കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കൊമ്പൻ കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലെത്തി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കാടുവിട്ടിറങ്ങി ചിന്നക്കനാലിൽ കണ്ടെത്തിയ കുട്ടിക്കൊമ്പനെ കോട്ടൂരിലെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ എത്തിച്ചു.കഴിഞ്ഞ 15ന് ഇടുക്കി ചിന്നക്കനാൽ ടൗണിൽ എത്തിയ കുറുമ്പൻ നാട്ടുകാർക്ക് കൗതുക കാഴ്ചയായിരുന്നു.

തള്ളയാന ചരിഞ്ഞതിനെ തുടർന്ന് കുട്ടിക്കൊമ്പൻ വഴിതെറ്റി നാട്ടിലിറങ്ങുകയായിരുന്നു.ഫോറസ്റ്റ് അധികൃതർ കാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയാന തിരികെ എത്തി.പിന്നീട് തള്ളയാനയെ വനത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ഇതോടെ കുട്ടിക്കൊമ്പനെ പ്രത്യേക കൂടിലേക്ക് മാറ്റി പരിപാലിച്ചു.തുടർന്ന് ഫോറസ്റ്റ് അധികൃതർ കുട്ടിക്കൊമ്പനെ കാപ്പുകാട് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

calf

കുട്ടിക്കൊമ്പന് 150കിലോ തൂക്കവുംഅഞ്ചു മാസംപ്രായവും രണ്ടടിയോളം പൊക്കവുമുണ്ടെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.ശനിയാഴ്ച പുലർച്ചെ 3.30തോടെ മൂന്നാർ ഡിവിഷൻ ദേവികുളം റേഞ്ചിലെ ചിന്നകനാൽ സെക്ഷനിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.വിനോദൻ,ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.എസ്.അനിൽകുമാർ എന്നിവർ പ്രത്യേക വാഹനത്തിൽ കപ്പുകാട്‌ എത്തിച്ചു.ഡെപ്യൂട്ടി വാർഡൻ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് അധികൃതർക്ക് കുട്ടിക്കൊമ്പനെ കൈമാറി.പുതിയ സങ്കേതത്തിലെത്തി ഇണക്കത്തോടെ കുസൃതികാട്ടി കഴിയുന്നു.ആരോഗ്യവാനായ ആനകുട്ടിയെ ഒരാഴ്ച പ്രത്യേകം താമസിപ്പിച്ച് നിരീക്ഷണം നടത്തും. പരിശോധകൾക്ക് ശേഷം മറ്റു ആനകുട്ടികൾക്കൊപ്പം വിടും.ഇതിന് ശേഷം സന്ദർശകരെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ അതിഥികൂടി എത്തിയതോടെ കപ്പുകാട്ടെ ആനകളുടെ എണ്ണം വീണ്ടും പതിനsഴായി .ഒന്നരവയസായ അർജുൻ,അച്ചൻകോവിലിൽ നിന്നും എത്തിയ പൂർണ് ,നിലമ്പൂരിൽ നിന്നും വന്ന മനു, പാലക്കാട് നിന്ന് എത്തിയ ഒരുവയസുള്ള മായയും ചിന്നകനാലിലെ കൊമ്പനും കൂടിയീയപ്പോൾ കുട്ടിയാനക്കൂട്ടം അഞ്ചായി

English summary
baby elephant to Elephant sanctuary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X