അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം!! മരിച്ചത് 21 ദിവസം പ്രായമായ പെണ്‍കുഞ്ഞ്!!
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. അഗലി ചൂട്ടറ ഊരില്‍ മുരുകന്‍ സുചിത്ര ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. 21 ദിവസം പ്രായമായിരുന്നു.
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. അഗലി ചൂട്ടറ ഊരില്‍ മുരുകന്‍ സുചിത്ര ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. 21 ദിവസം പ്രായമായിരുന്നു. മൂന്നാഴ്ചയ്ക്കിടെ മരിക്കുന്ന നാലാമത്തെ കുഞ്ഞാണിത്.
ഈ മാസം അഞ്ചിന് രാജന്‍- പാര്‍വതി ദമ്പതികളുടെ പെണ്‍കുഞ്ഞ് മരിച്ചിരുന്നു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. കുഞ്ഞിന്റെ ശ്വാസകോശം ചെറുതായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഇതാണ് മരണ കാരണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇതിനു പിന്നാലെ ഷോളയൂര്‍ ഗൊഞ്ചിയൂര്‍ ഊരിലെ മുരുകന്‍ വരഗമ്പാടി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് മരിച്ചിരുന്നു. ജനിച്ചപ്പോള്‍ 2.8 കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
മെയ് 13നാണ് അട്ടപ്പാടിയില്‍ അവസാന ശിശു മരണം നടന്നത്.
അതേസമയം ശിശു മരണം തുടര്‍ക്കഥയായിട്ടും ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടി സ്വാകരിക്കുന്നില്ലെന്നാണ് ആരോപണം.












Click it and Unblock the Notifications