കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വയസുകാരന്റെ ദുരൂഹ മരണം: രണ്ട് കന്യാസ്ത്രീകളുള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു...

സ്‌റ്റെല്ല മേരീസ് ഡേ കെയറില്‍ പരിചരണത്തിന് ഏല്‍പ്പിച്ച ഡേ കെയറില്‍നിന്ന് കുഞ്ഞ് ആരുമറിയാതെ പെരിയാറിലേക്ക് തനിയെ പോയി വീണു മരിച്ചു എന്നാണ് ഡേ കെയര്‍ നടത്തിപ്പുകാരുടെ വിശദീകരണം.

  • By Desk
Google Oneindia Malayalam News

എറണാകുളം: ഡേ കെയെറില്‍ ഏല്‍പ്പിച്ച രണ്ട് വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചതിലെ ദുരുഹതയേറുന്നു. സംഭവത്തില്‍ രണ്ട് കന്യാസ്ത്രകളുള്‍പ്പടെ മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് വയസുകാരന്റെ മരണത്തില്‍ ഡേ കെയര്‍ നടത്തു്ന്ന കോണ്‍വെന്റിന് പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഏലൂരിലെ ഡേകെയറില്‍ ഏല്‍പ്പിച്ച കടുങ്ങല്ലൂര്‍ കയന്റിക്കര വലിയ മാക്കന്‍ വീട്ടില്‍ രാജേഷിന്റെയും രശ്മിയുടെയും മകനായ രണ്ട് വയസുകാരന്‍ അദവിനെയാണ് പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡേ കെയറിലാക്കിയ കുട്ടി 100 മീറ്റര്‍ അപ്പുറത്തുള്ള പെരിയാറില്‍ എങ്ങിനെ എത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

child-death

കുറ്റിക്കാട്ടുകര അവര്‍ ലേഡി ഓഫ് കോണ്‍വെന്റിലെ സ്‌റ്റെല്ല മേരിസ് ഡേ കെയര്‍ ഇന്‍ ചാര്‍ജ്ജ് സിസ്റ്റര്‍ രമ്യ, സഹായി സിസ്റ്റര്‍ മരിയ തങ്കം, ആയ കുഞ്ഞമ്മ എന്നിവരെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത. അനാസ്ഥ മൂലമുള്ള മരണത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത ശേഷം ഇന്നലെ തന്നെ ജാമ്യത്തില്‍ വിട്ടു.

സ്‌റ്റെല്ല മേരീസ് ഡേ കെയറില്‍ പരിചരണത്തിന് ഏല്‍പ്പിച്ച ഡേ കെയറില്‍നിന്ന് കുഞ്ഞ് ആരുമറിയാതെ പെരിയാറിലേക്ക് തനിയെ പോയി വീണു മരിച്ചു എന്നാണ് ഡേ കെയര്‍ നടത്തിപ്പുകാരുടെ വിശദീകരണം. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. . ഡേ കെയറില്‍നിന്ന് പെരിയാറിലേക്ക് 100 മീറ്ററിലേറെ ദൂരമുണ്ട്. രണ്ട് വാതിലുകള്‍ കടന്ന് 21 പടവുകള്‍ ഇറങ്ങിയാല്‍ മാത്രമേ പെരിയാറില്‍ എത്താന്‍ കഴിയൂ. ഈ കടമ്പയെല്ലാം കഴിഞ്ഞ് രണ്ട് വയസുകാരനായ കുട്ടി പുഴയിലിറങ്ങിയെന്നാണ് സിസ്റ്റര്മാര്‍ പറയുന്നത്.

എപ്പോഴും അടച്ചിടുന്ന ഗേറ്റ് കുട്ടി തന്നെ തുറന്നതാണോ എന്ന ചോദ്യത്തിനും ഡേ കെയര്‍ ജീവനക്കാര്‍ക്ക് ഉത്തരമില്ല. സംഭവത്തില്‍ ഡേ കെയര്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന്‍ കുറ്റപ്പെടുത്തി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ വച്ച് അന്വേഷണം നടത്തണണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വിശദാമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് നാട്ടുകാരുടെയും തീരുമാനം.

English summary
Baby death at day care center in Eranakulam Three arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X