കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ നിരോധനത്തിനെതിരെ നടന്‍ ബാബുരാജ്

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: മദ്യത്തെ അനുകൂലിച്ച് സംസാരിക്കുന്ന മദ്യപര്‍ പോലും കുറവായിരിക്കും. അതുകൊണ്ട് തന്നെ കേരളത്തില്‍ മദ്യം ഘട്ടം ഘട്ടമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും പ്രതിഷേധവുമായി അധികമാരും രംഗത്ത് വന്നില്ല.

എന്നാല്‍ നടനും നിര്‍മാതാവും സംവിധായകനും ആയ ബാബുരാജ് അങ്ങനെ മിണ്ടാതിരിക്കാന്‍ തയ്യാറല്ല. തനിക്ക് ശരിയെന്ന കാര്യങ്ങള്‍ ബാബു രാജ് പറഞ്ഞു. അതും ഒരു കള്ള് ഷാപ്പില്‍ ഇരുന്നുകൊണ്ട്. മനോരമ ന്യൂസിനോടാണ് ബാബുരാജ് മദ്യപര്‍ക്കായി സംസാരിച്ചത്.

Baburaj

സര്‍ക്കാര്‍ മദ്യ നിരോധനം എന്ന തീരുമാനം എടുത്തപ്പോള്‍ പല കുടിയന്‍മാരും അതിനെ പിന്തുണച്ചത് ബാബു രാജിന് അത്ര പിടിച്ചിട്ടില്ല. തങ്ങള്‍ കള്ള് കുടിക്കും എന്ന് പറയാനുള്ള മടികാരണമാണ് അവര്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതെന്നാണ് ബാബുരാജിന്റെ പക്ഷം.

ഒന്നുകില്‍ ഫൈവ് സ്റ്റാര്‍ ബാറുകളില്‍ പോയി മദ്യപിക്കാന്‍ കാശുള്ളവര്‍, അല്ലെങ്കില്‍ ഷുഗറോ പ്രഷറോ വന്ന് മദ്യപിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയവര്‍... മദ്യം നിരോധിക്കാനുള്ള തീരുമാനമെടുത്തവരെ കുറിച്ച് ബാബുരാജ് പറയുന്നത് ഇങ്ങനെയാണ്.

ആങ്ങള ചത്താലും വേണ്ടില്ല, നത്തൂന്റെ കരച്ചില്‍ കേട്ടാല്‍ മതി എന്നതാണ് ബാറുകള്‍ അടച്ചതിലെ രാഷ്ട്രീയം എന്നാണ് ബാബുരാജ് പറയുന്നത്. 418 എണ്ണം തുറക്കാന്‍ പറ്റിയില്ലെങ്കില്‍ തുറന്ന 312 ഉം പൂട്ടുക എന്നത് ശരിയല്ലെന്ന് തന്നെയാണ് ബാബുരാജിന്റെ അഭിപ്രായം. എന്തായാലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ കള്ള് കുടിയന്‍മാര്‍ക്കും വോട്ടുണ്ടാകുമല്ലോ എന്ന ധൈര്യമാണ് ബാക്കി.

കോഴിക്കോട് എരഞ്ഞിക്കലില്‍ ടമാര്‍ പടാര്‍ എന്ന ചിത്രത്തിന്‍ഷെ ഷൂട്ടിങ്ങിനിടെയായിരുന്നു ബാബുരാജ് മനോരമ ന്യൂസിന് അഭിമുഖം അനുവദിച്ചത്.

English summary
Baburaj against government's new liquor policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X