സിപിഎംസ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിച്ചതോടെ കേരളത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്‍ ഡി എഫിന്റെ നാല് സിറ്റിങ് എം പിമരെയും മത്സരിപ്പിക്കാന്‍ സി പി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി.
കണ്ണൂരില്‍ പി കെ ശ്രീമതി ടീച്ചറാണ് മത്സരിക്കുന്നത്. കൊല്ലത്ത് എം എ ബേബിയും എ സമ്പത്ത് ആറ്റിങ്ങലിലും പി കെ ബിജു ആലത്തൂരിലും എം ബി രാജേഷ് പാലക്കാടും പി കരണാകരന് കാസര്‍കോടും മത്സരിക്കുന്ന കാര്യം തീരുമാനമായി. ആലപ്പുഴ മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ജനവിധി തേടും.

രാഷ്ട്രീയ കേരളം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന വടകരയില്‍ എ എന്‍ ഷംസീറിനാണ് സാധ്യത. ഇടുക്കി കോട്ടയം പട്ടനംതിട്ട മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മാറ്റിവച്ചു. സി പി ഐ മത്സരിക്കുന്ന നാല് സീറ്റ് ഒഴികെയുള്ള പതിനാറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
നിലവില്‍ കണ്ടറ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ എം എ ബേബിയെ കൊല്ലം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതാണ്. നലിനിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏക പി ബി അംഗമാണ് ബേബി
തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ എത്രയും പെട്ടന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ഇലക്ഷന് പ്രചരണം തുടങ്ങുമെന്നാണ് സൂചനകള്‍. പ്രചരണത്തിന് മുന്നില്‍ താനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. 20 മണ്ഡലങ്ങളിലും പ്രചാരണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications