ബാബുവിന് ഇന്ന് പിറന്നാൾ: 'ചില്ലറ തീയൊന്നുമല്ലല്ലോ നീ എന്നെ തീറ്റിച്ചത്’; ഉമ്മയുടെ വാക്കുകൾ
ബാബുവിന് ഇന്ന് പിറന്നാൾ: 'ചില്ലറ തീയൊന്നുമല്ലല്ലോ നീ എന്നെ തീറ്റിച്ചത്’; ഉമ്മയുടെ വാക്കുകൾ
പാലക്കാട്: മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ വാർത്തകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ, ഞെട്ടൽ മാറാത്ത ഒരാൾ ഇപ്പോഴും ഉണ്ട്. ബാബുവിന്റെ ഉമ്മ റഷീദയാണ് മകന്റെ ഞെട്ടൽ വാർത്തകളിൽ ഇപ്പോഴും വേദനിക്കുന്നത്. പ്രമുഖ മാധ്യമമായ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാബുവിന്റെ ഉമ്മ തന്റെ വേദനകൾ പങ്കു വെയ്ച്ചത്.
മല ഇറങ്ങി വന്ന ബാബുവിന് മുത്തം നൽകില്ല. പകരം, ഒരു കുഞ്ഞടിയാണ് ഉമ്മ റഷീദ കൊടുത്തത്. മല കയറിയതിന്റെ വേദന മാറി കഴിഞ്ഞ് ഇതിലും വലിയ അടി വച്ചിട്ടുണ്ടെന്ന് ഉമ്മയുടെ വക ബാബുവിന്ഭീഷണി. അതേസമയം, പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ തിരിച്ചു വരവിനെ കുറിച്ച് ഉറപ്പില്ലാതെ രാവും പകലും കഴിഞ്ഞ സമയത്തെല്ലാം ഉമ്മാന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ. ചെറാട് ആർ. ബാബുവിന്റെ വാക്കുകളിൽ ഇങ്ങനെയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മൂളിപ്പാട്ടും പാടി പത്ര വിതരണത്തിന് പോയ ബാബുവിനെ മൂന്നാംപക്കം മലയുടെ മുകളിൽ നിന്നും പട്ടാളക്കാരാണ് രക്ഷിച്ചു റഷീദയുടെ മുന്നിലെത്തിച്ചത്. പാറയിടുക്കിൽ വീണ ബാബു രണ്ടു രാത്രിയും രണ്ടു പകലും അവിടെ കുടുങ്ങിക്കിടക്കുമ്പോൾ അടിവാരത്തു കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു ഉമ്മ റഷീദ. 'എന്നാലും എന്റെ ബാബുവേ, ചില്ലറ തീയൊന്നുമല്ലല്ലോ നീ എന്നെ തീറ്റിച്ചത്' എന്ന് ഉമ്മ ചോദിക്കുന്നു. എങ്ങനെ കരയാതിരിക്കും?
ഭർത്താവിനെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടു. മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന ആ ഉമ്മയെ സംബന്ധിച്ചിടത്തോളം ബാബുവിന്റേതു പുനർജന്മം. എന്നാൽ, ഈ കുടുംബത്തിന്റെ പുനർജന്മത്തിൽ പറയാൻ മറ്റൊരു സന്തോഷം കൂടിയുണ്ട്. ഇന്നാണ് ബാബുവിന്റെ 24-ാം ജന്മദിനം. ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലം കടന്നു നേടിയ പുനർജന്മത്തിലെ ആദ്യ പിറന്നാൾ.
പാറ പോലും തീപിടിക്കുന്ന കൊടും വെയിലത്തും കടുത്ത കാറ്റിലും ബാബു രാപകൽ കഴിഞ്ഞു. എന്നാൽ, റഷീദ ഓർത്തത് അതിലും തീവ്രമായ തന്റെ ജീവിതത്തെ കുറിച്ച്. ബാബു മൂന്നാം ക്ലാസിലും അനിയൻ ഷാജി രണ്ടാം ക്ലാസിലും പഠിക്കുമ്പോഴാണ് ഇവരുടെ പിതാവ് മരിക്കുന്നത്. അതോടെ കഷ്ടപ്പാട് തുടങ്ങി. വലിയങ്ങാടിയിലെ വെളിച്ചെണ്ണക്കടയിലും ഹോട്ടലുകളിലും കൂലിപ്പണിയെടുത്തു മക്കളെ വളർത്തി. വാടക വീടുകൾ പലതു മാറി.
തുച്ഛമായ വരുമാനത്തിൽനിന്ന് ഒരു പാത്രത്തിൽ മൂന്നു പേരും ഭക്ഷണം കഴിച്ചു കിടന്നു. മക്കളെ നോട്ടവും കൂലിപ്പണിയും ഒരുമിച്ചു പോകാത്തതിനാൽ അവരെ രണ്ടുപേരെയും യത്തീംഖാനയിലാക്കി. മക്കളെ കാണാതിരിക്കാൻ പ്രയാസമുണ്ടെങ്കിലും അവർക്കു സമയത്തു ഭക്ഷണമെങ്കിലും കിട്ടുമല്ലോയെന്നായിരുന്നു റഷീദയുടെ ആശ്വാസം.
'ഞായറാഴ്ച വരുമെന്ന് ഉമ്മ പറഞ്ഞതും നോക്കി ഞങ്ങളിരിക്കും, എന്തെങ്കിലും പലഹാരവും ഉമ്മയുടെ കയ്യിലുണ്ടാകും.' ഇനി പറയുന്നതു ബാബുവാണ്. 'എന്നും ഉമ്മയെ കെട്ടിപ്പിടിച്ചു കിടന്ന ഞങ്ങളെ എന്തിനാണ് യത്തീംഖാനയിലാക്കിയതെന്നു വിഷമിച്ചിരുന്നു. എട്ടു വയസ്സാണെനിക്കന്ന്. ഷാജിക്ക് ഏഴും. ഞാൻ കരയുമ്പോൾ അവനും കരയും. അതോടെ ഞാൻ കരച്ചിൽ നിർത്തും.
മലമുകളിൽ ഞാൻ ഒറ്റയ്ക്കിരുന്നപ്പോൾ അതും ആലോചിച്ചു. ചെറിയ കുട്ടിയല്ലേ അന്നു ഞാൻ. ആഴ്ചയൊന്നും അറിയില്ല. കുറെ ദിവസം കാത്തിരുന്നാൽ ഉമ്മ വരുമെന്നറിയാം. മലമുകളിൽ കാത്തിരുന്ന എന്നെ രക്ഷിക്കാനും ആരെങ്കിലും വരുമെന്ന് ആശ്വാസം തോന്നിയത് അപ്പോഴാണ്. ഉമ്മ എന്നെ കാണാതെ എന്തു ചെയ്യുമെന്ന് വിഷമിച്ചിരുന്നു. എനിക്കെന്തെങ്കിലും പറ്റിയാൽ എന്തു ചെയ്യുമെന്ന് തോന്നിയപ്പോൾ കരച്ചിൽ വന്നു.'
മക്കൾക്കായി ഉമ്മ കഷ്ടപ്പെടുന്നതു കണ്ട വിഷമത്തിലാണ് പ്ലസ് വണ്ണിൽ പഠനം നിർത്തി ജോലി അന്വേഷിച്ച് ബാബു തിരുവനന്തപുരത്തേക്കു വണ്ടി കയറുന്നത്. ഒരു സൂപ്പർമാർക്കറ്റിൽ പ്രഷർ കുക്കർ കമ്പനിയുടെ റപ്രസന്റേറ്റീവായി ജോലി കിട്ടി. പണി കഴിഞ്ഞാൽ രാത്രി കിടക്കാൻ ഇടമില്ല. പലയിടത്തുമായി രാത്രി കഴിച്ചുകൂട്ടും. ഒരു കാർ കമ്പനി തങ്ങളുടെ വിൽപനയ്ക്കായി താൽക്കാലികമായി നിർമിച്ച പന്തലിലാണ് കുറച്ചുനാൾ ഉറങ്ങിയത്. പാതയോരത്ത് ഇങ്ങനെ കിടക്കുന്നതുകണ്ട ഒരു ചെറാടുകാരനാണ് എയർഫോഴ്സിന്റെ മെസിൽ ജോലിക്കെത്തിച്ചത്.
യുണിഫോമിട്ട സൈനികർ ആവേശമായിരുന്ന ബാബുവിനു സേനാംഗങ്ങൾക്കു ഭക്ഷണം നൽകുന്ന ജോലി ഇഷ്ടമായി. അവിടെ നിന്നാണു ഹിന്ദി പഠിച്ചത്. പഞ്ചാബുകാരനായ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നു പ്രധാന ഉത്തരവാദിത്തം. നേരത്തേ സ്കൗട്ടിലും മറ്റുമുണ്ടായിരുന്ന ബാബുവിനു സൈന്യത്തിൽ കയറണമെന്ന മോഹം കലശലായി. എന്നെയും സൈന്യത്തിൽ ചേർക്കുമോ എന്നു ചോദിച്ചപ്പോൾ പഠനം പൂർത്തിയാക്കാനും കുറച്ചുകൂടി ഉയരമൊക്കെ വച്ചിട്ടുവരാനും പറഞ്ഞു.
നാട്ടിലെത്തിയ ബാബുവിന് 'ഉയരത്തെ'ക്കുറിച്ചായി സദാസമയവും ചിന്ത. ഒപ്പം ഉയരങ്ങളിലേക്ക് എത്തിപ്പെടാനും. രാവിലെ മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളുടെ വിതരണം കഴിഞ്ഞുവന്നാൽ മറ്റെന്തെങ്കിലും പണിക്കു പോകും. അങ്ങനെയൊരു തിങ്കളാഴ്ച പത്രമിട്ടുവന്ന ബാബുവാണു കൂട്ടുകാർക്കൊപ്പം പൊറോട്ടയും കഴിച്ച് ആരോടും പറയാതെ മലകയറിയതും അവിടെ കുടുങ്ങിയതും.
Recommended Video
കുടുങ്ങിയെന്ന് ഉറപ്പായി. കാൽ ഉളുക്കിയതിനാൽ മലകയറി രക്ഷപ്പെടാൻ കഴിയില്ല. മൊബൈൽ ഫോണിനു ചാർജ് കുറവ്. വേഗം അഗ്നിശമനസേനയെയും മറ്റും വിളിച്ചു സഹായമഭ്യർഥിച്ചു. കുടുങ്ങിയ സ്ഥലം മനസ്സിലാക്കാൻ സെൽഫിയെടുത്ത് സുഹൃത്തുക്കൾക്കും മറ്റും അയച്ചു. ഒച്ചയിട്ടു വിളിച്ചുകൂവി ആളുകളുടെ ശ്രദ്ധനേടാൻ നോക്കി. ഫലമുണ്ടായില്ലെന്നു മാത്രമല്ല, വിളിച്ചു കൂവിയതിനാൽ ശബ്ദവും പോയി.. ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കഴിക്കാനില്ല... വൈകാതെ ഫോൺ ചാർജ് തീർന്ന് ഓഫായി.
ഇനി മുന്നോട്ടു ജീവിതമില്ല എന്നു തോന്നുന്ന നിമിഷം മനസ്സിലൊരു ശക്തി വരും. കൈകൾക്കും കാലിനുമൊക്കെ പ്രത്യേക ബലം വരും. കുത്തനെയുള്ള മലയിൽ ഒരു കാറ്റത്തും വീഴാതെ പിടിച്ചുനിർത്തിയത് ആ ധൈര്യമായിരുന്നുവെന്നു ബാബു പറയുന്നു. പൊരിവെയിലത്ത് പാറ നന്നായി ചൂടായിരുന്നു. ഉള്ളിലെ ഗുഹയിലിരുന്നാൽ നല്ല തണുപ്പുണ്ട്. കനത്ത കാറ്റിൽ പിടിവിട്ടു വീഴുമോയെന്ന ആശങ്കയുമുണ്ട്. രാത്രിയായപ്പോൾ മലയുടെ താഴെയുള്ള വീടുകളിൽ വിളക്കുകൾ തെളിഞ്ഞു. പലരും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നു ശബ്ദം കേട്ടപ്പോൾ മനസ്സിലായി. പക്ഷേ, അവർക്കു താൻ പറയുന്നതു കേൾക്കാമോയെന്ന് അറിയില്ല. രാത്രിയായപ്പോൾ നല്ല തണുപ്പും കാറ്റും തുടങ്ങി. ഒന്നു കണ്ണടച്ചാൽ നന്നായി ഉറങ്ങിപ്പോകുന്ന അവസ്ഥ. പക്ഷേ, ഉറക്കത്തിൽ താഴേക്കു വീണാൽ പൊടിപോലും കിട്ടില്ല. - ബാബു പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications