വാരനിരിക്കുന്ന സിനിമ . 2020ലാണ് പവർ സ്റ്റാർ പ്രഖ്യാപിക്കപ്പെട്ടത്. പലതവണ ചിത്രീകരണം തുടങ്ങിയെങ്കിലും പലകാരണങ്ങളാൽ മാറ്റിവയ്ക്കുക ആയിരുന്നു. ശേഷം കഴിഞ്ഞ വർഷം ചത്രീകരണം തുടങ്ങുകയും ചെയ്തു. കൊക്കെയ്ൻ വിപണിയാണ് ചിത്രത്തിൻറെ പശ്ചാത്തലം. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും..

. ഹെഡ്മാസ്റ്റര്‍ എന്ന ചിത്രമാണ് ബാബു ആന്റണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കാരൂരിന്റെ 'പൊതിച്ചോറെ'ന്ന കഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ഹെഡ്മാസ്റ്റര്‍. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 29നാണ് റിലീസ് ചെയ്തത്. ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കണ്ണില്‍ നാണം, ചുണ്ടില്‍ പുഞ്ചിരി...ആരും തോറ്റുപോകും ഈ അഴകിന് മുന്നില്‍; ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+