തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന: കെ ബാബു
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലേക്ക് വലിച്ചിഴച്ച് തന്നെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി കെ ബാബു. ബിജു രമേശ് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ആദ്ദേഹം പറഞ്ഞു.
ബിജു രമേശ് തനിക്കെതിരെ ഹൈക്കോടതിയില്‍ പോയാല്‍ നിയമപരമായി അതിനെ നേരിടും. പരസ്പര വിരുദ്ധമായ മൊഴികളാണ് രഹസ്യമൊഴിയില്‍ ബിജു രമേശ് വിജിലന്‍സിന് നല്‍കിയത്. അതിനെ നേരിടാന്‍ തനിക്ക് ശക്തി ഉണ്ടെന്നും ബാബു വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ സംഘടകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മന്ത്രി കെ. ബാബു തൃശൂരിലെ ഔദ്യോഗിക പരിപാടി റദ്ദു ചെയ്തു.
തൃശൂര്‍ എക്‌സൈസ് ആക്കാദമിയിലെ പരിപാടിയാണ് വിവിധ യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയത്. എക്‌സൈസ് അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു കെ ബാബു.
ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളാണ് മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടന്ന് മന്ത്രി തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications