ബാബു സെബാസ്റ്റ്യന്‍ എംജി യൂണിവേഴ്‌സിറ്റി വിസി
തിരുവനന്തപുരം: കോട്ടയം ആസ്ഥാനമായുള്ള മഹാത്മാ ഗാന്ധി സര്‍വ്വകലാശാലക്ക് പുതിയ വൈസ് ചാന്‍സലര്‍ ആയി. ഡോ ബാബു ജോസഫ് ആണ് പുതിയ വിസി. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടതായാണ് വിവരം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായിട്ടാണ് ബാബു ജോസഫ് സര്‍വ്വകലാശാല തലപ്പത്തെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപന രംഗത്തും ഭരണ നിര്‍വ്വഹണ രംഗത്തും ഉള്ള പ്രവര്‍ത്തന പരിചയമാണ് അദ്ദേഹത്തെ നിയമനത്തിനായി തിരഞ്ഞെടുക്കാനുള്ള കാരണം എന്ന് സെര്‍ച്ച് കമ്മിറ്റി വ്യക്തമാക്കി.

ബയോ ഡാറ്റയില്‍ തെറ്റായ യോഗ്യതാ വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എവി ജോര്‍ജ്ജിനെ ഗവര്‍ണര്‍ പുറത്താക്കുകയായിരുന്നു. 2014 മെയ് 12 നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ വിസി പദവി ഒഴിഞ്ഞ കിടക്കുകയായിരുന്നു.
പുതിയ വിസി ആയി നിയമിതനായ ഡോ ബാബു സെബാസ്റ്റ്യന് 16 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ട് . 10 വര്‍ഷത്തെ ഭരണ നിര്‍വ്വഹണ പരിചയും ഇദ്ദേഹത്തിനുണ്ട്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം .












Click it and Unblock the Notifications